»   » കൊച്ചുമുതലാളിയും കറുത്തമ്മയും ഇപ്പോഴും പ്രേമത്തിലാണ്; പഴയ അതേ കെമിസ്ട്രിയില്‍ തന്നെ! ഗാനം കാണൂ...

കൊച്ചുമുതലാളിയും കറുത്തമ്മയും ഇപ്പോഴും പ്രേമത്തിലാണ്; പഴയ അതേ കെമിസ്ട്രിയില്‍ തന്നെ! ഗാനം കാണൂ...

By: Pratheeksha
Subscribe to Filmibeat Malayalam

ചെമ്മീന്‍ എന്ന ക്ലാസിക് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടിയ താര ജോടികളാണ് മധുവും ഷീലയും. പിന്നീട് താരങ്ങള്‍ ഒട്ടേറെ ചിത്രങ്ങളില്‍ ഒരുമിച്ചുവെങ്കിലും ചെമ്മീനിലെ എക്കാലത്തെയും മികച്ച പ്രണയജോടികളെ പോലെയാവാന്‍ താരങ്ങള്‍ക്കു കഴിഞ്ഞോ എന്നുളള കാര്യം സംശയമാണ്.

അനീഷ് അന്‍വര്‍ ഒരുക്കുന്ന ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിലൂടെ മധുവും ഷീലയും വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലെത്തുകയാണ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഇരുവരും തമ്മിലുള്ള ആ പഴയ കെമിസ്ട്രി കാലങ്ങള്‍ക്കു ശേഷവും ആവര്‍ത്തിക്കപ്പെ ടുകയാണെന്നു ഈ ഗാനം പറയും. എണ്‍പതുകളുടെ പശ്ചാത്തലത്തിലുള്ള പ്രണയ കഥ പറയുന്ന ചിത്രമാണ് ബഷീറിന്റെ പ്രേമലേഖനം.

Read more: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാല്‍ മക്കളായ ആര്യന്റെയും അബ്രാമിന്റെയും തല വെട്ടുമെന്ന് ഷാരൂഖ് !!

madhusheela-13-1

ഫഹദ് ഫാസിലിന്റെ അനിയന്‍ ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മധുവും ഷീലയും വളരെ പ്രധാനമായ റോളിലാണെത്തുന്നത്. സംഗീത സംവിധായകന്‍ മോഹന്‍ സിതാരയുടെ മകന്‍ വിഷ്ണുവാണ് സംഗീതം നല്‍കിയിരിക്കുന്നത്. രഞ്ജി പണിക്കര്‍, കെ പിഎ സി ലളിത, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

English summary
Basheerinte Premalekhanam's first song is out
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam