»   » കാലം മാറി കോയാ... ബീപ്പ് സൗഡും ബ്ലര്‍ ആക്കി കാണിക്കലും ഇപ്പോഴും വച്ചോണ്ടിരിക്കണോ?

കാലം മാറി കോയാ... ബീപ്പ് സൗഡും ബ്ലര്‍ ആക്കി കാണിക്കലും ഇപ്പോഴും വച്ചോണ്ടിരിക്കണോ?

Posted By: Rohini
Subscribe to Filmibeat Malayalam

സെന്‍സര്‍ബോര്‍ഡിന്റെ അനാവശ്യ ഇടപെടലുകള്‍ പല സംവിധായകരെയും നിര്‍മാതാക്കളെയും കരയിപ്പിച്ചിട്ടുണ്ട്. വന്ന് വന്ന് ഇപ്പോള്‍ അശ്ലീലമായതും പേടിപ്പെടുത്തുന്നതുമായ രംഗങ്ങള്‍ക്ക് മാത്രമല്ല, പശു, ഗുജറാത്ത് പോലുള്ള വാക്കുകള്‍ക്കും കത്രിക വയ്ക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്ന സിനിമകള്‍ക്ക് പോലും എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.

ഈ സാഹചര്യത്തില്‍ ശ്യാം ബെംഗാളിന്റെ പ്രഖ്യാപനം സിനിമാ പ്രവര്‍ത്തകര്‍ക്ക് ആശ്വാസം നല്‍കുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ അനാവശ്യ വിലക്കുകള്‍ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് ശ്യാമിന്റെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റി രൂപം കൊണ്ടു. ജാഗ്രത നിര്‍ദ്ദേശത്തോടെ സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാനാണ് കമ്മിറ്റി ആവശ്യപ്പെടുന്നത്.

മാത്രമല്ല, യുഎ സര്‍ട്ടിഫിക്കറ്റില്‍ 12 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കാണാന്‍ കഴിയുന്നത്, 15 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കാണാന്‍ കഴിയുന്നത് എന്നിങ്ങനെ നിബന്ധനകള്‍ വയ്ക്കാമെന്നും നിര്‍ദ്ദേശം വയ്ക്കുന്നു. 1952 ലെ സിനിമോറ്റഗ്രാഫ് ആക്ടാണ് ഇപ്പോഴും സെന്‍സര്‍ബോര്‍ഡ് പിന്തുടരുന്നത്. ഇത് മാറ്റാന്‍ സമയമായി എന്ന് ശ്യാം ബെഗാള്‍ കമ്മിറ്റി പറയുന്നു.

aswinistry

സംവിധായകരായ രഞ്ജിത്ത്, മധുപാല്‍, രാജീവ് രവി എന്നിവരും കമ്മിറ്റിയെ പിന്തുണച്ചു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ പുത്തന്‍ പണം എന്ന തന്റെ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത് ക്ലീന്‍ എ സര്‍ട്ടിഫിക്കറ്റാണ് എന്ന് രഞ്ജിത്ത് പറയുന്നു. മാലിന്യകൂമ്പാരത്തില്‍ നിന്ന് ഒരു സ്‌കൂള്‍ കുട്ടിയ്ക്ക് തോക്ക് കിട്ടുന്ന രംഗം ഉളളതിനാലാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

ചോദ്യം ചെയ്യാന്‍ പോയാല്‍ ഈ രംഗം കട്ട് ചെയ്യാന്‍ ആവശ്യപ്പെടും. ആ ഒരു രംഗത്തെ അടിസ്ഥാനമാക്കിയാണ് കഥ പുരോഗമിക്കുന്നത് തന്നെ. ഈ രംഗം ബ്ലര്‍ ആക്കാനാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. അതിലും ഭേദം എ സര്‍ട്ടിഫിക്കറ്റാണെന്ന് തീരുമാനിക്കുകയായിരുന്നു- രഞ്ജിത്ത് പറഞ്ഞു.

എന്റെ ചോദ്യം സെന്‍സര്‍ ബോര്‍ഡ് ഭയക്കുന്നത് തോക്കിനെ ആണോ എന്നാണ്. പുലിമുരുകന്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ കുട്ടി മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് പുലിയെ കൊല്ലുന്നത് വയലന്റ്‌സ് അല്ലേ. 1952 ലെ പുരാതന നിയമം മാറ്റി എഴുതേണ്ട സമയം കഴിഞ്ഞു എന്ന് രഞ്ജിത്ത് പറയുന്നു. എന്തിന് സിനിമകള്‍ക്ക് മാത്രം ഇത്തരത്തില്‍ സെന്‍സറിങ് നല്‍കുന്നു എന്നാണ് മധുപാലിന്റെ ചോദ്യം.

English summary
Beeps, blurs and cuts: Time for a rethink on CBFC

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam