»   » ഉത്തമ ദമ്പതികള്‍, ഭാവനയ്ക്കും നവീനും ആശംസകള്‍ നേര്‍ന്ന് അനൂപ് മേനോന്‍

ഉത്തമ ദമ്പതികള്‍, ഭാവനയ്ക്കും നവീനും ആശംസകള്‍ നേര്‍ന്ന് അനൂപ് മേനോന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

നടി ഭാവനയ്ക്കും നവീനും ആശംസകള്‍ നേര്‍ന്ന് അനൂപ് മേനോന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അനൂപ് മേനോന്‍ ആശംസകള്‍ നേര്‍ന്നത്. അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച ദമ്പതികള്‍. രണ്ട് പേര്‍ക്കും സന്തുഷ്ടമായ ജീവിതം ആശംസിക്കുന്നു.

കൊച്ചിയില്‍ വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു ഭാവനയുടെ വിവാഹനിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ വിവാഹം ഉടന്‍ ഉണ്ടാകില്ലെന്നാണ് അറിയുന്നത്.

ചിങ്ങത്തിലേക്ക് പ്രതീക്ഷിക്കാം

വിവാഹം ചിങ്ങത്തിലേക്ക് പ്രതീക്ഷിക്കാമെന്ന് ഭാവനയുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയുന്നത്.

ചടങ്ങില്‍ പങ്കെടുത്തത്

സ്വകാര്യ ചടങ്ങില്‍ സിനിമാ രംഗത്ത് നിന്ന് മഞ്ജു വാര്യരടക്കമുള്ള 16 പേരാണ് പങ്കെടുത്തത്.

പ്രണയ വിവാഹം

കന്നട നിര്‍മ്മാതാവും ബിസിനസ്സുകാരനുമായ നവീന്‍കൃഷ്ണയാണ് വരന്‍. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. നേരത്തെ വിവാഹം ഉണ്ടാകുമെന്ന് പറഞ്ഞുവെങ്കിലും ഇരുവരുടെയും തിരക്കുകള്‍ കാരണം നീട്ടി വയ്ക്കുകയായിരുന്നു.

റോമിയുടെ സെറ്റിലെ പ്രണയം

നവീന്‍ നിര്‍മ്മിച്ച റോമിയോയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. നവീന്റെ അമ്മയുടെയും ഭാവനയുടെ അച്ഛന്റെ മരണവുമായിരുന്നു വിവാഹം നീട്ടി വയ്ക്കാന്‍ കാരണം.

English summary
best couple in recent times.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam