For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജ് പുറത്ത് വിട്ടത് കട്ട സസ്‌പെന്‍സ് മാത്രമല്ല മറ്റൊരു കാര്യമുണ്ടെന്ന് സംവിധായകന്‍..

  |

  ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് എന്നാലും ശരത്. പുതുമുഖങ്ങളെ മുന്‍നിര്‍ത്തി നിര്‍മ്മിക്കുന്ന സിനിമയെ കുറിച്ചുളള വിശേഷങ്ങളെല്ലാം സംവിധായകന്‍ തന്നെ പുറത്ത് വിടാറുണ്ടായിരുന്നു. ജൂണ്‍ 2 സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.

  പൃഥ്വിയോട് ഒരു ആഗ്രഹം പറഞ്ഞു, രാജു കാണിച്ച സ്‌നേഹം എങ്ങനെയാണെന്ന് തുറന്ന് പറഞ്ഞ് ബാലചന്ദ്ര മേനോന്‍

  ബാലചന്ദ്ര മേനോന്റെ ആഗ്രഹപ്രകാരം നടന്‍ പൃഥ്വിരാജ് ആയിരുന്നു പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. ഇക്കാര്യം മുന്‍പ് തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. പുറത്ത് വന്ന പോസ്റ്റര്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകന്‍ നിങ്ങള്‍ക്ക് ഒരു കട്ട സസ്‌പെന്‍സ് തരാന്‍ പോകുന്നു എന്നാണ് പോസ്റ്ററിലുള്ളത്.

  ഫേസ്ബുക്കില്‍ കുത്തിപൊക്കല്‍ മത്സരം, മമ്മൂട്ടി, പൃഥ്വിരാജ്, സണ്ണി ലിയോണിനെ പോലും വെറുതേ വിട്ടില്ല

   എന്നാലും ശരത്

  എന്നാലും ശരത്

  നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിങ്ങനെ മലയാള സിനിമയുടെ പ്രിയങ്കരനായി മാറിയ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് എന്നാലും ശരത്. ക്യാംപസ് പശ്ചാതലമാക്കി ഒരുങ്ങുന്ന സിനിമയില്‍ പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്. സിനിമയിലേക്ക് ഒരു നായകനെ കണ്ടെത്തുന്നതിന് വേണ്ടി സംവിധായകന്‍ ഏറെ കഷ്ടപ്പെട്ടിരുന്നു. സിനിമയുടെ എല്ലാ വിശേഷങ്ങളും പങ്കുവെക്കുന്നതിന്റെ കൂട്ടത്തിലാണ് പുതിയ പോസ്റ്റര്‍ പുറത്ത് വന്നത്.

  പൃഥ്വിരാജ് പുറത്ത് വിട്ടു..

  പൃഥ്വിരാജ് പുറത്ത് വിട്ടു..

  നടന്‍ പൃഥ്വിരാജ് ആയിരുന്നു എന്നാലും ശരതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. ഇക്കാര്യം ബാലചന്ദ്ര മേനോന്‍ മുന്‍പ് തന്നെ പറഞ്ഞിരുന്നു. പോസ്റ്റര്‍ പുറത്ത് വിടുന്നത്. പുതുതലമുറയിലെ വേറിട്ട സാന്നിധ്യമാണെന്നു ഇതിനകം തെളിയിച്ചു കഴിഞ്ഞ പൃഥ്വിരാജ് ആണ്. പൃഥ്വിരാജ് എന്നെ സംബന്ധിച്ച് ഒരു സിനിമാക്കാരനല്ല. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ദിവംഗതനായ സുകുമാരന്റെയും കോളേജ് കാലം മുതല്‍ എന്നെ അടുത്തറിയുന്ന ശ്രീമതി മല്ലികയുടെ മകനാണ്. രാജുവിനെ കൂടാതെ അച്ചനൊപ്പവും അമ്മക്കൊപ്പവും ചേട്ടന്‍ ഇന്ദ്രജിത്തുമായും ഒരുമിച്ചു അഭിനയിക്കാന്‍ കഴിഞ്ഞത് ആകസ്മികം മാത്രം! ഞാന്‍ ഫോണില്‍ എന്റെ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ പൃഥ്വി എന്ന രാജു എന്നോട് കാണിച്ച പ്രത്യേകമായ സ്‌നേഹവായ്പ് ഞാന്‍ ഓര്‍ത്തുപോകുന്നു. എന്നായിരുന്നു സംവിധായകന്‍ അതിനെ കുറിച്ച് പറഞ്ഞത്.

  പോസ്റ്റര്‍ വന്നതിന് ശേഷം

  പോസ്റ്റര്‍ വന്നതിന് ശേഷം

  പോസ്റ്റര്‍ വന്നതിന് ശേഷം ബാലചന്ദ്ര മേനോൻ പറയുന്നതിങ്ങനെയാണ്... പൃഥ്വിരാജ് എന്ന് ഏവരും വിളിക്കുന്ന രാജുവും അച്ഛന്‍ സുകുമാരനെപ്പോലെ തന്നെ എനിക്ക് നല്ല രാശിയാണെന്നു പറയാതെ വയ്യ. ഇത്തിരി നേരം കൊണ്ട് ഒത്തിരി ആള്‍ക്കാര്‍ക്കിടയില്‍ 'എന്നാലും ശരത് ' ഞങ്ങള്‍ ആശിച്ച പോലെ എത്തി എന്ന് സന്തോഷ പൂര്‍വ്വം ഞാന്‍ അറിയിച്ചുകൊള്ളട്ടെ. ഈ പോസ്റ്റര്‍ കാണുന്ന നിങ്ങളുടെ മുഖത്തു ഞാന്‍ ഒരു കുസൃതിച്ചിരി കാണുന്നുണ്ട്. അതിന്റെ കാരണവും എനിക്കൂഹിക്കാന്‍ കഴിയും. 'ഇങ്ങേര്‍ക്കിതു എന്ത് പറ്റി? മര്യാദക്ക് കുടുംബ കഥകളുമായി സ്വസ്ഥമായി കഴിഞ്ഞിരുന്നതാണല്ലോ!

   മാറ്റം വേണം..

  മാറ്റം വേണം..

  ദേ, ഇപ്പം എന്താ ഇങ്ങിനെ?'ആ ചോദ്യം ന്യായം. ഞാനും അഭിമാനത്തോടെ സമ്മതിക്കുന്നു, കുറച്ചൊക്കെ ഞാനും മാറാന്‍ തീരുമാനിച്ചു. അടുക്കളയിലെയും കിടപ്പുമുറിയിലെയും ഒക്കെ കാര്യങ്ങള്‍ മാത്രം ഇന്ന് സിനിമക്ക് മതിയാവില്ല . ഇവിടുത്തെ ചെറുപ്പക്കാര്‍ ആണ് ശരിക്കും സിനിമയുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നത്. ഞാന്‍ ഇത്തവണ അവരോടൊപ്പം കൂടുകയാണ്. എന്ന് കരുതി എന്റെ കുടുംബസദസ്സുകളെ ഒരിക്കലും കൈ വെടിയുകയില്ല. കാര്യം സസ്‌പെന്‍സ് ഒക്കെ ആണെങ്കിലും ഹൃദയമുള്ളവര്‍ക്കു ഇറ്റു കണ്ണീരു ഉതിര്‍ത്താനുള്ള ഒരു രംഗമെങ്കിലും എന്റെ സിനിമയില്‍ ഉണ്ടാകാതിരിക്കില്ല.

  കട്ട സെന്റിമെന്റ്‌സും ഉണ്ട്

  കട്ട സെന്റിമെന്റ്‌സും ഉണ്ട്

  ഞാന്‍ തന്നെ പണ്ട് പറഞ്ഞത് പോലെ 'ജെയിംസ് ബോണ്ടിനെ വെച്ചും ഞാന്‍ സിനിമയെടുക്കാം. പക്ഷെ എന്റെ ജെയിംസ് ബോണ്ട് ഇടിക്കുന്ന ഓരോ ഇടിയുടെയും പിന്നില്‍ 'കട്ട' സെന്റിമെന്റ്‌സ് ഉണ്ടായിരിക്കും... ഇവിടെയും സംഗതി അത് തന്നെ. പക്ഷെ ഇതില്‍ നിങ്ങള്‍ക്കായി ഞാന്‍ 'കട്ട' സസ്‌പെന്‍സ് ഒളിച്ചു വെച്ചിട്ടുണ്ട്. അതൊക്കെപ്പോട്ടെ ഈ പോസ്റ്റര്‍ ആദ്യമായിക്കണ്ടപ്പോള്‍ എന്റെ സിനിമകള്‍ കണ്ടു ശീലിച്ച നിങ്ങളുടെ മനസ്സിലൂടെ കടന്നുപോയ ചിന്തകളെന്താണ്? എനിക്കതു അറിയാന്‍ സ്വാഭാവികമായിട്ടും ആകാംക്ഷ ഉണ്ടാവുമല്ലോ.. എന്തൊക്കെയാണേലും റിലീസ് ചെയ്യുന്ന ദിവസം തന്നെ സിനിമ കാണാന്‍ തിയേറ്ററില്‍ വരണം..

  English summary
  Balachandra Menon's Ennalum Sarath first look poster out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X