»   » ബാല്യകാലസഖി തുടങ്ങുന്നു

ബാല്യകാലസഖി തുടങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam

ബാല്യകാലസഖി ജീവിതത്തില്‍ നിന്നും വലിച്ച ചീന്തിയ ഒരേടാണ്. അതിന്റെ വക്കില്‍ രക്തം പൊടിഞ്ഞിരിയ്ക്കുന്നു... വൈക്കം മുഹമ്മദ് ബഷീറിന്റെ അനശ്വരകൃതിയുടെ അവതാരികയില്‍ എംപി പോള്‍ കുറിച്ച വാക്കുകളാണിത്. രക്തം പൊടിഞ്ഞിരിയ്ക്കുന്ന ആ ഏടുകള്‍ ഒരിയ്ക്കല്‍ കൂടി അഭ്രപാളിയിലേക്കെത്തുകയാണ്.

മമ്മൂട്ടിയെ നായകനാക്കി നാടകരംഗത്ത് ശ്രദ്ധേയനായ പ്രമോദ് പയ്യന്നൂരാണ് പുതിയ ബാല്യകാലസഖി ഒരുക്കുന്നത്. ഏറെ വൈകിപ്പോയ പ്രൊജക്ട് ഏപ്രിലില്‍ തുടങ്ങുമെന്നാണ് ചിത്രത്തിന്റെ അണിയറക്കാര്‍ അറിയിച്ചിരിയ്ക്കുന്നത്.

മമ്മൂട്ടിയുടെ ഭാഗ്യലൊക്കേഷനായ കൊല്‍ക്കത്തയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ തുടങ്ങുന്നത്. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ മഴയെത്തുംമുമ്പെയുടെ ആദ്യരംഗങ്ങളും ചിത്രീകരിച്ചത് കൊല്‍ക്കത്ത നഗരത്തില്‍ തന്നെയായിരുന്നു. ജൂണില്‍ മഴക്കാലത്ത് കേരളത്തിലെ ഷെഡ്യൂള്‍ നടക്കും.

Balyakalasakhi

1967ല്‍ ബാല്യകാല സഖി സിനിമയായിരുന്നു. പ്രേം നസീറും ഷീലയുമായിരുന്നു മജീദിനേയും സുഹറയേയും അവതരിപ്പിച്ചത്. പിന്നീട് 18 ഓളം ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റപ്പെട്ടു.

പുതിയ ബാല്യകാല സഖി ഒട്ടേറെ പ്രത്യേകതകളുമായാണ് എത്തുന്നത്. ബഷീറിന്റെ മറ്റ് കഥാപാത്രങ്ങളായ ആനവാരി രാമന്‍ നായര്‍, എട്ടുകാലി മമ്മൂഞ്ഞ്, ഒറ്റക്കണ്ണന്‍ പോക്കര്‍, പൊന്‍കുരിശ് തോമ, സൈനബ എന്നിവരും ബാല്യകാല സഖിയില്‍ എത്തുന്നുണ്ട്. മമ്മൂട്ടിയ്‌ക്കൊപ്പം നാടകരംഗത്തെയും രംഗകലകളിലെയും തിരഞ്ഞെടുക്കപ്പെട്ട 35 പേരെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭിനേതാക്കള്‍ക്കായി അണിയറക്കാര്‍ പരിശീലക്യാമ്പും സംഘടിപ്പിച്ചിരുന്നു.

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി ബാല്യകാലസഖിയിലെ മജീദ് മാറുമെന്നാണ് കരുതപ്പെടുന്നത്. ഏറെ അഭിനയസാധ്യതകളുള്ള കഥാപാത്രം മമ്മൂട്ടിയുടെ കയ്യില്‍ ഭദ്രമാണെന്ന് തന്നെ നമുക്ക് കരുതാം.

വര്‍ഷങ്ങളുടെ ഇടവേളക്ക്‌ശേഷമുള്ള സുഹ്‌റയും മജീദും കണ്ടുമുട്ടുന്ന രംഗം വികാരനിര്‍ഭരമായാണ് ബഷീര്‍ ഏടുകളിലേക്ക് പകര്‍ത്തിയത്്. ' ഒടുവില്‍ മജീദ് മന്ത്രിച്ചു 'സുഹ്‌റാ...' ഭൂതകാലത്തിന്റെ ഹൃദയത്തില്‍നിന്നെന്നോണം അവള്‍ വിളികേട്ടു. 'ഓ' 'എന്താ ഇത്രക്കും ക്ഷീണിച്ചത്?' സുഹ്‌റാ അതിന് ഉത്തരം പറഞ്ഞില്ല. 'ഞാന്‍ മിനിഞ്ഞാന്നാ അറിഞ്ഞത് വന്ന വിവരം' തെല്ല് പരിഭവത്തോടെ മജീദ് ചോദിച്ചു. 'ഞാന്‍ ഒരിക്കലും തിരിച്ചുവരില്ലെന്നാണ് കരുതിയത് അല്ലേ' 'എല്ലാവരും അങ്ങിനെ വിചാരിച്ചു. ഞാന്‍.. എനിക്ക് ഉറപ്പുണ്ടായിരുന്നു. തിരിച്ചുവരുമെന്ന്.' 'എന്നിട്ടുപിന്നെ?' 'അവരെല്ലാം നിശ്ച്ചയിച്ചു. എന്റെ സമ്മതം ആരും ചോദിച്ചില്ല.' ഈയൊരു രംഗം മമ്മൂട്ടി അഭിനയിക്കുമ്പോള്‍ എങ്ങനെയായിരിക്കും.. ഒന്നാലോചിച്ചു നോക്കൂ...

English summary
After much delay in finalising its supporting cast lines, director Pramod Payyannur will kick start the shooting for the much famed adaption of renowned writer Vaikom Muhammed Basheer's novel 'Balyakalasakhi, ' by this April.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam