»   » ബാവുട്ടി മമ്മൂട്ടിയെ രക്ഷപ്പെടുത്തുമോ?

ബാവുട്ടി മമ്മൂട്ടിയെ രക്ഷപ്പെടുത്തുമോ?

Posted By:
Subscribe to Filmibeat Malayalam
തുടര്‍ച്ചയായ പതിനൊന്ന് പരാജയങ്ങള്‍... എന്നിട്ടും മമ്മൂട്ടിയെന്ന നടന്‍ കൈനിറയെ സിനിമകളുമായി മലയാളത്തിന്റെ മുന്‍നിരയില്‍ ഇപ്പോഴും തുടരുന്നത് ഒരദ്ഭുതം തന്നെ! എന്നാല്‍ ഇതിന് പിന്നിലെ രഹസ്യമെന്തെന്നറിയാന്‍ വലുതായി തല പുകയ്‌ക്കേണ്ട ആവശ്യമൊന്നുമില്ല. ഇന്നല്ലെങ്കില്‍ നാളെ ഒരു തിരിച്ചുവരവുണ്ടാകുമെന്ന പ്രതീക്ഷ തന്നെയാണ് മമ്മൂട്ടിയെന്ന നടനില്‍ വിശ്വാസമര്‍പ്പിയ്ക്കാന്‍ മോളിവുഡിനെ പ്രേരിപ്പിയ്ക്കുന്നത്.

ബാവുട്ടിയുടെ നാമത്തില്‍ തിയറ്ററുകളിലെത്തുമ്പോള്‍ ആ പ്രതീക്ഷകള്‍ മാനം മുട്ടുകയാണ്. സമീപകാലത്ത് മമ്മൂട്ടിയ്ക്ക് ഏറ്റവും നല്ല സിനിമകള്‍ സമ്മാനിച്ച രഞ്ജിത്താണ് ഇത്തവണ ഒപ്പമുള്ളത്. പ്രാഞ്ചിയേട്ടന്‍ ആന്റ് സെയിന്റിന് ശേഷം രഞ്ജിത്തിന്റെ തിരക്കഥയില്‍ ജിഎസ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം തനിയ്ക്ക് തുണയാകുമെന്നാണ് മമ്മൂട്ടിയും പ്രതീക്ഷിയ്ക്കുന്നത്. കയ്യൊപ്പ്, പാലേരി മാണിക്യം ഈ നിരയിലേക്ക് ബാവുട്ടിയും എത്തുമെന്ന് മമ്മൂട്ടി ആരാധകരും പ്രതീക്ഷിയ്ക്കുന്നു.

ജീവിതത്തെ രണ്ടുതരത്തില്‍ നോക്കിക്കാണുന്ന രണ്ട് കഥാപാത്രങ്ങളിലൂടെയാണ് 'ബാവുട്ടിയുടെ നാമത്തിലി'ന്റെ കഥ വികസിക്കുന്നത് ബാവുട്ടി എന്ന ഡ്രൈവറായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഭാരങ്ങളില്ലാത്ത മനസ്സിനുടമയാണയാള്‍. പണത്തിന്റെ പിരിമുറക്കങ്ങള്‍ അയാളെ അലട്ടുന്നില്ല.
എന്നാല്‍, ബാവുട്ടിയുടെ മുതലാളിയായ സേതുമാധവന്റെ ഓരോ ദിവസവും പണത്തിന്റെ സമ്മര്‍ദത്തിനടിപ്പെട്ടാണ് കടന്നുപോകുന്നത്. ഇവിടെ ജീവിതത്തോടുള്ള രണ്ട് കാഴ്ചകള്‍ സംഭവിക്കുന്നു.

പതിനൊന്നു വര്‍ഷത്തിനു ശേഷം ജി. എസ്. വിജയന്‍ സംവിധായകന്റെ കുപ്പായം അണിയുന്നത്. കാപ്പിറ്റോള്‍ ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്ത് നിര്‍മിക്കുന്ന ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍, അഗസ്റ്റിന്‍, കാവ്യ മാധവന്‍, റിമ കല്ലിങ്കല്‍, കനിഹ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനീത്, സുധീഷ്, മാമുക്കോയ, ഹരിശ്രീ അശോകന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
<center><iframe width="650" height="417" src="http://www.youtube.com/embed/28QWYZhWGko" frameborder="0" allowfullscreen></iframe></center>

English summary
He has been going through a rather disappointing phase in his career and can it all change with Bavuttiyude Namathil?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam