മമ്മൂട്ടിയോട് ഏറ്റുമുട്ടാന്‍ നിവിന്‍ പോളി

By Aswathi

ഈ ആഴ്ചയുടെ അവസാനം ആഘോഷിക്കുന്നത് മമ്മൂട്ടിയും നിവിന്‍ പോളിയുമാണ്. ഏറെകാത്തിരുന്ന മമ്മൂട്ടിയുടെ ബാല്യകാല സഖി റിലീസ് ആകുന്ന ഇന്ന് (വെള്ളി) തന്നെയാണ് നിവിന്‍പോളിയും നസ്‌റിയ നസീമും ജോഡിചേരുന്ന ഓം ശാന്തി ഓശാനയും തിയേറ്ററിലെത്തുന്നത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി എന്ന വിഖ്യാത നോവലിനെ അടിസ്ഥാനമാക്കി പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാല്യകാലസഖി. മതിലുകള്‍ക്ക് ശേഷം ബഷീറിന്റെ കഥാപാത്രമായി മമ്മൂട്ടി വീണ്ടും എത്തുമ്പോള്‍ നായികയായകുന്നത് ഇഷ തല്‍വാറാണ്. വ്യത്യസ്തമായ അഞ്ച് ഗെറ്റപ്പിലാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിക്കുന്നത്. മീനയാണ് മറ്റൊരു പ്രധാന കഥാപാത്രം.

Balyakalasakhi, Om Shanti Oshana

ഇവരെക്കൂടാതെ സുനില്‍ സുഖത, മാമൂക്കോയ, ശശികുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം നാടക വേദിയിലെ നാല്‍പ്പതോളം കലാകാരന്മാരും ചിത്രത്തിലെത്തുന്നുണ്ട്. ഉര്‍ദു കവി സെയ്ഖ്, ഗസല്‍ ഗായകന്‍ ഉസ്താദ് ഫയാസ് ഖാന്‍, ഒഎന്‍വി കുറിപ്പ്, സുനില്‍ ഞെളിയത്ത്, വേണു കൊല്‍ക്കത്ത, രാഘവ് ചാറ്റര്‍ജി എന്നിങ്ങനെ വിവിധ പ്രതിഭകളുടെ സ്പര്‍ശത്തോടെയുള്ള പാട്ടുകളാണ് ചിത്രത്തിന്റെ മറ്റൊരു പ്രതീക്ഷ.

നേരത്തിന് ശേഷം നസ്‌റിയ നസീമും നിവിന്‍ പോളിയും ജോഡിചേരുന്ന ചിത്രമാണ് ഓംശാന്തി ഓശാന. ഒരു സ്ത്രീകേന്ദ്രീകൃതമായ ചിത്രമാണിത്. നസ്‌റിയയുടെ പൂജ എന്ന കഥാപാത്രമാണ് സിനിമയെ കൊണ്ടുപോകുന്നത്. മനോഹരമായ ഒരു പ്രണയവും. നവാഗതനായ ജൂഡ് ആന്റിണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംവിധായകരായ ലാല്‍ ജോസ്, രഞ്ജി പണിക്കര്‍, വിനീത് ശ്രീനിവാസന്‍ എന്നിവരഭിനയിക്കുന്നതാണ് ഒരു പ്രത്യേകത.

അജുവര്‍ഗീസ്, മഞ്ജു സതീഷ്, ശോഭ മോഹന്‍, വിനയ്പ്രസാദ് എന്നിവരാണ് മറ്റുതാരങ്ങള്‍. അനന്യ ഫിലീംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X