»   » പ്രണയ ജോഡികള്‍; ബഷീറിന്റെ പ്രേമലേഖനം പ്രേക്ഷകര്‍ കാത്തിരിക്കുന്നതിനും ഒരു കാരണമുണ്ട്!!

പ്രണയ ജോഡികള്‍; ബഷീറിന്റെ പ്രേമലേഖനം പ്രേക്ഷകര്‍ കാത്തിരിക്കുന്നതിനും ഒരു കാരണമുണ്ട്!!

Posted By:
Subscribe to Filmibeat Malayalam

ജയസൂര്യയെ നായകനാക്കി ഒരുക്കിയ കുമ്പസാരത്തിന് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബഷീറിന്റെ പ്രേമലേഖനം. ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫുമാണ് ചിത്രത്തിലെ നായക-നായിക വേഷമിടുന്നത്. കുമ്പസാരത്തിന് ശേഷം അനീഷ് അന്‍വര്‍ ഒരുക്കുന്ന ചിത്രം നല്ലൊരു പ്രണയകഥ കൂടിയാണ്.

റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. റിലീസിന് തയ്യാറെടുക്കുന്ന ബഷീറിന്റെ പ്രേമലേഖനത്തിന് ചില പ്രത്യേകതകളുള്ളതുകൊണ്ട് തന്നെയാണ് പ്രേക്ഷകര്‍ ഇത്രയും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ചെമ്മീന്‍ എന്ന ക്ലാസിക് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ഷീലയും മധുവും ഒന്നിക്കുന്നുവെന്ന പ്രത്യേകതയാണ്.

ബഷീറിന്റെ പ്രേമലേഖനം

എണ്‍പതുകളുടെ പശ്ചാത്തലത്തിലുള്ള പ്രണയകഥ പറയുന്ന ചിത്രമാണ് ബഷീറിന്റെ പ്രേമലേഖനം. ഷീലയും മധുവും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

റിലീസിനായി കാത്തിരിക്കുന്നു

തുടക്കം മുതല്‍ക്കെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.

അനീഷ് അന്‍വര്‍-സംവിധായകന്‍

ജോഷി, ഭദ്രന്‍ എന്നിവര്‍ക്കൊപ്പമാണ് അനീഷ് അന്‍വറിന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. മുല്ലമൊട്ടും മുന്തിരിചാറും എന്ന ചിത്രത്തിലൂടെയാണ് അനീഷ് അന്‍വര്‍ സ്വതന്ത്ര്യ സംവിധായകനാകുന്നത്. പിന്നീട് സക്കറിയയുടെ ഗര്‍ഭിണികള്‍, കുംഭസാരം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.

മറ്റ് കഥാപാത്രങ്ങള്‍

ജോയ് മാത്യൂ, ഹരീഷ് കണാരന്‍, അജു വര്‍ഗീസ്, ഷാനാവാസ്, മണികണ്ഠന്‍ ആചാരി, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തിരക്കഥ

ഷിനോദ് ശിവം, ബിപിന്‍ കെ പൗലോസ്, ഷംസീര്‍ അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ കുമ്പസാരത്തിന്റെ തിരക്കഥ ഒരുക്കിയത് അനീഷ് അന്‍വര്‍ തന്നെയായിരുന്നു.

നിര്‍മ്മാണം

ഫോര്‍ട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പിഎം ഹരിദാസും മുഹമ്മദ് അല്‍ത്താഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു മോഹനനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

English summary
Basheerinte Premalekhanam location photoshoot.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam