twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേംനസീറിന് മാത്രമേ അതിന് കഴിയൂ! വിമര്‍ശിച്ചയാള്‍ പോലും ആരാധകനായി മാറിയ കഥ പറഞ്ഞ് ബാലചന്ദ്രമേനോന്‍

    |

    അഭിനേതാവും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ സിനിമാ അനുഭവങ്ങള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. ഫില്‍മി ഫ്രൈഡേയ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം തന്റെ അനുഭവങ്ങളെക്കുറിച്ച് പറയാറുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ അഭിമുഖത്തിന്റെ വീഡിയോ ക്ഷണനേരം കൊണ്ടാണ് ശ്രദ്ധ നേടാറുള്ളത്.

    പ്രേംനസീറിനെക്കുറിച്ച് പറയുന്ന വീഡിയോയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. സുഹൃത്തായ ബാങ്കുദ്യോഗസ്ഥനേയും കൊണ്ട് അദ്ദേഹത്തെ കാണാന്‍ പോയതും സുഹൃത്തിന് അതുവരെയുണ്ടായിരുന്ന ധാരണ മാറിയതിനെക്കുറിച്ചുമാണ് ബാലചന്ദ്രമേനോന്‍ പറഞ്ഞത്.

    പ്രേംനസീറിനെ ഇന്റർവ്യൂ ചെയ്യാൻ ബാലചന്ദ്രമേനോന്റെ സുഹൃത്തായ ഒരു ബാങ്ക് ഉദ്യോഗസ്ഥനും കൂടെയുണ്ടായിരുന്നു. അവർക്ക് നസീറിന്റെ സിനിമകളോട് പൊതുവെ ഇഷ്ടമില്ലായിരുന്നു. അവരെയും കൂടെകൂട്ടിയാണ് ബാലചന്ദ്രമേനോൻ പോയത്. ആ അനുഭവത്തെക്കുറിച്ചാണ് അദ്ദേഹം തുറന്നുപറഞ്ഞിട്ടുള്ളത്.

    Prem Nazir

    Recommended Video

    ജെസ്സിയും കാര്‍ത്തികും ജീവിതത്തില്‍ ഒന്നിക്കുന്നു | Filmibeat Malayalam

    പ്രേംനസീറിനെ അന്ന് ഇന്റർവ്യൂ ചെയ്യാൻ പോകുന്ന സമയത്ത് ഒരു ധൈര്യത്തിനായി ബാങ്ക് ഉദ്യോഗസ്ഥനായ സുഹൃത്തിനെയും കൂടെക്കൂട്ടിയിരുന്നു. എ വി എം സ്റ്റുഡിയോയിലേക്കായിരുന്നു പോയത്. പ്രേംനസീറിനെയും അയാളുടെ അഭിനയവും ഇഷ്ടമല്ലാത്ത ആളായിരുന്നു സുഹൃത്ത്. ഒരു നടനെന്ന രീതിയിൽ അത്ര ബഹുമാനം തോന്നുന്ന ഒരാളല്ല നസീർ എന്ന് അയാൾ പറഞ്ഞു.

    ഞങ്ങൾ എ വി എം സ്റ്റുഡിയോയിൽ എത്തിയപ്പോൾ ഷൂട്ടിംഗ് നടന്നൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളോട് കാത്തിരിക്കാനായി പറഞ്ഞിരുന്നു. സുഹൃത്തിന് സിനിമാക്കാരോട് പുച്ഛമായിരുന്നു. കുറച്ചുകഴിഞ്ഞ് നസീർ സാർ പുറത്തുവന്നപ്പോൾ ഞങ്ങൾ അഭിമുഖത്തിനായിരുന്നു. തൊട്ടപ്പുറത്തുള്ള കസേരയിൽ സുഹൃത്തായ ബാങ്ക് ഉദ്യോഗസ്ഥനെയും പിടിച്ചിരുത്തി. എന്റെ ചെറിയ ചോദ്യങ്ങൾക്ക് പോലും നസീർ സാ‌‌ർ വ്യക്തമായി മറുപടി നല്‍കിയിരുന്നു.

    ഇതിനിടയില്‍ താന്‍ സ്റ്റുഡിയോയുടെ അകത്തേക്ക് പോയിരുന്നുവെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു. ഈ സമയത്ത് നസീർ സാറും ബാങ്ക് ഉദ്യോഗസ്ഥനായ സുഹൃത്തും തമ്മിൽ ഒരു പത്തു മിനുട്ട്നേരം സംസാരിച്ചു. അത് ഞാൻ കണ്ടിരുന്നു. അതുകഴിഞ്ഞ് തിരിച്ച് പോരുന്ന സമയത്ത് ഞാൻ അത്ഭുതപ്പെട്ടു. സുഹൃത്ത് പറഞ്ഞു എനിക്ക് അദ്ദേഹത്തെ തീരെ ഇഷ്ടമല്ലായിരുന്നു, എന്നാൽ പത്ത് മിനുട്ട് നേരം സംസാരിച്ചപ്പോൾ ഞാൻ അദ്ദേഹത്തന്റെ ആരാധകനായി മാറി.

    അവർ ബാങ്കിംഗിനെ കുറിച്ച് കുറെ സംസാരിച്ചു. തന്റെ ബാങ്കിലേക്ക് ഒരു അക്കൗണ്ട്‌ തുടങ്ങാമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതിയോഗിയായി വന്ന ഒരു വ്യക്തിയെ പത്ത് മിനിട്ടുകൊണ്ടാണ് പുള്ളി മാറ്റിയെടുത്തത്. പ്രേംനസീറിന്റെ വിജയമെന്ന് പറയുന്നത് അതാണ്-ബാലചന്ദ്രമേനോൻ പറഞ്ഞു.

    English summary
    Balachandra Menon talks about his interview experience with Prem Nazir
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X