»   » പ്രേമലേഖനവുമായി ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫും തിയേറ്ററുകള്‍ കീഴടക്കാനെത്തുന്നു !

പ്രേമലേഖനവുമായി ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫും തിയേറ്ററുകള്‍ കീഴടക്കാനെത്തുന്നു !

Posted By: Nihara
Subscribe to Filmibeat Malayalam

കുമ്പസാരത്തിന് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന സിനിമയായ ബഷീറിന്റെ പ്രേമലേഖനം റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞതാണ്. റൊമാന്റിക് കോമഡി ചിത്രമായ ബഷീറിന്‍റെ പ്രേമലേഖനം റിലീസിന് തയ്യാറെടുക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ സിനിമയിലെത്തിയ ഫര്‍ഹാന്‍ ഫാസിലാണ് ചിത്രത്തില്‍ നായകന്‍. മറിയം മുക്കിലൂടെ ശ്രദ്ധേയയായ സന അല്‍ത്താഫാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അനീഷ് അന്‍വര്‍. ബഷീറിന്റെ പ്രേമലേഖനത്തിന്റെ റിലീസിങ്ങ് ഡേറ്റിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലാണ് ഈ സിനിമ ഒരുക്കിയിട്ടുള്ളത്.

Farhan fazil

പ്രധാന കഥാപാത്രമായി മധുവും ഷീലയും എത്തുന്നുണ്ടെന്നുള്ളത് ചിത്രത്തിന്റെ പ്രത്യേകതയാണ്. ജോയ് മാത്യു, ഹരീഷ് കണാരന്‍, അജു വര്‍ഗീസ്, ഷാനവാസ്, മണികണ്ഠന്‍ ആചാരി, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഷിനോദ് ശിവം, ബിപിന്‍ കെ പൗലോസ്, ഷംസീര്‍ അഹമ്മദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ഫോര്‍ട്ട് എന്റര്‍ടൈയിന്‍മെന്റിന്റെ ബാനറില്‍ പിഎം ഹാരിസും മുഹമ്മദ് അല്‍ത്താഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Director Aneesh Anwar’s Basheerinte Premalekhanam is gearing up for release. The movie features Njan Steve Lopez fame Farhaan Faasil and Mariyamukku fame Sana Althaf in the lead roles. An official word regarding the release date is expected to be announced in the coming days.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam