»   » മുത്തശ്ശനെ പഠിപ്പിക്കാന്‍ വരരുത്, മമ്മൂട്ടിയോട് ബാലു മഹേന്ദ്ര പറഞ്ഞു

മുത്തശ്ശനെ പഠിപ്പിക്കാന്‍ വരരുത്, മമ്മൂട്ടിയോട് ബാലു മഹേന്ദ്ര പറഞ്ഞു

Posted By: Rohini
Subscribe to Filmibeat Malayalam

ഛായാഗ്രാഹകനായും സംവിധായകനായും ഇന്ത്യന്‍ സിനിമയില്‍ കഴിവ് തെളിയിച്ച സിനിമാക്കാരനാണ് ബാലു മഹേന്ദ്ര. മൂന്നാം പിറ, അഴിയാത്ത കോലങ്ങള്‍, സദ്മ, ചട്ടക്കാരി, യാത്ര എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിനും സുപരിചിതന്‍.

മലയാളത്തില്‍ ബാലു മഹേന്ദ്ര സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായിരുന്നു യാത്ര. മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ആ സെറ്റില്‍ വച്ചാണ് മമ്മൂട്ടിയോട് ബാലുമഹേന്ദ്ര 'മുത്തശ്ശനെ പഠിപ്പിക്കാന്‍ വരരുത്' എന്ന് ഉപദേശിച്ചത്.


മമ്മൂട്ടി ഈ ചിത്രം ചെയ്യേണ്ടായിരുന്നു എന്ന് ഐവി ശശി പറഞ്ഞപ്പോള്‍ നടന്‍ ഭയന്നു!!


സംഭവം ഇങ്ങനെ, യാത്രയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്‌ക്കെ ഒരു രംഗം എടുക്കാന്‍ ഏറെ വൈകി. പകല്‍ വെളിച്ചം മങ്ങിതുടങ്ങി, ഇരുട്ട് വീണു. 'ഇനി ലൈറ്റ് ശരിയാകുമോ' എന്ന് മമ്മൂട്ടി ബാലു മഹേന്ദ്രയോട് ചോദിച്ചു. അദ്ദേഹം ഒന്നും മിണ്ടാതെ ആയപ്പോള്‍ മമ്മൂട്ടി വീണ്ടും ആവര്‍ത്തിച്ചു, 'അല്ല എനിക്ക് ബുദ്ധിമുട്ട് ഉള്ളത് കൊണ്ടല്ല. നാളെ എടുക്കുന്നതായിരുക്കും നല്ലതെന്നേ പറഞ്ഞുള്ളൂ.'


അന്ന് മുഴുവന്‍ ചിത്രീകരിച്ച ശേഷമാണ് ബാലു മഹേന്ദ്ര പാക്കപ് പറഞ്ഞത്. ഡബ്ബിങ് സമയത്ത് റഷസ് കാണുവാന്‍ ചിത്രത്തിന്റെ കേന്ദ്ര അണിയറപ്രവര്‍ത്തകരെല്ലാം വന്നിരുന്നു. ബാലുമഹേന്ദ്രയുടെ മാസ്മരിക വിഷ്വലുകള്‍ കണ്ട് എല്ലാവരും കോരിത്തരിച്ചിരുന്നു.


അപ്പോള്‍ ബാലു മഹേന്ദ്ര മമ്മൂട്ടിയുടെ അടുത്ത് പോയി പറഞ്ഞു, 'you are grown up naugthy boy Mammootty, Don't teach you are grandfather how to speak'.. ഇത് കേട്ട് മമ്മൂട്ടി മുഖം കുനിച്ചിരുന്നു എന്നാണ് ഒരു പഴങ്കഥ... (കടപ്പാട്; മെട്രോ മാറ്റിനി)


യാത്രയെ കുറിച്ച് അറിയേണ്ടത് തുടര്‍ന്ന് വായിക്കൂ


മുത്തശ്ശനെ പഠിപ്പിക്കാന്‍ വരരുത്, മമ്മൂട്ടിയോട് ബാലു മഹേന്ദ്ര പറഞ്ഞു

തമിഴ് സിനിമയിലെ പ്രമുഖ സംവിധായകന്‍ ബാലു മഹേന്ദ്ര, 1985 ല്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത സിനിമയായ 'യാത്ര'..., മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ദുരന്ത പ്രണയകഥയാണ് യാത്ര


മുത്തശ്ശനെ പഠിപ്പിക്കാന്‍ വരരുത്, മമ്മൂട്ടിയോട് ബാലു മഹേന്ദ്ര പറഞ്ഞു

നൊമ്പരമുണര്‍തുന്ന ക്ലൈമാക്‌സ് മാത്രമല്ല ഈ സിനിമയെ പറ്റി നമ്മള്‍ ഓര്‍ക്കുക, ഇതിലെ ഇളയരാജ സംഗീത സംവിധാനം ചെയ്ത 'തന്നന്നം താനന്നം താളതിലാടി ' എന്ന ഗാനവും മറക്കനാകാത്തതാണ.


മുത്തശ്ശനെ പഠിപ്പിക്കാന്‍ വരരുത്, മമ്മൂട്ടിയോട് ബാലു മഹേന്ദ്ര പറഞ്ഞു

ഉണ്ണികൃഷ്ണന്‍ എന്ന കേന്ദ്ര കഥാപാത്രമായി മമ്മൂട്ടി എത്തിയപ്പോള്‍ നായിക തുളസിയായി ശോഭന വേഷമിട്ടു. ഇവരെ കൂടാതെ തിലകന്‍, അടൂര്‍ ഭാസി, ആലുമൂടന്‍, അസീസ്, കുഞ്ചന്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു.


മുത്തശ്ശനെ പഠിപ്പിക്കാന്‍ വരരുത്, മമ്മൂട്ടിയോട് ബാലു മഹേന്ദ്ര പറഞ്ഞു

ജോണ്‍ പോളിന്റെ കഥയ്ക്ക്, ബാലു മഹേന്ദ്ര തന്നയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഇതിലെ ചായഗ്രഹണവും ബാലു മഹേന്ദ്രയാണ് നിര്‍വഹിച്ചത്.


മുത്തശ്ശനെ പഠിപ്പിക്കാന്‍ വരരുത്, മമ്മൂട്ടിയോട് ബാലു മഹേന്ദ്ര പറഞ്ഞു

യാത്രയിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ഫിലിം ഫെയര്‍ അവാര്‍ഡും, കേരള സംസ്ഥാന ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചിടുണ്ട്. ഇതു കൂടാതെ 1985 ല്‍ ഏറ്റവും ജനശ്രദ്ധ ആകര്‍ഷിച്ച ചിത്രമെന്ന നിലയില്‍ കേരള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു


English summary
Balu Mahendra adoviced Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam