»   » ബാവുട്ടി ഡ്രൈവര്‍ സീറ്റില്‍

ബാവുട്ടി ഡ്രൈവര്‍ സീറ്റില്‍

Posted By:
Subscribe to Filmibeat Malayalam
 Bavuttiyude Namathil
മലബാറിന്റെ പശ്ചാത്തലത്തില്‍ രഞ്ജിത്ത് കഥയും തിരക്കഥയുമെഴുതി ജി.എസ്. വിജയന്‍ സംവിധാനംചെയ്യുന്ന 'ബാവുട്ടിയുടെ നാമത്തില്‍' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം രഞ്ജിത്തിന്റെ കാപ്പിറ്റോള്‍ ഫിലിംസും സെവന്‍ ആര്‍ട്‌സും സംയുക്തമായാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

ജീവതത്തെ രണ്ടുതരത്തില്‍ നോക്കിക്കാണുന്ന രണ്ട് കഥാപാത്രങ്ങളിലൂടെയാണ് 'ബാവുട്ടിയുടെ നാമത്തിലി'ന്റെ കഥ വികസിക്കുന്നത് ബാവുട്ടി എന്ന െ്രെഡവറായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഭാരങ്ങളില്ലാത്ത മനസ്സിനുടമയാണയാള്‍. പണത്തിന്റെ പിരിമുറക്കങ്ങള്‍ അയാളെ അലട്ടുന്നില്ല.

എന്നാല്‍, ബാവുട്ടിയുടെ മുതലാളിയായ സേതുമാധവന്റെ ഓരോ ദിവസവും പണത്തിന്റെ സമ്മര്‍ദത്തിനടിപ്പെട്ടാണ് കടന്നുപോകുന്നത്. ഇവിടെ ജീവിതത്തോടുള്ള രണ്ട് കാഴ്ചകള്‍ സംഭവിക്കുന്നു. ശങ്കര്‍ രാമകൃഷ്ണനാണ് സേതുമാധവനെ അവതരിപ്പിക്കുന്നത്. നേരത്തെ സേതുമാധവനെ കഥാപാത്രത്തെ അവതരിപ്പിയ്ക്കുമെന്ന് അറിയിച്ചിരുന്ന അനൂപ് മേനോന്‍ ചിത്രത്തില്‍ അതിഥി കഥാപാത്രമായെത്തുമെന്നാണ് അറിയുന്നത്.

കാവ്യമാധവന്‍, ഹരിശ്രീ അശോകന്‍, റിമ കല്ലിങ്ങല്‍, രമ്യ നമ്പീശന്‍, വി.കെ. ശ്രീരാമന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഷഹബാസ് അമന്‍ സംഗീതം പകരുന്നു. മനോജ് പിള്ളയാണ് ക്യാമറ. സേതു മണ്ണാര്‍ക്കാട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

English summary
Ranjith is scripting Bavuttiyude Namathil, directed by G S Vijayan. The film has Mammootty playing the role of a man with limited dreams. The shooting has started in Kozhikode.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam