»   »  ബോക്‌സ് ഓഫീസില്‍ മക്കള്‍ പോര്

ബോക്‌സ് ഓഫീസില്‍ മക്കള്‍ പോര്

Posted By:
Subscribe to Filmibeat Malayalam

ബോക്‌സ് ഓഫീസില്‍ ഇത് മക്കള്‍ പോരിന്റെ കാലം. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടംകണ്ടെത്തിയ താരങ്ങളുടെ പിന്മുറക്കാര്‍ ബോക്‌സ് ഓഫീസില്‍ മുഖാമുഖം വരുമ്പോള്‍ വിജയം ആര്‍ക്കൊപ്പമായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് പ്രേക്ഷകര്‍.

Prithvi-Vineeth-Dulqar

മലയാളത്തിന് ഒട്ടേറെ കരുത്തുറ്റ കഥാപാത്രങ്ങള്‍ സമ്മാനിച്ച സുകുമാര പുത്രന്‍ പൃഥ്വിരാജിന്റെ ചിത്രമായ സിംഹാസനമാണ് ഈ സിനിമകളിലൊന്ന്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഫാമിലി ത്രില്ലറിനൊപ്പം തിയറ്ററുകളിലെത്തുന്നത് ശ്രീനി പുത്രന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്താണ്.

കരിയറില്‍ തിരിച്ചടികള്‍ നേരിടുന്ന പൃഥ്വിയ്ക്ക് സിംഹാസനം ഏറെ നിര്‍ണായകമാണ്. നടന്റെ അവസാനചിത്രമായ ഹീറോ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. ബാച്ച്‌ലര്‍ പാര്‍ട്ടിയിലെ അതിഥി വേഷവും താരത്തിന് ക്ഷീണം മാത്രമാണ് സമ്മാനിച്ചത്. ഈ സാഹചര്യത്തില്‍ സിംഹാസനത്തിന്റെ വിജയം പൃഥ്വി എന്തുകൊണ്ടും ആഗ്രഹിയ്ക്കുന്നുണ്ടാവും.

മലര്‍വാടി ആര്‍ട്‌സ് ക്ലബിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന തട്ടത്തിന്‍ മറയത്തും ഏറെ പ്രതീക്ഷകള്‍ ഉയര്‍ത്തിക്കഴിഞ്ഞു. നിവീന്‍ പോളിയും ഇഷ തല്‍വാറും ഒന്നിയ്ക്കുന്ന ഈ പ്രണയചിത്രം ക്യാമ്പസുകള്‍ ഏറ്റെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

പൃഥ്വിയെയും വിനീതിനെയും ഒരുമിച്ച് നേരിടുന്നത് മമ്മൂട്ടി പുത്രന്‍ ദുല്‍ഖര്‍ സല്‍മാനാണ്. ദുല്‍ഖറിന്റെ രണ്ടാം ചിത്രമായ ഉസ്താദ് ഹോട്ടല്‍ ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ കയറിക്കഴിഞ്ഞു.

English summary
Pritviraj and Vineeth Sreenivasan has to take on Mammoootty's son Dulquer Salman's Ustad Hotel released last week, which is already become a hit
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam