»   » കരിമരുന്നു പ്രയോഗങ്ങള്‍ ഒരുപാട് കണ്ടിട്ടുണ്ട്,വിമര്‍ശകരോട് സഹതാപമാണെന്ന് ബാലചന്ദ്രമേനോന്‍

കരിമരുന്നു പ്രയോഗങ്ങള്‍ ഒരുപാട് കണ്ടിട്ടുണ്ട്,വിമര്‍ശകരോട് സഹതാപമാണെന്ന് ബാലചന്ദ്രമേനോന്‍

Posted By:
Subscribe to Filmibeat Malayalam

ഒളിയമ്പും, കരിമരുന്നു പ്രയോഗങ്ങളും ഒരുപാട് കണ്ടിട്ടുണ്ട്. അതിലൊന്നും നിരാശപ്പെടാനോ പേടിക്കാനോ പ്രതികരിക്കാനോ താല്‍പര്യമില്ല. വിമര്‍ശകരോടാണ് പ്രശസ്ത നടനും സംവിധായകനുമായ ബാലചന്ദ്രമോനോന്‍ ഇങ്ങനെ പറയുന്നത്. വിര്‍ശിക്കുന്നവരോട് സഹതാപമേ തോന്നിയിട്ടുള്ളെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ സംവിധാനം ചെയ്യും എന്ന ബാലചന്ദ്രമേനോന്റെ ചിത്രത്തിനു അത്രമാത്രം വിമര്‍ശനങ്ങളാണ് ഒഴുകിയെത്തിയത്. എന്നാല്‍, ചിത്രം കണ്ടവരില്‍ പലരും അഭിനന്ദനങ്ങളും നല്ല വാക്കുകളും അറിയിച്ചിട്ടുണ്ടെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു. അവരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യത്തില്‍ താന്‍ സംതൃപ്തനാണ്, ചിത്രം കണ്ട് നിറഞ്ഞ മനസ്സോടെ ചിലര്‍ പറഞ്ഞ വാക്കുകള്‍ മനസ്സിലുണ്ട്.

balachandramenon

വഴിയോരത്തെ മതിലില്‍ ആര്‍ക്കും എഴുതി കൈയക്ഷരം നന്നാക്കാന്‍ കഴിയും. അതു അതിന്റെ വഴിയില്‍ നടക്കട്ടെയെന്നും ബാലചന്ദ്രമേനോന്‍ പരിഹസിച്ചു. സിനിമ സാവകാശം പോയി കാണാമെന്ന് നിങ്ങള്‍ വിചാരിക്കരുത്. ഉടനെ തന്നെ സിനിമ തിയറ്ററില്‍ പോയി കാണണമെന്നും താരം പറയുന്നു.

"ഞാൻ സംവിധാനം ചെയ്യും " എന്ന എന്റെ ചിത്രം റിലീസ് ആയതിനു ശേഷം എന്റെ ആദ്യത്തെ പോസ്റ്റ്‌ ആണിത് ....അൽപ്പനേരം ചുറ്റുവട്ടത...

Posted by Balachandra Menon on Monday, September 21, 2015

കുടുംബ സമേതം പോയി കാണേണ്ട സിനിമയാണെന്നും മോനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ചിത്രം തിയറ്ററില്‍ എത്തിയത്. ബാലചന്ദ്രമേനോന്‍ സംവിധാന ചെയ്ത ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത് മേനോന്‍ തന്നെയാണ്.

English summary
actor and director balachandra menon talk about film njan samvidhanam cheyyum

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam