twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാംഗ്ലൂര്‍ ഡെയ്‌സ് പണം വാരുന്നു

    By Lakshmi
    |

    മലയാളത്തിലെ യുവതാരനിരയുമായി വന്ന പുത്തന്‍പടം ബാംഗ്ലൂര്‍ ഡെയ്‌സ് ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തില്‍ പുതിയ ചരിത്രം കുറിയ്ക്കുന്നു. മലയാളത്തില്‍ സമീപകാലത്ത് കളക്ഷനില്‍ വന്‍ നേട്ടമുണ്ടാക്കിയ ജീത്തു ജോസഫ് ചിത്രമായ ദൃശ്യത്തെ കടത്തിവെട്ടിയിരിക്കുകയാണ് ആദ്യനാളുകളുടെ കളക്ഷന്റെ കാര്യത്തില്‍ അഞ്ജലി മേനോന്റെ ഈ യങ് മൂവി. ഇനിയങ്ങോട്ടുള്ള കളക്ഷന്റെയും പ്രദര്‍ശനത്തിന്റെയും കാര്യത്തില്‍ ബാംഗ്ലൂര്‍ ഡെയ്‌സ് ദൃശ്യത്തെ കടത്തിവെട്ടുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.

    രണ്ടായിരത്തിപതിനാലില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ബോക്സ് ഓഫീസ് കളക്ഷന്‍ നേടുന്നചിത്രമെന്ന പേര് റിലീസ് ചെയ്ത് രണ്ടാം വാരത്തിനുള്ളില്‍ത്തന്നെ ബാംഗ്ലൂര്‍ ഡെയ്സ് സ്വന്തമാക്കിക്കഴിഞ്ഞു.

    banglore-days

    റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ ചിത്രം പത്തുകോടിയിലേറെ രൂപ നേടി. ഇതുവരെ ഒരു മലയാളചിത്രത്തിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണിത്. ദൃശ്യം പോലും റിലീസ് ചെയ്ത് മൂന്നാം ആഴ്ചയോടെയാണ് കളക്ഷന്‍ ഗ്രാഫില്‍ കൃത്യമായ വളര്‍ച്ച രേഖപ്പെടുത്തിയത്.

    കേരളത്തിനു പുറത്തുള്ള കേന്ദ്രങ്ങളില്‍ നിന്നും ആദ്യവാരത്തില്‍ ചിത്രം അമ്പത് ലക്ഷത്തോളം രൂപ കളക്ഷന്‍ നേടി. കേരളത്തിലും പുറത്തുമുള്ള തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. ബാംഗ്ലൂര്‍ പോലെ മലയാളി യുവാക്കള്‍ ഏറെയുള്ള കേന്ദ്രങ്ങളില്‍ ഇതുവരെ ഒരു മലയാളചിത്രത്തിനും കിട്ടാത്തത്രയും മികച്ച പ്രതികരണമാണ് ഈ മള്‍ട്ടി സ്റ്റാര്‍ചിത്രം നേടുന്നത്.

    അഞ്ജലി മേനോന്‍ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം സംവിധായകന്‍ അന്‍വര്‍ റഷീദാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം, പാര്‍വ്വതി, ഇഷ തല്‍വാര്‍, നിത്യ മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

    English summary
    It would not be surprising to learn that Anjali Menon's Bangalore Dayshas continued to secure the No.1 spot in the box office
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X