»   » കേരള സാരിയില്‍ സുന്ദരിമാരായി നടിമാര്‍

കേരള സാരിയില്‍ സുന്ദരിമാരായി നടിമാര്‍

Posted By:
Subscribe to Filmibeat Malayalam

ഓണമെന്ന് പറയുമ്പോള്‍ മനസില്‍ ആദ്യമെത്തുന്ന ചിത്രങ്ങളില്‍ തീര്‍ച്ചയായും കേരള സാരിയോ സെറ്റുമുണ്ടോ ധരിച്ചു നില്‍ക്കുന്ന ഒരു കേരള സ്ത്രീയുടെ ചിത്രമുണ്ടാകും. ഓണം എന്ന വാക്കിന് തന്നെയുണ്ട് ചന്ദനനിറത്തിന്റെ നൈര്‍മ്മല്യവും കസവിന്റെ തിളക്കവും.

മുമ്പൊക്കെ കേരള സാരിയെന്നത് കേരള സ്ത്രീകള്‍ പ്രത്യേക സന്ദര്‍ഭങ്ങളില്‍ ധരിയ്ക്കുന്ന വസ്ത്രം മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ കേരളസാരി സ്‌റ്റൈലിന് ഫാഷന്‍ ലോകത്ത് വലിയ പ്രാധാന്യമുണ്ട്. കസവും ക്രീം നിറവും ചേര്‍ന്നൊരുക്കുന്ന റിച്ച് ലുക്ക് തന്നെയാണ് കേരള സാരിയെ താരമാക്കുന്നത്.

നാട്ടിലെന്ന പോലെ മറുനാട്ടിലും താരമാണ് കേരള സാരിയിപ്പോള്‍. ഓണം പോലുള്ള വിശേഷാവസരങ്ങളില്‍ പ്രേക്ഷകര്‍ക്ക് ആശംസയര്‍പ്പിക്കാനും മറ്റ് സന്ദര്‍ഭങ്ങളിലുമെല്ലാം കേരള സാരി ധരിയ്ക്കുകയെന്നത് സെലിബ്രിറ്റികള്‍ക്കിടയിലും പതിവായിക്കഴിഞ്ഞിട്ടുണ്ടിപ്പോള്‍. ഇതാ കേരള സാരിയില്‍ ചില താരസുന്ദരിമാര്‍.

സുന്ദരിമാര്‍ കേരള സാരിയില്‍

സിനിമയില്‍ നാടന്‍ വേഷവും മോഡേണ്‍ വേഷങ്ങളും ബിക്കിനിയുമെല്ലാമണിഞ്ഞിട്ടുള്ള നയന്‍താര കേരള വേഷത്തില്‍ എത്തിയപ്പോള്‍ ചന്തം അല്‍പം ഏറിയില്ലേ?

സുന്ദരിമാര്‍ കേരള സാരിയില്‍

ബോളിവുഡോളം എത്തിയെങ്കിലും പലകാര്യങ്ങളിലും തനി മലയാളിയാണ് അസിന്‍ കേരള സാരിയും സ്വര്‍ണാഭരണങ്ങളും അണിഞ്ഞ് ഇതാ അസിന്‍.

സുന്ദരിമാര്‍ കേരള സാരിയില്‍

മലയാളത്തില്‍ ജെനീലിയ ഒറ്റ ചിത്രത്തില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു. ചരിത്ര കഥ പറഞ്ഞ ഉറുമിയില്‍. ആ ചിത്രത്തില്‍ ഒരു രാജകുമാരിയുടെ വേഷത്തിലാണ് ജനീലിയ എത്തിയത്. ഇതാ ഉറുമിയ്ക്ക് വേണ്ടി കേരളത്തിന്റെ തനതുവസ്ത്രത്തിലെത്തിയ ജെനീലിയ.

സുന്ദരിമാര്‍ കേരള സാരിയില്‍

ഇന്ത്യയുടെ സൗന്ദര്യപ്രതീകമായി ലോകം കാണുന്ന ഐശ്വര്യ റായിയും കേരള സാരിയില്‍ അതി സുന്ദരി തന്നെ.

സുന്ദരിമാര്‍ കേരള സാരിയില്‍

തമിഴകത്തെ താരറാണിയാണ് തൃഷയെങ്കിലും ജന്മംകൊണ്ട് മലയാളിയാണിവര്‍. വിണ്ണൈ താണ്ടി വരുവായാ എന്ന ചിത്രത്തില്‍ തൃഷ കേരള സാരിയില്‍ എത്തിയിരുന്നു.

സുന്ദരിമാര്‍ കേരള സാരിയില്‍

പൊതുവേ ബോളിവുഡ് സുന്ദരിമാരില്‍ സാരിയില്‍ അതിസുന്ദരിയായി എത്താറുള്ള താരമാണ് റാണി മുഖര്‍ജി. കേരള സാരിയും സ്വര്‍ണാഭരണങ്ങളും അണിഞ്ഞ റാണിയിതാ.

സുന്ദരിമാര്‍ കേരള സാരിയില്‍

തമിഴകത്തെ പുതുതാരോദയമാണ് ലക്ഷ്മി മേനോന്‍. മികച്ച നടിയെന്ന് ഇതിനകം തന്നെ പേരെടുത്തിട്ടുള്ള ലക്ഷ്മിയിലാ തനി മലയാളിമങ്കയുടെ വേഷത്തില്‍.

സുന്ദരിമാര്‍ കേരള സാരിയില്‍

തമിഴകമാണ് പ്രധാന തട്ടകമെങ്കിലും അമലയും മലയാളിപ്പെണ്‍കൊടി തന്നെ, സെറ്റും മുണ്ടും അണിഞ്ഞ് അമല പോസ് ചെയ്തിരിക്കുന്നു.

English summary
Photographs of beautiful actresses in Kerala ethnic sarees.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam