For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഖാപ് പഞ്ചായത്തിനെ പോലെ കന്നഡ സിനിമ, ഫഹദിന്‍റെ ആദ്യ നായികയ്ക്ക് വിലക്ക്

  |

  ഉത്തരേന്ത്യന്‍ ഖാപ് പഞ്ചായത്തുകളുടെ വിചിത്രമായ തീരുമാനങ്ങള്‍ പലപ്പോഴും വാര്‍ത്തയില്‍ നിറയാറുണ്ട്. അത്തരത്തില്‍ ഒരു വാര്‍ത്ത കന്നഡ സിനിമാ ലോകത്തു നിന്നും പുറത്തു വന്നിരിക്കുന്നു. സദാചാര പോലിസ് കളിയ്ക്കുന്ന ചിലരാണ് ഈ അസാധാരണ തീരുമാനത്തിനു പിന്നിലെന്ന കാര്യം തീര്‍ച്ചയാണ്.

  സിനിമയിലെ അവിഹിത ബന്ധങ്ങളെ കുറിച്ച് പലര്‍ക്കും അറിയാമെങ്കിലും ആരും അതങ്ങനെ പരസ്യപ്പെടുത്താറില്ല. എന്നാലിതാ ഫഹദ് ഫാസിലിന്റെ ആദ്യ നായികയുടെ 'അവിഹിത ബന്ധം' ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായി. ഒരു സൂപ്പര്‍താരവുമായി നിയമവിരുദ്ധമായ ബന്ധം പുലര്‍ത്തുന്നുവെന്ന് ആരോപിച്ച് നടിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനിടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഈ വിലക്ക് പിന്‍വലിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

  മലയാളികള്‍ക്കും സുപരിചിതയായ നിഖിത തുക്രലയ്ക്ക് സൂപ്പര്‍ താരം ധര്‍ശനുമായി മോശമായ ബന്ധമുണ്ടെന്ന് ആരോപിച്ച് കര്‍ണാടക ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടിയെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി എന്ന് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

  ഭാര്യയുടെ പരാതി

  ഭാര്യയുടെ പരാതി

  പല സിനിമകളിലും ഒന്നിച്ചഭിനയിച്ച ധര്‍ശനും നിഖിതയും തമ്മില്‍ പ്രണയത്തിലാണെന്ന് നടന്റെ ഭാര്യ വിജയലക്ഷ്മി പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് നടപടി.

  ധര്‍ശന്‍ അറസ്റ്റില്‍

  ധര്‍ശന്‍ അറസ്റ്റില്‍

  കഴിഞ്ഞ ദിവിസം ധര്‍ശന്‍ ഭാര്യ വിജയലക്ഷ്മിയെ തല്ലിയിരുന്നു. ഈ സംഭവത്തില്‍ ധര്‍ശനെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയലക്ഷ്മി ആശുപത്രിയിലാണ്. പൊലീസിന് വിജയലക്ഷ്മി നല്‍കിയ പരാതിയില്‍ നിഖിതയുടെ പേര് പരമാര്‍ശിച്ചിട്ടുണ്ട്.

  ഇത് പാഠമാകട്ടെ

  ഇത് പാഠമാകട്ടെ

  ഇത് മറ്റ് നടീ - നടന്മാര്‍ക്ക് ഒരു പാഠമാകട്ടെ എന്ന് വിലക്ക് തീരുമാനം അറിയിച്ചുകൊണ്ട് കര്‍ണാടക ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ (കെഎഫ്പിഎ) പ്രസിഡന്റ് മുനിരത്‌നം പറഞ്ഞു. ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്ന പ്രൊഫഷണല്‍സിനെയാണ് ഞങ്ങള്‍ക്ക് ആവശ്യമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

  നിഖിത പറഞ്ഞത്

  നിഖിത പറഞ്ഞത്

  പരിഹാസ്യം എന്നാണ് നിഖിത വിലക്കിനെ വിശേഷിപ്പിച്ചത്. തെളിവില്ലാതെയാണ് കെ എഫ് പി എ നടപടിയെടുത്തത്. എന്നോട് ഒരു വാക്ക് പോലും ഇത് സംബന്ധിച്ച് ചോദിച്ചിട്ടില്ല. ഞാനും ധര്‍ശനും മൂന്ന് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. തീര്‍ത്തും പ്രൊഫഷണലായ ബന്ധം മാത്രമാണ് ഞങ്ങള്‍ തമ്മിലുള്ളത്.

  വേദനിപ്പിച്ചു

  വേദനിപ്പിച്ചു

  ഈ സംഭവം എന്നെ അങ്ങേ അറ്റം വേദനിപ്പിച്ചു. എനിക്കാരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ ഈ സംഭവത്തോട് ഒന്നും പ്രതികരിക്കാനില്ല. എന്നെ വിശ്വസിക്കുന്ന, വിശ്വസിച്ച ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കതും കുടുംബാംഗങ്ങള്‍ക്കും നന്ദി- നിഖിത പറഞ്ഞു.

  നിഖിത വിവാഹിത

  നിഖിത വിവാഹിത

  നിഖിത വിവാഹിതയാണ്. 2016 ഒക്ടോബര്‍ മാസത്തിലാണ് നിഖിതയും മുംബൈ സ്വദേശിയുമായ ഗഗന്‍ദീപ് മാഗോയും തമ്മിലുള്ള വിവാഹം നടന്നത്. വളരെ ആര്‍ഭാടമായി നടന്ന വിവാഹത്തിന്റെ ഫോട്ടോ നിഖിത തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ വിവാഹ ബന്ധത്തിന്റെ അവസ്ഥ വ്യക്തമല്ല.

  ഫഹദിന്റെ നായിക

  ഫഹദിന്റെ നായിക

  2002 ല്‍ പുറത്തിറങ്ങിയ കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് നിഖിത മലയാളത്തിലെത്തിയത്. ഫാസിലിന്റെ മകന്‍ ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമെന്ന പ്രത്യേകതയോടെയാണ് ചിത്രം പുറത്തിറങ്ങിയത്. എന്നാല്‍ സിനിമ പരാജയപ്പെട്ടു.

  മമ്മൂട്ടിയുടെ നായിക

  മമ്മൂട്ടിയുടെ നായിക

  തുടര്‍ന്ന് ബസ് കണ്ടക്ടര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായും നിഖിത എത്തി. ബാര്‍ഗ്ഗവ ചരിതം, ഡാഡി കൂള്‍ എന്നീ മമ്മൂട്ടി ചിത്രത്തിലും നിഖിത വേഷമിട്ടിട്ടുണ്ട്.

  ലാലിനൊപ്പവും

  ലാലിനൊപ്പവും

  ഫഹദിനും മമ്മൂട്ടിയ്‌ക്കൊപ്പവും മാത്രമല്ല മോഹന്‍ലാലിനൊപ്പം നിഖിത അഭിനയിച്ചിട്ടുണ്ട്. ഏറെ നാളത്തെ ഇടവേളകള്‍ക്ക് ശേഷം നിഖിത മലയാളത്തില്‍ ചെയ്ത ചിത്രമാണ് മോഹന്‍ലാലിന്റെ കനല്‍.

  തമിഴും ഹിന്ദിയും

  തമിഴും ഹിന്ദിയും

  കന്നട സിനിമയാണ് നിഖിതയെ വളര്‍ത്തിയത്. കന്നടയും മലയാളവുമല്ലാതെ തമിഴിലും നിഖിത ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ട്രാഫിക് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചു.

  English summary
  ban on actress nikita thukral lifted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X