twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ ഒറ്റ ഉറപ്പിന്മേൽ അവൾ കൂടെ വന്നു!! പിന്നീട് ജീവിതം മാറി ,ബാലഭാസ്കർ ലക്ഷ്മി പ്രണയകഥ ഇങ്ങനെ

    നിന്നെ പട്ടിണി കിടത്തില്ല എല്ലാ കാമുകൻമാരെ പോലെയായിരുന്നു അന്നത് ഞാൻ പറഞ്ഞത്

    |

    എല്ലാ കാമുകൻമാരെപ്പോലെയായിരുന്നു താനും. വീട് വിട്ട് വന്നാൽ നിന്നെ ഒരിക്കൽ പേലും പട്ടിണി കിടത്തല്ല. വയലിൻ ട്യൂഷൻ എടുത്തായാലും നമുക്ക് ജീവിക്കാം എന്നു പറഞ്ഞു കൊണ്ടായിരുന്നു ജീവിതം ആരംഭിച്ചത്. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മിയുമായുളള പ്രണയത്തെ കുറിച്ച് പറഞ്ഞത്. യൂണിവേഴ്സിറ്റി കോളേജിലും അവിടെയുണ്ടായിരുന്ന മൺതരികൽക്കു പോലും ലക്ഷ്മി ബാലഭാസ്കർ പ്രണയ കഥ അറിയാമായിരുന്നു. അദ്ദേഹത്തിന്റെ മാസ്മരിക സംഗീത പോലെയായിരുന്നു അവരുടെ പ്രണയകഥയും

    യുണിവേഴ്സിറ്റി കോളേജിൽ എംഎയ്ക്ക് പഠിക്കുമ്പോഴാണ് ലക്ഷ്മിയുമായി പ്രണയത്തിലാകുന്നത്. എംഎ സംസ്കൃത വിദ്യാർഥിയായിരുന്നു ബാലഭാസ്ക്കർ ലക്ഷ്മി ഹിന്ദിയും. പഠനം പൂർത്തിയാക്കുന്നതിനിടയിലായിരുന്നു ഇവരുടെ പ്രണയവും വിവാഹവും. ലക്ഷ്മിയെ വിവാഹം കഴിക്കുമ്പോൽ ആകെ കൈമുതലായി ഉണ്ടായിരുന്നത് സംഗീതം മാത്രമായിരുന്നെന്ന് ബാല അഭിമുഖത്തിൽ പറഞ്ഞു. ലക്ഷ്മി വന്നതോടു കൂടി ജീവിതം മാറി മറിയുകയായിരുന്നു.

    <strong>ബാലഭാസ്കറിന്റെ വിയോഗത്തിൽ തകർന്ന് സുഹൃത്തുക്കൾ, പ്രിയപ്പെട്ടവന് അനുശോചനമർപ്പിച്ച് കലാലോകം</strong>ബാലഭാസ്കറിന്റെ വിയോഗത്തിൽ തകർന്ന് സുഹൃത്തുക്കൾ, പ്രിയപ്പെട്ടവന് അനുശോചനമർപ്പിച്ച് കലാലോകം

    വീട്ടിൽ ശക്തമായ എതിർപ്പ്

    വീട്ടിൽ ശക്തമായ എതിർപ്പ്

    ലക്ഷ്മിയുടെ വീട്ടിൽ വിവാഹത്തിന് ശക്തമായ എതിർപ്പുണ്ടായിരുന്നു. എല്ലാ എതിർപ്പുകളേയും അവഗണിച്ചായിരുന്നു ലക്ഷ്മി ബാലഭാസ്കറിന്റെ ജീവിതത്തിലേയ്ക്ക് വരുന്നത്. ലക്ഷ്മിയുടെ വീട്ടിലെ എതിർപ്പ് ശക്തമായതോടെയാണ് ജോലിപോലുമില്ലാതെ വിവാഹം കഴിക്കുക എന്ന തീരുമാനത്തിലേയ്ക്ക് എത്തിച്ചേർന്നതെന്ന് ബാലഭാസ്കർ പറഞ്ഞു.

    പെണ്ണ് ചോദിക്കാനെത്തി

    പെണ്ണ് ചോദിക്കാനെത്തി

    ക്രിസ്തുമസ് അവധിയ്ക്ക് ലക്ഷ്മിയുടെ വിവാഹം ഉറപ്പിക്കാൻ പോകുകയാണ്. എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ലായിരുന്നു. വിവാഹം എന്നല്ലാതെ മറ്റൊരു മാർഗവും തന്റെ മുന്നിൽ ഇല്ലായിരുന്നു. ഞാനും എന്നെ ട്യൂഷൻ പഠിപ്പിക്കുന്ന വിജയ മോഹന്‍ സാറും കൂടി ലക്ഷ്മിയുടെ വീട്ടിൽ പെണ്ണ് ചോദിക്കാൻ പോയി. അവളോട് ഒരു വാക്ക് പോലും ചോദിക്കാതെയായിരുന്നു വിവാഹലോചനയുമായി വീട്ടിലെചത്തിയത്. ബാലഭാസ്കർ എന്ന് പേരുളള ഒരു സിനിമക്കാരൻ അവളുടെ പുറകെ നടപ്പുണ്ടെന്ന് വീട്ടുകാർക്ക് അറിയാമായിരുന്നു. താടിയൊക്കെ വളർത്തിയ വലിയ ഒരാൾ എന്നായിരിക്കും അവർ പ്രതീക്ഷിച്ചിരുന്നത്.

    ലക്ഷ്മിയുടെ അച്ഛനോട് കാര്യം പറ‍ഞ്ഞു

    ലക്ഷ്മിയുടെ അച്ഛനോട് കാര്യം പറ‍ഞ്ഞു

    ഞങ്ങൾ ചെന്നപ്പോൾ വീട്ടിൽ ലക്ഷ്മിയുടെ അച്ഛൻ ഉണ്ടായിരുന്നു. അദ്ദേഹത്തിനോട് കാര്യം സാർ കാര്യം പറഞ്ഞു. കുറഞ്ഞു നാളുകൾക്ക് ശേഷം ജോലിയൊക്കെ കിട്ടിയിട്ട് പതുക്കെ മതിയെന്ന് സാർ പറഞ്ഞു. ലക്ഷ്മിയ്ക്ക് വേറെ വിവാഹം ഉറപ്പിച്ച് വെച്ചിരിക്കുകയാണെന്നും ഇതെങ്ങനെ നടത്തികൊടുക്കാൻ സാധിക്കുമെന്നും ലക്ഷ്മിയുടെ അച്ഛൻ ചോദിച്ചു. പിന്നീട‌് എന്നോടായി ചോദ്യം. പേരായിരുന്നു ചോദിച്ചത്. എന്നാൽ ബാലഭാസ്‌കര്‍ എന്നു പറയാന്‍ എനിയ്ക്കൊരു പേടിയുണ്ടായിരുന്നു. ഞാന്‍ കൃഷ്ണകുമാര്‍ എന്ന് പറഞ്ഞു. അതേ കോളേജിൽ മലയാളത്തിലാണ് പഠിക്കുന്നതെന്നും പറഞ്ഞു. അധിക നേരം അവിടെ നിൽക്കാൻ കഴിയില്ലായിരുന്നു. ഞങ്ങളുടെ അതേ കോളേജിലായിരുന്നു ലക്ഷ്മിയുടെ അനിയൻ പഠിക്കുന്നതും. അവന് എന്നെ അറിയാമായിരുന്നുയ അവിടെ നിന്ന് വേഗം സ്ഥലം വിടുകയായിരുന്നു.

     എന്റെ കൂടെ ജീവിക്കണേ

    എന്റെ കൂടെ ജീവിക്കണേ

    കോളേജിവെത്തിയ ലക്ഷ്മിയോട് കാര്യങ്ങൾ പറഞ്ഞു. ഇനി നിന്റെ മുന്നിൽ രണ്ട് വഴികളാണ് ഉള്ളത്. ഒന്നെങ്കിൽ വീട്ടിൽ പോകാം. പക്ഷെ നിനക്ക് ഒരിക്കലും ഇനി കോളേജിലേയ്ക്ക് മടങ്ങി വരാൻ പറ്റില്ല. അല്ലെങ്കില്‍ എന്റെ കൂടെ വരാം. എന്റെ കൂടെ വരികയാണെന്നുണ്ടെങ്കില്‍ നമുക്ക് ഒരുമിച്ച് ജീവിക്കാന്‍ ശ്രമിക്കാം. ‘ ബാലു പറഞ്ഞു. എന്നാൽ തുടക്കത്തിൽ വിവാഹത്തിനോട് ലക്ഷ്മി എതിർപ്പായിരുന്നു പ്രകടിപ്പിച്ചത്. കാരണം എനിക്കും അവള്‍ക്കും ജോലിയില്ല, ഡ്രസില്ല, കയ്യില്‍ സര്‍ട്ടിഫിക്കറ്റൊന്നുമില്ലായിരുന്നു.

    പട്ടിണിയ്ക്ക് ഇടില്ല

    പട്ടിണിയ്ക്ക് ഇടില്ല

    ആ സമയത്ത് അവൾക്ക് ഒരു കാര്യത്തിൽ മാത്രമാണ് ഞാൻ ഉറപ്പ് കൊടുത്തത്. നിന്നെ ഒരിക്കലും പട്ടിണിക്കിടില്ല; വയലിൻ ട്യൂഷൻ എടുത്തായാലും നമുക്ക് ജീവിക്കാം. ആ ഉറപ്പിൻ മേലായിരുന്നു അവൾ എന്റെ ജീവിതത്തിലേക്ക് എത്തിയതെന്ന് ബാലഭാസ്ക്കർ പറയുന്നു. താൻ ഏറെ സ്നേഹിക്കുന്ന സംഗീതത്തെ പോലെയാണ് ലക്ഷ്മിയെയും സ്നേഹിച്ചത്. ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടവളെ തനിച്ചാക്കി ബാലു മറ്റൊരു ലോകത്തിലേയ്ക്ക് പോയിരിക്കുകയാണ്. തന്റെ പ്രിയപ്പെട്ടവന്റെ വിയോഗമറിയാതെ ആശുപത്രി കിടക്കയിലാണ് ലക്ഷ്മി.

    English summary
    balabhskar lekshmi love story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X