»   » വെടിക്കെട്ട് ശിവന്റെ മകനാണ്, അച്ഛന്റെ സ്‌നേഹം തുറന്നു പറഞ്ഞ് ബാലചന്ദ്ര മേനോന്‍!!!

വെടിക്കെട്ട് ശിവന്റെ മകനാണ്, അച്ഛന്റെ സ്‌നേഹം തുറന്നു പറഞ്ഞ് ബാലചന്ദ്ര മേനോന്‍!!!

Posted By:
Subscribe to Filmibeat Malayalam

കണ്ണില്ലാത്തപ്പോഴാണ് കണ്ണിന്റെ വില അറിയു എന്ന് പറയുന്ന പോലെ ജീവിച്ചിരിക്കുമ്പോള്‍ ആര്‍ക്കും ഒപ്പമുള്ളവരെ മനസിലാക്കന്‍ പറ്റില്ല. എന്നാല്‍ മരണശേഷമായിരിക്കും അവരുടെ വില എന്താണെന്ന് മനസിലാക്കുക. നടന്‍ ബാലചന്ദ്ര മേനോന്‍ അങ്ങനെ് തന്റെ ജീവിതത്തിലെ വലിയ നഷ്ടം തുറന്നു പറയുകയാണ്.

യഥാര്‍ത്ഥത്തില്‍ തന്റെ അച്ഛനെ സ്‌നേഹിക്കാന്‍ കഴിയാത്തതിന്റെ ദു:ഖം പങ്കുവെച്ചിരിക്കുകയാണ് ബാലചന്ദ്ര മേനോന്‍. വിഷുവിന്റെ ഒരുക്കങ്ങള്‍ക്കിടയില്‍ തനിക്ക് ആദ്യം ഓര്‍മ്മ വരുന്നത് തന്റെ അച്ഛനാണെന്നു പറ്ഞ്ഞ് താരം ഫേസ്ബുക്കില്‍ അച്ഛനൊപ്പമുള്ള ചിത്രവും പങ്കുവെച്ചിരിക്കുകയാണ്.

ഉലക്ക കൊണ്ട് അടിച്ചു വളര്‍ത്തണം

ഉലക്ക കൊണ്ട് അടിച്ചു വളര്‍ത്തണമെന്നും മക്കളോട് പരസ്യമായി സ്‌നേഹം പ്രകടിപ്പിച്ചാല്‍ അവര്‍ വഷളാവുമെന്നും ധാരണയുള്ളതിനാല്‍ തന്റെ അച്ഛന്‍ തന്നെ കണ്ണുരുട്ടിയും അകറ്റി നിര്‍ത്തിയുമൊക്കെയാണ് വളര്‍ത്തിയതെന്നാണ് താരം പറയുന്നത്.

ശിവന്റെ മോന്‍

തറവാട്ടില്‍ ഞാന്‍ ശിവന്റെ മകനായിട്ടാണ് അറിയപ്പെടുന്നത്. അച്ഛന്റെ ജോലി സ്ഥലത്ത് മാസ്റ്ററുടെ മകന്‍ എന്നുമാണ് അറിയപ്പെടുന്നത്. എല്ലാവരെയും പോലെ എന്റെ അച്ഛന്‍ എനിക്കും വലിയ അഭിമാനമായിരുന്നെന്നാണ് ബാലചന്ദ്രമേനോന്‍ പറയുന്നത്.

മര്‍ദ്ദനമുറകള്‍ വെറുപ്പിന്റെ വിത്ത് പാകി

അച്ഛന്റെ മര്‍ദ്ദനമുറകള്‍ പ്രൈമറി സ്‌കൂള്‍ മുതല്‍ തന്റെയുള്ളില്‍ അച്ഛനോടുള്ള വെറുപ്പിന്റെ വിത്ത് പാകിയിരുന്നു. അതിനാല്‍ പലപ്പോഴും അച്ഛനുമായിട്ടുള്ള കണ്ടുമുട്ടലുകള്‍ പലവിധത്തിലും ഒഴിവാക്കുകയായിരുന്നു.

അമ്പലത്തില്‍ പോയി തേങ്ങ അടിക്കുമായിരുന്നെന്ന് ഭരത് ഗോപി

ഒരിക്കല്‍ ഷൂട്ടിങ്ങിനിടയില്‍ തന്റെ കഥ കേട്ടപ്പോള്‍ എന്റെ അച്ഛന്‍ ഒന്നു ചത്തുകിട്ടാനായി അമ്പലത്തില്‍ പോയി തേങ്ങ അടിക്കാറുണ്ടെന്നാണ നടന്‍ ഭരത് ഗോപി പറഞ്ഞിരുന്നത്. അപ്പോഴാണ് ആ തലമുറയിലെ അച്ഛന്മാരെല്ലാം അത്തരക്കാരായിരുന്നെന്ന് മനസിലായത്.

സിനിമയാണ് അച്ഛന്റെ വില മനസിലാക്കി തന്നത്

സിനിമയിലെത്തിയതിന് ശേഷം സിനിമക്കാരെല്ലാം അച്ഛനെക്കുറിച്ചു പറയാന്‍ തുടങ്ങി. ശിവന്റെ മകനാണോ നിങ്ങള്‍, ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ശിവന്‍ നല്ലൊരു നടനായിരുന്നു. മാത്രമല്ല റെയില്‍വേയില്‍ ജോലിക്ക് പോകുന്നതിന് ഞങ്ങളൊക്കെ എതിരായിരുന്നു എന്നാണ് തിക്കുറിശ്ശി അച്ഛനെക്കുറിച്ച് പറഞ്ഞിരുന്നത്.തികഞ്ഞ കലാകാരനായിരുന്ന ശിവശങ്കരപിള്ളയുടെ മകനാണ് ബാലചന്ദ്രമേനോന്‍ എന്നാണ് ശങ്കരാടി ചേട്ടന്‍ ഒരിക്കല്‍ പൊതു വേദിയില്‍ നിന്നും എന്നെ വിശേഷിപ്പിച്ചിരുന്നത്.

എന്നെ അഭിനന്ദിക്കാതെ അമ്മയോട് പറയും

ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ലോകത്തുള്ള എല്ലാവരും അഭിനന്ദിച്ചപ്പോഴും അച്ഛന്‍ മാത്രം എന്നെ അഭിനന്ദിച്ചിരുന്നില്ല. പകരം അമ്മയോട് പറയുകയായിരുന്നു.

സമാന്തരങ്ങള്‍ എന്ന പുസ്തകത്തിന്റെ അവതാരിക

സമാന്തരങ്ങള്‍ എന്ന തിരക്കഥ പുസ്തകമായപ്പോള്‍ അതിന്റെ അവതാരിക എന്റെ ആഗ്രഹം പോലെ അച്ഛനാണ് എഴുതി തന്നിരുന്നത്. ' എന്റെ മകന്‍ എല്ലാവരും ബാലചന്ദ്ര മേനോന്‍ എന്നു വിളിക്കുന്ന ചന്ദ്രന്‍ ബുദ്ധിമാനും സ്ഥിരോത്സാഹിയുമായിരുന്നതു കൊണ്ട് അവന്റെ ഭാവിയെക്കുറിച്ച് എനിക്ക് തീരെ ആശങ്കയില്ലായിരുന്നു'. അവതാരികയില്‍ എന്നെക്കുറിച്ച് അച്ഛന്‍ എഴുതിയ വരികള്‍ ഇങ്ങനെയായിരുന്നു. അന്ന് അച്ഛനെ ഓര്‍ത്ത് എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.

അച്ഛന്റെ മരണം

42 ദിവസം അബോധാവസ്ഥയില്‍ കിടന്നിട്ടാണ് അച്ഛന്‍ മരിച്ചത്. എന്നാല്‍ വിഷുവിന് അച്ഛനെ ഓര്‍ക്കാനുള്ള കാര്യം വര്‍ഷത്തില്‍ ഒരിക്കല്‍ സംഭവിക്കുന്ന വിഷുവിന് എന്നെ ഉണര്‍ത്തി കണി കാണിക്കുന്നത് അച്ഛനായിരുന്നു. അച്ഛന്‍ സുഖമില്ലാതെ ആവുന്നത് വരെ ആ പതിവ് തുടര്‍ന്നിരുന്നു.

അച്ഛന്റെ മണം അപ്പോഴാണ് കിട്ടിയിട്ടുള്ളത്

അച്ഛനെ ശരീരത്തില്‍ സ്വതന്ത്ര്യമായി തൊടുന്നത് അങ്ങനെ നടക്കുമ്പോഴായിരുന്നു. അങ്ങനെ നടക്കുമ്പോള്‍ അച്ഛന്റെ ശരീരത്തിന്റെ മണം ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ടെന്നാണ് താരം പറയുന്നത്. ഇത്തവണത്തെ വിഷുവിന്റെ ഒരുക്കങ്ങള്‍ കാണുമ്പോള്‍ അറിയാതെ അച്ഛനെ ഓര്‍ത്തു പോവുകയായിരുന്നു.

ശിവന്റെ മകന്‍ അല്ലെങ്കില്‍ മാസ്റ്ററുടെ മകനാണ്

താന്‍ അച്ഛനും അപ്പുപ്പനുമായി എന്നാലും ഇപ്‌പ്പോഴും വെടിക്കെട്ട് ശിവന്റെ മോനാണ് അല്ലെങ്കില്‍ മാസ്റ്ററുടെ മകനാണ് അതാണ് തനിക്ക് ഇഷ്ടമെന്നാണ് താരം പറയുന്നത്.

English summary
Balachandra menon shares father-son relationship in his next flick

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam