»   » പഴയ താരജോടികള്‍ ബഷീറിന്റെ പ്രേമലേഖനത്തില്‍ വീണ്ടും ഒന്നിക്കുന്നു; കിടിലന്‍ ടീസര്‍ കാണാം..

പഴയ താരജോടികള്‍ ബഷീറിന്റെ പ്രേമലേഖനത്തില്‍ വീണ്ടും ഒന്നിക്കുന്നു; കിടിലന്‍ ടീസര്‍ കാണാം..

Posted By: Pratheeksha
Subscribe to Filmibeat Malayalam

ചെമ്മീനിലെ കറുത്തമ്മയും പരീക്കുട്ടിയും വീണ്ടും ഒരു ചിത്രത്തില്‍ ഒന്നിക്കുന്നു. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമ ലേഖനം എന്ന ചിത്രത്തിലാണ് മലയാളത്തിലെ എക്കാലത്തെയും പ്രണയ ജോടികള്‍ ഒന്നിക്കുന്നത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫുമാണ്. മധുവും ഷീലയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Read more:''തിയേറ്ററിനുളളില്‍ അടിപിടിയുണ്ടാക്കുന്നത് ബുദ്ധി ജീവി ജാഡ കാണിക്കാന്‍''

madhusheela-13

നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം 1980കളുടെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് പറയുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആകര്‍ഷകമായ ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്‌
English summary
basheerinte premalekhanam official teaser

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam