»   » 23വര്‍ഷം കഴിഞ്ഞ് മടങ്ങിവരാന്‍ കാരണം നിവിനും അല്‍ത്താഫും, മോഹന്‍ലാലിന്റെ ഹിറ്റ് നായിക പറയുന്നു

23വര്‍ഷം കഴിഞ്ഞ് മടങ്ങിവരാന്‍ കാരണം നിവിനും അല്‍ത്താഫും, മോഹന്‍ലാലിന്റെ ഹിറ്റ് നായിക പറയുന്നു

Written By:
Subscribe to Filmibeat Malayalam

23 വര്‍ഷങ്ങലുടെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശാന്തി കൃഷ്ണ മലയാള സിനിമാ ലോകത്തേക്ക് മടങ്ങിയെത്തിയത്. നിവിന്‍ പോളിയെ നായകനാക്കി അല്‍ത്താഫ് സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ചിത്രത്തില്‍ നിവിന്റെ അമ്മയായിട്ടായിരുന്നു ശാന്തി കൃഷ്ണയുടെ മടങ്ങിവരവ്.

ധനുഷിനും സായി പല്ലവിയ്ക്കുമൊപ്പം മഞ്ജു വാര്യരുടെ ആ അമ്മയും, സേതുലക്ഷ്മി അമ്മ!!


ഇത്രയും വര്‍ഷം കഴിഞ്ഞ് താന്‍ സിനിമയിലേക്ക് മടങ്ങി വരാന്‍ കാരണം നിവിനും അല്‍ത്താഫുമാണെന്നും അതൊരു നിമിത്തമാണെന്നും ശാന്തി കൃഷ്ണ പറയുന്നു. നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആദ്യ കാല സൂപ്പര്‍നായിക.


സിനിമ എനിക്ക്

അതൊരു നിമിത്തമാണ്. വിവാഹസമയത്ത് പുതിയ പടങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലായിരുന്നു. കുടുംബജീവിതത്തിലേയ്ക്ക് കടന്നതോടെ സിനിമയില്‍ നിന്നകന്നു പോയി. നിര്‍ണ്ണായകമായ പലഘട്ടങ്ങളിലും എന്നെ കരകയറ്റിയത് സിനിമയാണ്.


ഈ മടങ്ങിവരവ്

23 വര്‍ഷമെടുത്തെങ്കിലും ഇത്തവണത്തെ വരവ് കറക്ട് ടൈമിലാണ്. ദൈവാധീനമെന്നു പറയാം. സിനിമയിലെ ആരെയെങ്കിലും വിളിച്ച് എനിക്ക് ഒരു ചാന്‍സ് തരാമോ എന്നു ചോദിച്ച് വന്നതല്ല.


അവരുടെ കഷ്ടപ്പാട്

നിവിന്‍ പോളിയും സംവിധായകന്‍ അല്‍ത്താഫും എന്നെ തിരഞ്ഞ് കണ്ടുപിടിക്കുകയായിരുന്നു. ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലുമൊക്കെ തിരഞ്ഞ് കണ്ടു പിടിക്കണമെങ്കില്‍ അത് ദൈവാധീനം തന്നെയല്ലേ..


ദൈവാധീനം

നമ്മള്‍ ഇതു ചെയ്യണമെന്ന് എഴുതി വെച്ചിട്ടുണ്ടെങ്കില്‍ അതു നടന്നിരിക്കും. ഞണ്ടുകളുടെ നാട്ടിലെ ഷീല ചാക്കോ എന്ന കഥാപാത്രത്തെ ഞാന്‍ ചെയ്യണമെന്ന് നിമിത്തമുണ്ട്. അതു കൊണ്ടാണ് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം എനിയ്ക്ക് തിരിച്ചു വരാനായത്.


മടങ്ങി വരവ് ആലോചിച്ചതേയില്ല

ഞാന്‍ അമേരിക്കയിലായിരുന്നപ്പോള്‍ വാട്‌സ് ആപ് വഴിയാണ് ആദ്യം മെസേജ് കിട്ടിയത്. സിനിമയില്‍ അഭിനയിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ആദ്യം ചെയ്യാനാവില്ലെന്നു തന്നെയാണ് കരുതിയത്.


നിവിന്റെ കോള്‍

ഷീല ചാക്കോയെ അവതരിപ്പിക്കാന്‍ അവര്‍ക്ക് ആരെ വച്ച് വേണമെങ്കിലും ചെയ്യാമായിരുന്നല്ലോ എത്ര പേരെ നോക്കിയിട്ടുണ്ടാവണം. എന്നിലേയ്‌ക്കെത്താന്‍ അവര്‍ ഒരുപാട് കഷ്ടപ്പെട്ടു. ഇടയ്ക്ക് നിവിന്‍ പോളി വിളിച്ചു ചേച്ചീ എന്തായീന്ന് ചോദിച്ചു. പിന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ ഞാന്‍ സമ്മതിച്ചു- ശാന്തികൃഷ്ണ പറഞ്ഞു.


സിനിമയില്‍ ശാന്തി കൃഷ്ണ

1980 ല്‍ ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലൂടെയാണ് ശാന്തി കൃഷ്ണയുടെ അരങ്ങേറ്റം. തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ സജീവമായ ശാന്തി കൃഷ്ണ മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങളിലൊക്കെ മര്‍മപ്രധാനമായ കഥാപാത്രമായി എത്തി.


തകര്‍ന്ന ജീവിതം

വിവാഹത്തിന് വേണ്ടി രണ്ട് തവണ ശാന്തി കൃഷ്ണ സിനിമാ ലോകം ഉപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് വിവാഹത്തിലും ശാന്തി സന്തോഷവതിയായിരുന്നില്ല. രണ്ടും വിവാഹ മോചനത്തില്‍ അവസാനിച്ചു.


ആദ്യ ഭര്‍ത്താവ്

നടന്‍ ശ്രീനാഥാണ് ശാന്തി കൃഷ്ണയുടെ ആദ്യ ഭര്‍ത്താവ്. 1984 ല്‍ ശ്രീനാഥിനെ വിവാഹം കഴിച്ചപ്പോള്‍ ശാന്തി സിനിമ വിട്ടു. 1995 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. അപ്പോള്‍ ശാന്ത്ക് ആശ്രയമായത് സിനിമയാണ്. നടി സിനിമാ ലോകത്തേക്ക് തിരിച്ചെത്തി.


രണ്ടാ വിവാഹം

1998 ല്‍ ശാന്തി കൃഷ്ണ സദാശിവം ബോജ്‌റയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് മക്കളുമുണ്ട്. വിവാഹ ശേഷം ശാന്തി യുഎസ്സിലേക്ക് പോയി. എന്നാല്‍ 2016 ല്‍ ഈ ബന്ധവും വിവാഹ മോചനത്തില്‍ അവസാനിച്ചു.


തമിഴ്‌നാട്ടുകാരിയായ മലയാളി

തമിഴ് ബ്രാഹ്മിണ്‍ കുടുംബത്തിലെ അംഗമായ ശാന്തി കൃഷ്ണ ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. എന്നാല്‍ ഒരു സിനിമാ നടിയായത് മലയാളത്തിലൂടെയും. നേര്‍ക്കുനേര്‍ എന്ന ഒരേ ഒരു ചിത്രം മാത്രമേ ശാന്തി തന്റെ മാതൃഭാഷയില്‍ ചെയ്തിട്ടുള്ളൂ.


മികച്ച നടി

ആദ്യ വിവാഹ മോചനമത്തിന് ശേഷം തിരിച്ചെത്തിയ ശാന്തി മലയാള സിനിമയില്‍ ശക്തമായ സ്ഥാനം നേടിയിരുന്നു. ചകോരം എന്ന ചിത്രത്തിലെ അഭിനയത്തിന് 1994 ല്‍ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി.


English summary
Because of Nivin Pauly and the director i came back says Shanti Krishna

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam