twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീട്ടിലേതു പോലെയല്ല ശ്രോതാക്കളുടെ മുമ്പില്‍! ബിനീഷ് കാണിച്ചത് സാമാന്യമര്യാദയല്ല...

    |

    വൻ വിവാദത്തിന് തിരി കൊളുത്തിയ സംഭവമായിരുന്നു നടൻ ബിനീഷ് ബാസ്റ്റിൻ- അനിൽ രാധകൃഷ്ണൻ മേനോൻ വിഷയം. ഒരു സിനിമ മേഖലയിലെ പ്രശ്നം എന്നതിലുപരി പ്രേക്ഷകരും വിഷയത്തിൽ വിമർശിച്ച് രംഗത്തെത്തിയതോടെ സംഭവം ഏറെ വിവാദമാകുകയായിരുന്നു . സിനിമ പ്രവർത്തകർ രണ്ട് മേഖകളിലായി തിരിഞ്ഞ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഭൂരിഭാഗം പേരും ബിനീഷ് ബാസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തുകയായിരുന്നു. ഇപ്പോഴിത വിഷയത്തിൽ പ്രതികരിച്ച് നടൻ ബാലചന്ദ്ര മേനോൻ.ബഹ്‌റെനില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ബാലചന്ദ്രമേനോന്‍ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.

    ബിനീഷ് പൊതുവേദിയിൽ നടത്തിയ പ്രതിഷേധം ശരിയല്ലെന്നാണ് ബാലചന്ദ്ര മേനോൻ അഭിപ്രായപ്പെട്ടു. വീട്ടിലെ പോലെയല്ല ഒരു ശ്രോതാക്കളുടെ ഇടയിൽ പെരുമാറേണ്ടതെന്നും അദ്ദേഹം പറയുന്നു. അഭിനേതാവായ ബനീഷിനെ എല്ലാവരും അറിയാനാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

     പെരുമാറ്റം ശരിയായില്ല

    ബിനീഷ് നടത്തിയ പ്രവർത്തനം അൺ പാർലിമെന്റെറിയാണെന്നും, ഒരാൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മറ്റൊരാൾ വേദിയിൽ കയറി വന്ന് കുത്തിയിരിക്കുകയും പിന്നീട് പ്രസംഗിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കാണികളോട് ബഹുമാനം വേണമെന്നും സഭയുൽ മാന്യത വിട്ട് പെരുമാറരുതെന്നും ബാലചന്ദ്ര മോനോൻ പറഞ്ഞു.
    മേനോൻ എന്ന പ്രയോഗമാണ് ഈ വിഷയത്തിന് ഇത്രയും പ്രധാന്യം നൽകിയത്. അത് മനപ്പൂർവ്വം വ്യാഖാനിച്ച് ഉണ്ടാക്കിയതാണെന്നും ബാലചന്ദ്ര മേനോൻ പറയുന്നു. ഇത് പബ്ലിസിറ്റി വേണ്ടിയ്ക്ക് ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,

     തന്നെ തളർത്തിയിട്ടില്ല

    സിനിമാ ജീവിതത്തിലെ ആദ്യ ഘട്ടങ്ങളിൽ മദ്രാസിലായിരുന്നു. അവിടെ കൊടും പട്ടിണി പോലും അനുഭവിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും തന്നെ തളർത്തിയിട്ടില്ല. എന്നാൽ ഒരിക്കൽ പോലും ഇതൊന്നും പറഞ്ഞ് ആരുടേയും സഹതാപം നേടാൻ ശ്രമിച്ചിട്ടില്ലെന്നു താരം വ്യക്തമാക്കി.മാത്രമല്ല ഇത്തരം കാര്യങ്ങവും സിനിമയുമായും ബന്ധമില്ലെന്നിരിക്കെ ബിനീഷ് ബാസ്റ്റിയന്‍ന്‍റെ ഇപ്പോഴത്തെ നാടകീയ സംഭവത്തിന് അർഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മേനോന്‍ എന്ന് പേരിലുളളത് കൊണ്ട് തനിക്ക് സിനിമാ രംഗത്ത് പരിഗണന കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

     അപമാനിച്ചു


    പൊതുവേദിയിൽ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ബിനീഷ് രംഗത്തെത്തിയത്. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോളേജ് ഡേയ്ക്കിടെ ബിനീഷിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് താന്‍ ആദ്യമായി ഒരു ചടങ്ങില്‍ അധിക്ഷേപിക്കപ്പെട്ടു എന്നു പറഞ്ഞുകൊണ്ടുളള ബിനീഷിന്റെ വീഡിയോ വൈറലായിരുന്നു. സംഭവം വൻ വിവാദമായതോടെ വിഷയത്തിൽ ഇടപെട്ട് സംവിധായകരുടെ സംഘടന ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

      ഈഗോയും  എടുത്തു ചാട്ടവും


    കോളേജ് അധികൃതർക്കെതിരേയും രൂക്ഷ വിമർശനം ഉയർന്നു വന്നിരുന്നു. ഒരാളുടെ ഈഗോയും രണ്ടാമന്റെ എടുത്തു ചാട്ടവുമാണ് പ്രശ്നം ഇത്രയും വഷളാക്കിയതെന്ന് കോളേജ് യൂണിയൻ ചെയർമാൻ വൈഷ്ണവ് പറഞ്ഞിരുന്നു. ബനീഷിന് എല്ലാകാര്യവും അറിയാമായിരുന്നു, സംവിധായകൻ അനിൽ രാധകൃഷ്ണൻ പോയതിനു ശേഷം വേദിയിൽ എത്താമെന്ന് ആദ്യം സമ്മതിച്ചതുമായിരുന്നു. അതുപോലെ തന്നെ തന്റെ സിനിമയിൽ ചാൻസ് ചോദിച്ച എത്തിയ നടനോടൊപ്പം വേദി പങ്കിടാൻ പറ്റില്ലെന്ന് അനിൽ വ്യക്തമാക്കിയിരുന്നു.അതേസമയം ബിനീഷിന്റെ ജാതിയെ കുറിച്ചോ മതത്തെ കുറിച്ചോ ഒന്നും അദ്ദേഹം പറഞ്ഞിരുന്നില്ലെന്നും വൈഷ്ണവ് വനിതയ്ക്ക് നൽകിയ അഭിമുഖത്തില്ഡ വ്യക്തമാക്കിയിരുന്നു.

    English summary
    balachandramenon says about bineesh-bastins Anil Radhakrishnan Menon issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X