»   » വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്‌കത്തില്‍ നിന്ന് കട്ടെടുത്ത പ്രേമലേഖനവുമായി ബഷീറിന്റെ പ്രേമം!!!

വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്‌കത്തില്‍ നിന്ന് കട്ടെടുത്ത പ്രേമലേഖനവുമായി ബഷീറിന്റെ പ്രേമം!!!

Posted By: Karthi
Subscribe to Filmibeat Malayalam

കുമ്പസാരം എന്ന ചിത്രത്തിന് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബഷീറിന്റെ പ്രേമലേഖനം. ബഷീറിന്റെ പ്രേമലേഖനം എന്ന പേര് മാത്രമല്ല വൈക്കം മുഹമ്മദ് ബഷീറും ചിത്രത്തില്‍ സംസാര വിഷയമാകുന്നുണ്ട്. ചിത്രത്തിന്റെ പ്രണയ നിര്‍ഭരവും രസകരവുമായ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. ജൂലൈ 21ന് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. 

Basheerinte Premalekhanam

കുമ്പസാരത്തില്‍ നിന്നും വ്യത്യസ്തമായി ഗ്രാമാന്തരീക്ഷത്തിലുള്ള രസകരമായ പ്രണയകഥയാണ് ചിത്രം പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ പ്രിയ പ്രണയ ജോഡികളായ മധുവും ഷീലയും ജോഡികളായി എത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. നവാഗതരായ ഷിനോദ് ശിവം, ബിബിന്‍ കെ പൗലോസ്, ഷംസീര്‍ അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 20 വയസുള്ള സഞ്ജയ് ഹാരിസാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ് ക്യാമറാമാനാണ് സഞ്ജയ്. 

ഫര്‍ഹാന്‍ ഫാസില്‍, മറിയം മുക്ക് ഫെയിം സന അല്‍ത്താഫ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ നെടുമുടി വേണു, ജോയ് മാത്യു, ഹരീഷ് കണാരന്‍, അജു വര്‍ഗീസ്, ഷാനവാസ്, സുരാജ് ഹാരിസ്, ശ്രീജിത് രവി, സോഹന്‍ സീനുലാല്‍, സുനില്‍ സുഗദ, മണികണ്ഠന്‍ ആചാരി, ആശ അരവിന്ദ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഫോര്‍ട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പിഎം ഹാരിസ്, മുഹമ്മദ് അല്‍ത്താഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Basheerinte Premalekhanam promises to be a fun entertainer revolving around a set of villagers. The movie is written jointly by three newbies Shinod Sivam, Bipin K Paulose, Shamseer Ahamed. Camera is cranked by the 20 year old Sanjay Harris, the youngest cameraman in Malayalam cinema history.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam