twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വ്യാജന്മാരുടെ പണി പ്രേമത്തിന് മുമ്പ് കിട്ടിയത് മണിച്ചിത്രത്താഴിന്

    By Aswini
    |

    പ്രേമം എന്ന ചിത്രത്തിന്റെ വ്യാജ പകര്‍പ്പുകള്‍ (സെന്‍സര്‍ കോപ്പി എന്ന വാട്ടര്‍ മാര്‍ക്കോടു കൂടെ) ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. പ്രേമത്തിന് പിന്നാലെ പാപനാശം എന്ന ചിത്രത്തിന്റെ കോപ്പിയും പ്രചരിച്ചത് ഞെട്ടലുണ്ടാക്കുന്നു. എന്നാല്‍ പാപനാശത്തിനും പ്രേമത്തിനുമെല്ലാം പണികിട്ടുന്നതിന് മുമ്പ്, ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിന് എട്ടിന്റെ പണി കിട്ടിയിട്ടുണ്ടത്രെ.

    വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഈ പഴങ്കഥയുടെ കെട്ട് ഇപ്പോള്‍ അഴിച്ചിട്ടത് മനോരമ ന്യൂസാണ്. മണിച്ചിത്രത്താഴിന്റെ പൂട്ട് പൊട്ടിച്ചയാളെ പൂട്ടാന്‍ പതിനെട്ടടവും നോക്കിയിട്ട് പറ്റിയിട്ടില്ലത്രെ. തുടര്‍ന്ന് വായിക്കൂ ചിത്രങ്ങളിലൂടെ,

    വ്യാജന്‍ ഇറങ്ങി

    വ്യാജന്മാരുടെ പണി പ്രേമത്തിന് മുമ്പ് കിട്ടിയത് മണിച്ചിത്രത്താഴിന്

    മധു മുട്ടം തിരക്കഥയെഴുതി ഫാസില്‍ സംവിധാനം ചെയ്ത, മോഹന്‍ലാലും സുരേഷ് ഗോപിയും ശോഭനയുമൊക്കെ തകര്‍ത്തഭിനയിച്ച മണിച്ചിത്രത്താഴ് എന്ന ചിത്രം 1993 ഡിസംബര്‍ 25നാണ് റിലീസ് ചെയ്തത്. ചിത്രം എല്ലാ തിയേറ്ററുകളിലും ഹൗസ് ഫുള്‍ ആയി ഓടിക്കൊണ്ടിരിക്കുന്നു. ഇതിനിടെയാണ് നല്ല തെളിച്ചമുള്ള വ്യാജ പ്രിന്റ് ഇറങ്ങുന്നത്

    അന്വേഷണം ആരംഭിച്ചു

    വ്യാജന്മാരുടെ പണി പ്രേമത്തിന് മുമ്പ് കിട്ടിയത് മണിച്ചിത്രത്താഴിന്

    പൊലീസ് പലവഴി അന്വേഷിച്ചു. വ്യാജനെ ഇറക്കിയവനെ കണ്ടെത്താന്‍ ഒരു രക്ഷയുമില്ല. ഒടുവില്‍ വ്യാജ കാസറ്റിനെക്കുറിച്ച് സൂചന തരുന്നവര്‍ക്ക് നിര്‍മ്മാതാക്കള്‍ 25,000 രൂപ സമ്മാനം പ്രഖ്യാപിച്ചു.

    അറസ്റ്റും തുടങ്ങി

    വ്യാജന്മാരുടെ പണി പ്രേമത്തിന് മുമ്പ് കിട്ടിയത് മണിച്ചിത്രത്താഴിന്

    ഒടുവില്‍ എറണാകുളത്തെ ഒരു കാസറ്റ് കടയില്‍ നിന്നുമെടുത്ത വ്യാജ കാസറ്റുമായി ഒരു പയ്യനെത്തി, കടയെക്കുറിച്ച് സൂചന നല്‍കി. പോലീസ് സംഘം വീഡിയോകടയിലെത്തി ഉടമയെപൊക്കി.

    ഒരു മാര്‍വാഡിയാണ് പിന്നില്‍

    വ്യാജന്മാരുടെ പണി പ്രേമത്തിന് മുമ്പ് കിട്ടിയത് മണിച്ചിത്രത്താഴിന്

    കാക്കനാടുള്ള ഒരാളാണ് കാസറ്റ് തന്നതെന്ന് കടയുടമ പറഞ്ഞു. കാക്കനാട്ടുകാരന്‍ യുവാവിനെ ഏറെ അന്വേഷണത്തിനൊടുവില്‍ സാഹസികമായി പോലീസ് പിടികൂടി. മട്ടാഞ്ചേരിക്കാരനായ മാര്‍വാഡിയെക്കുറിച്ച് സൂചന കിട്ടുന്നതങ്ങനെ.

    അന്വേഷണം മാര്‍വാഡിയിലേക്ക്

    വ്യാജന്മാരുടെ പണി പ്രേമത്തിന് മുമ്പ് കിട്ടിയത് മണിച്ചിത്രത്താഴിന്

    മാര്‍വാടിയുടെ വീട്ടില്‍ മണിചിത്രത്താഴ് പകര്‍ത്താന്‍ 21 വിസിആര്‍. ഷൊര്‍ണൂരില്‍ നിന്നാണ് കാസറ്റ് കിട്ടിയതെന്ന് മാര്‍വാഡി. അന്വേഷണം മലബാറിലേക്ക് നീണ്ടു. ദോഹയിലെ ഒരു മലയാളിയാണ് കാസറ്റ് എത്തിച്ചതെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞു.

    പ്രതിയെ കിട്ടിയില്ല

    വ്യാജന്മാരുടെ പണി പ്രേമത്തിന് മുമ്പ് കിട്ടിയത് മണിച്ചിത്രത്താഴിന്

    വിദേശത്തായതിനാല്‍ അയാളെ പിടിക്കാനായില്ല. കൂട്ടുപ്രതികളെ കിട്ടി. യഥാര്‍ഥ പ്രതിയെ പിടിക്കാന്‍ കുടുംബത്തിലെ ചടങ്ങുകള്‍വരെ പോലീസ് സംഘം നിരീക്ഷിച്ചു. അയാള്‍ മറവില്‍തന്നെ നിന്നു. മുഖ്യമന്ത്രിയായിരുന്ന കരുണാകരനും ഡിജിപിയായിരുന്ന ജയറാം പടിക്കലും വരെ ഇടപെട്ടു. ആളെ കിട്ടിയില്ല. ആലുവ കോടതിയിലാണ് കേസ് നടന്നത്.

    നഷ്ടം നിര്‍മാതാവിന്

    വ്യാജന്മാരുടെ പണി പ്രേമത്തിന് മുമ്പ് കിട്ടിയത് മണിച്ചിത്രത്താഴിന്

    സ്വര്‍ഗചിത്രയായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. അന്വേഷണം നീണ്ടതോടെ പകര്‍പ്പുകള്‍ വീണ്ടുമിറങ്ങി. നിര്‍മ്മാതാവിന് സാരമായ നഷ്ടവും വന്നു.

    English summary
    Before Premam, Manichithrathazhu also faced the piracy issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X