twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാല്യകാലസഖിയുടെ തിരക്കഥ തിരുത്തിയത് 11തവണ !

    By Lakshmi
    |

    ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ മജീദും സുഹറയും ഫെബ്രുവരി 7ന് വെള്ളിയാഴ്ച എത്തുകയാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയായ ബാല്യകാലസഖിയുടെ ചലച്ചിത്രാവിഷ്‌കാരത്തെ സാഹിത്യപ്രേമികളും സിനിമാപ്രേമികളും ഒരുപോലെയാണ് കാത്തിരിക്കുന്നത്. മമ്മൂട്ടി 7 ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തില്‍ ഇഷ തല്‍വാറാണ് നായികായായി എത്തുന്നത്, നടി മീനയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

    പ്രമോദ് പയ്യന്നൂരാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. 11 തവണയാണ് ചിത്രത്തിന്റെ തിക്കഥ പ്രമോദ് മാറ്റിയെഴുതിയത്. പലവട്ടം മാറ്റിയെഴുതിയതുകൊണ്ടുതന്നെ കുറ്റംതീര്‍ന്നൊരു തിരക്കഥയാണ് ബാല്യകാലസഖിയുടേതെന്നും അതിന്റെ ഗുണം ചിത്രത്തിന് കാണുമെന്നുമാണ് അണിയറക്കാര്‍ പറയുന്നത്.

    നാലു വര്‍ഷത്തോളം നീണ്ടുനിന്ന തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് പ്രമോദ് പയ്യന്നൂര്‍ ബാല്യകാലസഖി ചലച്ചിത്രമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് മുമ്പ് അഭിനയക്കളരിയും മറ്റും സംഘടിപ്പിച്ചാണ് ആര്‍ടിസ്റ്റുകളെ തിരഞ്ഞെടുത്തത്. പ്രമോദിന്റെ പതിവ് തട്ടകം നാടകമാണ്, അതുകൊണ്ടുതന്നെ നാടകരംഗത്തുനിന്നും ഒട്ടേറെ പ്രതിഭകള്‍ ബാല്യകാലസഖിയിലൂടെ വെള്ളിത്തിരയിലെത്തുന്നുമുണ്ട്.

    കൃതിയെക്കുറിച്ച് കൃത്യമായ പിടിപാടും തിരക്കഥ കാച്ചിക്കുറുക്കിയതുമായതിനാല്‍ത്തന്നെ ബാല്യകാലസഖിയുടെ ചിത്രീകരണം 45ദിവസംകൊണ്ട് പൂര്‍ത്തിയാക്കാന്‍ പ്രമോദിനും കൂട്ടകര്‍ക്കും കഴിഞ്ഞിട്ടുണ്ട്. കേരളത്തിന് പുറമേ കൊല്‍ക്കത്തയിലും ചിത്രത്തിന്റെ ചിലപ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്.

    English summary
    The much awaited Malayalam movie Balyakalasakhi is all set to get released on 7th February (Friday)
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X