»   »  ഡബിള്‍ ബാരല്‍ കാണുന്നതിന് മുമ്പേ നിങ്ങളിത് അറിഞ്ഞിരിക്കണം

ഡബിള്‍ ബാരല്‍ കാണുന്നതിന് മുമ്പേ നിങ്ങളിത് അറിഞ്ഞിരിക്കണം

Posted By:
Subscribe to Filmibeat Malayalam

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഡബിള്‍ ബാരല്‍ എന്ന ചിത്രം ഓണത്തിന് തിയേറ്ററിലെത്തുന്നത് കാണാന്‍ കാത്തിരിക്കുകയായിരിക്കുമല്ലോ എല്ലാവരും. സിനിമയുടെ സെക്കന്റ് ഹാഫ് കഴിയുമ്പോഴേക്കും ഫേസ്ബുക്കില്‍ റേറ്റ് ഇടാന്‍ പോകുന്ന മഹാന്മാരുണ്ടാകുമല്ലോ. അവരോടായി പറയുകയാണ്, ഡബിള്‍ ബാരല്‍ കാണാന്‍ പോകുന്നതിന് മുമ്പേ നിങ്ങളിത് അറിഞ്ഞിരിക്കണം.

സിനിമ കണ്ടിട്ട് ഇതെന്താണിത്, ഫുള്‍ ആന്റ് ഫുള്‍ കോമഡി. യുക്തി വിരുദ്ധം എന്നൊന്നും പറയാന്‍ പാടില്ല. എന്തെന്നാല്‍ യുക്തിവിരുദ്ധമായി തന്നെയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. മലയാള സിനിമ ഇത് വരെ കാണാത്ത ദൃശ്യ വിസ്മയങ്ങളുമായി 'ഡബിള്‍ ബാരല്‍' എത്തുകയാണ്. 100 കോടിയുടെയും 200 കോടിയുടെയും ബജറ്റില്‍ പുറത്തിറങ്ങുന്ന സിനിമകള്‍ കാണുന്ന മലയാളിയുടെ മുന്‍പില്‍ ഞെട്ടിക്കാന്‍ ഡബിള്‍ ബാരലിന് കഴിയില്ലെന്ന് ആദ്യമേ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.


double-barrel

രത്‌നങ്ങള്‍ തേടി പോകുന്ന ചിലരുടെ കഥയാണ് 'ഡബിള്‍ ബാരല്‍' പറയുന്നത്. മലയാള സിനിമ ഇത് വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ചില പരീക്ഷണങ്ങള്‍ ചിത്രത്തിലുണ്ടാകും. അതില്‍ ഒന്നാണ് ചിത്രത്തിലെ വിദേശികളായ കഥാപാത്രങ്ങള്‍ എല്ലാം മലയാളത്തിലാകും സംസാരിക്കുക. കോമിക്ക് കഥകളുടെ ശൈലിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.


മൂന്ന് ആക്ഷന്‍ ഷൂട്ടൗട്ട്‌സ് ചിത്രത്തിലുണ്ടാകും. 'ചിത്രത്തിലുടനീളം വരുന്ന പല ഗ്യാങ്ങുകളിലായി റഷ്യന്‍സും ബ്ലാക്ക്‌സും ഉണ്ടാകും. മലയാളികള്‍ക്ക് കൂടുതല്‍ പരിചിതരാകാന്‍ ഇവരെല്ലാം മലയാളം സംസാരിക്കുന്നവരായാണ് എത്തുന്നത്. സിനിമ പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആസ്വാദ്യകരമാക്കാനുള്ള ഒരു പരീക്ഷണമാണിത്. ഒരു കോമിക്ക് വായിക്കുന്ന രീതിയില്‍ കുട്ടികളുടെ മനസ്സോടെ കാണേണ്ട ഒരു ചിത്രമാണിത്. അതിനെ ആക്ഷേപിക്കാതെ..ആസ്വദിക്കൂ- എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്


പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആര്യ, ആസിഫ് അലി, സണ്ണി വെയിന്‍, ചെമ്പന്‍ വിനോദ്, സ്വാതി റെഡ്ഡി, ഇഷാ ഷര്‍വാണി, വിജയ് ബാബു, തുടങ്ങി ഒരു വന്‍ താര നിര തന്നെയുണ്ട് ഈ ചിത്രത്തില്‍. ലിജോ ജോസ് തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും. അഭിനന്ദ് രാമനാനുജം ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ഈണം പകരുന്നത് പ്രശാന്ത് പിള്ളയാണ്. ചിത്രം ആഗസ്റ്റ് 27നാണ് റിലീസ് ചെയ്യും.

English summary
Before going to watch the film Double barrel you should know the following facts
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam