»   » ബഷീറിന്റെ മജീദ് കൊല്‍ക്കത്തയിലെത്തി

ബഷീറിന്റെ മജീദ് കൊല്‍ക്കത്തയിലെത്തി

Posted By:
Subscribe to Filmibeat Malayalam

ഫിഫ്ത്ത് ഫോറത്തില്‍ പഠിക്കുമ്പോഴാണ് സ്വാതന്ത്ര്യ സമരത്തില്‍ ആവേശം കൊണ്ട് ബഷീര്‍ നാടുവിട്ടത്. ആ ദേശാടനത്തില്‍ കൊല്‍ക്കത്തിയില്‍ ജീവിക്കുന്ന കാലം. താമസിക്കുന്ന കെട്ടിടത്തിന്റെ ആറാം നിലയില്‍ വിശ്രമിക്കുന്ന നേരത്ത് അറിയാതെയൊന്ന് മയങ്ങിപ്പോയി. എന്തോ ദുസ്വപ്‌നം കണ്ട് ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ ഒരിഞ്ചിന്റെ വ്യത്യാസത്തില്‍ മുന്നില്‍ അഘാതമായ താഴ്ചയാണ്. ഒന്ന് കാല്‍ തറ്റിയിരുന്നെങ്കില്‍ താഴെ വീണേനെ...

താന്‍ അത്ഭുതകരമായി മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് അദ്ദേഹം മനസ്സിലാക്കി. വീണ്ടും നിദ്രയിലാണ്ട അദ്ദേഹത്തിന്റെ സ്വപ്‌നത്തിലേക്ക് തന്റെ കളിക്കൂട്ടുകാരിയായ സുഹറ പ്രത്യക്ഷപ്പെട്ടു. സ്വപ്‌നത്തിലൂടെ താന്‍ മരിച്ചന്നും തന്നെ കബറടിക്കിയെന്നും അവള്‍ പറഞ്ഞു. അങ്ങനെയാണത്രെ ബഷീര്‍ തന്റെ കളിക്കൂട്ടുകാരിയുടെ മരണം അറിഞ്ഞത്. പിന്നെ തന്റെ വിചിത്രമായ അനുഭവങ്ങളും ബാല്യകാലവും കോര്‍ത്തിണക്കി ബഷീര്‍ എഴുതിയ കൃതിയാണ് ബാല്യകാല സഖി.

Balyakala Sakhi

ബാല്യകാല സഖിയിലെ മജീദ് എന്ന കഥാപാത്രം ബഷീറ് തന്നെയും സുഹറ അദ്ദേഹത്തിന്റെ കളിക്കൂട്ടുകാരിയുമാണ്. ഈ യാഥാര്‍ത്ഥ്യമാണ് മമ്മൂട്ടിയെ നായകനാക്കി പ്രമോദ് പയ്യന്നൂര്‍ ദൃശ്യവത്കരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണത്തിന് വേണ്ടി ഇപ്പോള്‍ സംഘം കൊല്‍ക്കത്തയിലാണ്. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളിക്ക് സ്വന്തമായ ഇഷ തല്‍വാറാണ് സുഹറയായി വേഷമിടുന്നത്. ചിത്രത്തില്‍ ആദ്യ ഘട്ട ചിത്രീകരണം കേരളത്തില്‍ പൂര്‍ത്തിയായി.

English summary
After much delay in finalising its supporting cast lines, director Pramod Payyannur will kick start the shooting for the much famed adaption of renowned writer Vaikom Muhammed Basheer's novel 'Balyakalasakhi, ' by this April. Titled the same, the movie will be completed in two schedules, the first will be at Kolakata.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam