»   » 'അവാര്‍ഡ് കിട്ടിയ ആളിന് അതിനുള്ള യോഗ്യത ഉണ്ടെന്ന് കേള്‍ക്കുന്ന ആള്‍ക്ക് തോന്നണം'

'അവാര്‍ഡ് കിട്ടിയ ആളിന് അതിനുള്ള യോഗ്യത ഉണ്ടെന്ന് കേള്‍ക്കുന്ന ആള്‍ക്ക് തോന്നണം'

Written By:
Subscribe to Filmibeat Malayalam

സംസ്ഥാന പുരസ്‌കാരം എല്ലാവര്‍ഷത്തെയും പോലെ ഈ വര്‍ഷവും വിവാദങ്ങളിലേക്ക് വീഴുകയാണ്. പുരസ്‌കാര നിര്‍ണയത്തിലെ തന്റെ അഭിപ്രായം വ്യക്തമാക്കി കൊണ്ട് ബാലചന്ദ്ര മേനോനും ഫേസ്ബുക്കിലൂടെ രംഗത്തെത്തി.

ജൂറികള്‍ പുലര്‍ത്തേണ്ട നിഷ്പക്ഷതയെയും ഉദ്ദേശ ശുദ്ധിയെയും 'ഞാന്‍ സംവിധാനം ചെയ്യുന്നു' എന്ന തന്റെ ചിത്രത്തിലൂടെ പരമാര്‍ശിച്ചിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ബാലചന്ദ്ര മേനോന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ് തുടങ്ങുന്നത്. അവാര്‍ഡുകള്‍ എങ്ങിനെയും ഒപ്പിച്ചെടുക്കുക എന്ന നിലയിലേക്ക് കാര്യങ്ങള്‍ അധപതിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

balachandra-menon

ജൂറിമാരെ രാവും പകലും വിളിച്ചു സ്വന്തം കാര്യം ഓര്‍മ്മപ്പെടുത്താന്‍ യാതൊരു ഉളിപ്പുമില്ലാതായിരിക്കുന്നു എന്നത് വാസ്തവം. എന്നാല്‍ ആ അവാര്‍ഡിന് മധുരമുണ്ടാവില്ല. അവാര്‍ഡു കിട്ടിയ ആളിന് അതിനുള്ള യോഗ്യത ഉണ്ടെന്നു കേള്‍ക്കുന്നവന് തോന്നുക കൂടി വേണം. അവാര്‍ഡ് നേടിയവനും അത് കൊടുക്കുന്നവനും ഒരേപോലെ യോഗ്യത ഉണ്ടാകുമ്പോഴാണ് അവാര്‍ഡ് അന്വര്‍ത്ഥമാകുന്നത്- ബാലചന്ദ്ര മേനോന്‍ പറഞ്ഞു.

അതേ സമയം മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയ രമേശ് നാരായണിനെയും, മികച്ച പിന്നണിയ ഗായികയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ അദ്ദേഹത്തിന്റെ മകള്‍ മധുശ്രീയെയും അഭിനന്ദിക്കാനും ബാലചന്ദ്ര മേനോന്‍ മറന്നില്ല. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ രമേശ് നാരായണ്‍ ഈണം നല്‍കി മധുശ്രീ ആലപിച്ച പാട്ട് ഒഴിവാക്കിയ ദുഖവും അദ്ദേഹം പോസ്റ്റില്‍ പരമാര്‍ശിച്ചു. വായിക്കൂ...

അവാർഡ് ജേതാക്കളെ അഭിനന്ദിച്ചുള്ള എന്റെ പോസ്റ്റിനു മറുപടിയായി വിമത ശബ്ദത്തിൽ കുറച്ചു കമന്റുകൾ കണ്ടതുകൊണ്ട് എഴുതുകയാണ്...

Posted by Balachandra Menon on Wednesday, March 2, 2016
English summary
Balachandra Menon about Kerala State Award 2015

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam