»   » ന്യൂജനറേഷന്‍ സിനിമകളെ പേടിയില്ലന്ന് ബാലചന്ദ്ര മേനോന്‍

ന്യൂജനറേഷന്‍ സിനിമകളെ പേടിയില്ലന്ന് ബാലചന്ദ്ര മേനോന്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

ന്യൂജനറേഷന്‍ സിനിമ എന്ന മലയാള സിനിമയിലെ ഈ വേര്‍തിരിവിനോട് ചിലര്‍ക്ക് ഒട്ടും താല്പര്യമില്ല. ചിലര്‍ എന്ന് പറഞ്ഞത് സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തന്നെ. സംവിധായകന്‍ ബാലചന്ദ്രന്‍ മേനോന്‍ പറയുന്നതും അങ്ങനെ തന്നെ. ബാലചന്ദ്ര മേനോന്റെ പുതിയ ചിത്രമായ ഞാന്‍ സംവിധാനം ചെയ്യും എന്ന ചിത്രം വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തുകയാണ്.

ന്യൂജനറേഷന്‍ സംവിധായകരുടെ സിനിമകള്‍ തരംഗമാകുന്ന കാലത്ത്, അത്തരത്തിലുള്ള ചിത്രങ്ങള്‍ക്ക് വെല്ലുവിളിയായാണ് ബാലചന്ദ്ര മേനോന്റെ പുതിയ ചിത്രം ഞാന്‍ സംവിധാനം ചെയ്യും എന്ന ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. മുപ്പത്തിയാറ് വര്‍ഷം സിനിമയില്‍ തന്നെ പ്രവര്‍ത്തിച്ച ഒരു പരിചയം തനിയ്ക്കുണ്ട്. അതുകൊണ്ട് തന്നെ പുതിയ ചിത്രം പുറത്തിറങ്ങുമ്പോള്‍ തനിയ്ക്ക് പേടിയില്ലെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാലചന്ദ്ര മേനോന്‍ ഇക്കര്യം പറയുന്നത്.

balachandra-menon

പ്രേഷകരെ എന്നും തനിയ്ക്ക് വിശ്വാസമാണ്. ഇത്രയും കാലം ഒപ്പം നിന്ന പ്രേഷകര്‍ ഇപ്പോഴും തനിയ്‌ക്കൊപ്പമുണ്ട്. ആ പ്രേഷകരില്‍ പുതുതലമുറയിലുള്ളവരുമുണ്ട്. അതുക്കൊണ്ട് തന്നെ ന്യൂജനറേഷന്‍ സിനിമകള്‍ക്കൊപ്പം നിന്ന് തന്റെ സിനിമയെ പ്രേഷകര്‍ തള്ളിക്കളയില്ലെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.

ചിത്രത്തിലെ പേരില്‍ എല്ലാവര്‍ക്കും കൗതുകം തോന്നുണ്ടാകും. പക്ഷേ തന്റെ സിനിമയ്ക്ക് നന്നായി യോജിച്ച പേര് തന്നെയാണ് നല്‍കിയിരിക്കുന്നതെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു. ബാലചന്ദ്ര മേനോന്‍ തന്നെ നായകനായി എത്തുന്ന ചിത്രത്തില്‍ ഗായത്രിയാണ് നായിക വേഷം അവതരിപ്പിക്കുന്നത്.

English summary
Njan Samvidhanam Cheyyum is an Upcoming Malayalam-language Indian feature film directed by Balachandra Menon, starring Balachandra Menon, Gayathri and Dakshina.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam