»   » അഭിനയത്തിന്റെ കാര്യത്തില്‍ ബാലു സീരിയസാണ്

അഭിനയത്തിന്റെ കാര്യത്തില്‍ ബാലു സീരിയസാണ്

Posted By:
Subscribe to Filmibeat Malayalam

ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്ത ഹണീ ബീ എന്ന ചിത്രം കണ്ടവരാരും അംബ്രോസ് പെരേരയെ മറന്നുകാണാനിടയില്ല. മദ്യക്കുപ്പികാണുന്നിടത്ത് കുറ്റിയടിച്ച പോലെ ഇരിയ്ക്കുകയും മദ്യക്കുപ്പി സ്വന്തം ശരീരത്തിന് ചുറ്റുമായി നിരത്തിവച്ച് അതിന് നടുക്ക് കിടന്നുറങ്ങുകയും ചെയ്ത അംബ്രോസ് ഹണീ ബീയുടെ പ്രേക്ഷകരെ ചിരിപ്പിച്ചതിന് കണക്കില്ല. അംബ്രോസ് എന്ന കഥാപാത്രത്തെ കാണുമ്പോള്‍ത്തന്നെ ചിരിപൊട്ടും എന്നതായിരുന്നു അവസ്ഥ.

സംവിധായകനും നടനുമായ ലാലിന്റെ മരുമകനായ ബാലു വര്‍ഗീസാണ് അംബ്രോസിനെ അവതരിപ്പിച്ചത്. ബാലതാരമായി സിനിമയിലെത്തിയ ബാലു ഇപ്പോള്‍ മലയാളത്തില്‍ സ്വീകാര്യനായ സഹനടനായി വളരുകയാണ്.

Balu Varghese


ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ ബാല്യകാലം അവതരിപ്പിച്ച അതേ കുട്ടിയാണ് താടിയും മുടിയും വളര്‍ത്തി അംബ്രോസായി ഹണീ ബീയില്‍ എത്തിയത്.

കുട്ടിക്കാലത്ത് അഭിനയിക്കുന്നത് പോക്കറ്റ് മണിയ്ക്കുവേണ്ടിയായിരുന്നുവെങ്കില്‍ ഇന്നത്തെ അഭിനയം അല്‍പം സീരിയസാണെന്നാണ് ബാലു പറയുന്നത്.

ബാലതാരമായി അഭിനയിച്ചിട്ടുള്ള തന്നെ പതിനേഴാം വയസില്‍ മുതിര്‍ന്ന താരമായി ഹണീ ബിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചതിന് ബാലു നന്ദി പറയുന്നത് കൂട്ടുകാരനും സഹോദരനുമായ ജീന്‍ പോള്‍ ലാലിനോടും അമ്മാവന്‍ ലാലിനോടുമാണ്.

തന്നിലെ നടന് വെല്ലുവിളിയുയര്‍ത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് താനെന്ന് ബാലു പറയുന്നു. ജയസൂര്യ നായകനായ ഹാപ്പി ജേര്‍ണിയെന്ന ചിത്രത്തില്‍ അവതരിപ്പിച്ച ഫ്രെഡ്ഡിയെന്ന കഥാപാത്രം ഇത്തരത്തിലൊന്നായിരുന്നുവെന്ന് ബാലു ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ താന്‍ അഭിനയിച്ച ഇതിഹാസ, ഹൈ ഐ ആം ടോണി തുടങ്ങിയ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് ബാലു.

English summary
Balu Varghese came to movies as a child artist and is back again at the age of 17
Please Wait while comments are loading...

Malayalam Photos

Go to : More Photos