»   » സുപ്പര്‍മാനും ബാറ്റ്മാനും ഒന്നിക്കുന്നു

സുപ്പര്‍മാനും ബാറ്റ്മാനും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

സാന്തിയാഗോ: ഹോളിവുഡിലെ ഏക്കാലത്തെയും സൂപ്പര്‍ താരങ്ങളായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ സൂപ്പര്‍മാനും ബാറ്റ്മാനും ചരിത്രത്തിലാദ്യമായി ഒരു സിനിമയില്‍ ഒന്നിക്കുന്നു. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായി വന്ന സൂപ്പര്‍മാനും ബാറ്റ്മാനും നിരവധി ഹിറ്റ് സിനിമകളില്‍ കേന്ദ്ര കഥാപാത്രങ്ങളായിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ പുറത്ത് വന്ന സൂപ്പര്‍മാന്‍ ചിത്രമായ മാന്‍ ഓഫ് സ്റ്റീലിന്റെ സംവിധായകന്‍ സാക്ക് സ്‌നൈഡറാണ് പുതിയ സിനിമയെപ്പറ്റി പ്രഖ്യാപിച്ചത്. കാലിഫോര്‍ണിയയിലെ സാന്ദിയാഗോയില്‍ നടന്ന കോമിക് കണ്‍വെന്‍ഷനില്‍വെച്ച് 2013 ജൂലായ് 20 നാണ് സ്‌നൈഡര്‍ പുതിയ സിനിമയക്കുറിച്ച് പറഞ്ഞത്.

Superman and Batman

പക്ഷേ സിനിമയുടെ സ്‌ക്രിപ്റ്റ് ഇപ്പോഴും തയ്യാറായിട്ടില്ല. 2014 ല്‍ സിനിമയുടെ ചിത്രീകരണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്‌നൈഡര്‍ പറഞ്ഞു. 2015 ല്‍ ചിത്രത്തിന്റെ റിലീസിങും പ്രതീക്ഷിക്കാം. ഹോളിവുഡിലെ പ്രമുഖ നിര്‍മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‌സ് പുതിയ സിനിമാവാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

മാന്‍ ഓഫ് സ്റ്റീലില്‍ സൂപ്പര്‍മാനെ അവതരിപ്പിച്ച ബ്രിട്ടീഷ നടന്‍ ഹെന്റി കാവില്‍ തന്നെയായിരിക്കും പുതിയ സിനിമയിലേയും സൂപ്പര്‍ മാന്‍. ബാറ്റ് മാനായി ആരായിരിക്കും എത്തുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മാന്‍ ഓഫ് സ്റ്റീലില്‍ മറ്റൊരു പ്രഥാന കഥാപാത്രത്തെ അവതരിപ്പിച്ച ആമി ആഡംസും പുതിയ ചിത്രത്തില്‍ ഉണ്ടാകുമെന്നറിയുന്നു.

എന്തായാലും ഹോളിവുഡ് ചരിത്രത്തിലെ സൂപ്പര്‍ ഹിറ്റുകളില്‍ പുതിയ ചിത്രം ഇടം പിടിക്കുമെന്ന് ഉറപ്പാണ്. വര്‍ഷങ്ങളായി കുട്ടികളുടെ പ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് സൂപ്പര്‍മാനും ബാറ്റ്മാനും. രണ്ട് പേരും ഒന്നിക്കുമ്പോള്‍ തീയറ്ററുകള്‍ നിറയുമെന്ന് തന്നെയാണ് സ്‌നൈഡറുടെ പ്രതീക്ഷ.

English summary
Superman and Batman are to appear in the same film for the first time, it has been revealed, to the delight of many fans of the popular characters.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam