»   » റിലീസിന് മുമ്പ് റിവ്യൂം കളക്ഷനും എഴുതി അത്ഭുതം സൃഷ്ടിച്ച് പ്രമുഖ മാസിക! ഇതാണോ ദിവ്യജ്ഞാനം?

റിലീസിന് മുമ്പ് റിവ്യൂം കളക്ഷനും എഴുതി അത്ഭുതം സൃഷ്ടിച്ച് പ്രമുഖ മാസിക! ഇതാണോ ദിവ്യജ്ഞാനം?

Posted By:
Subscribe to Filmibeat Malayalam
റിലീസിന് മുൻപ് റിവ്യൂവും കളക്ഷനും, അത്ഭുതമായി പ്രമുഖ മാസിക | filmibeat Malayalam

സിനിമയിലേക്കെത്താന്‍ കാത്തിരിക്കുന്ന പലര്‍ക്കും ലിജോ ജോസ് പെല്ലിശ്ശേരിയെ പോലുള്ള സംവിധായകന്മാര്‍ അനുഗ്രഹമാണ്. പുതുമുഖങ്ങളെ തന്റെ സിനിമയിലെത്തിക്കാന്‍ ഒട്ടും മടിയില്ലാത്ത സംവിധായകനാണ് ലിജോ. അത്തരത്തില്‍ നിര്‍മ്മിച്ച അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന സിനിമയാണ് ഈ മ യൗ.

ഉപ്പും മുളകും നായിക നിഷ സാരംഗ് വിവാഹിതയല്ലേ? പ്രചരിച്ചിരുന്ന വാര്‍ത്തകളെ കുറിച്ച് നടി പറയുന്നതിങ്ങനെ

ഡിസംബര്‍ ഒന്നിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നതെങ്കിലും റിലീസ് മാറ്റുകയായിരുന്നു. എന്നാല്‍ ഇത് പ്രതീക്ഷിക്കാതെ സിനിമ റിലീസിനെത്തുന്നതിന് മുമ്പ് തന്നെ സിനിമയുടെ റിവ്യൂവും രണ്ട് ദിവസത്തെ കളക്ഷനും പുറത്ത്വിട്ടിരിക്കുകയാണ് പ്രമുഖ മാസിക.

റിലീസ് മാറ്റി ഈ മ യൗ

ഡിസംബര്‍ ഒന്നിനാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ യൗ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക തടസം കാരണം സിനിമയുടെ റിലീസ് മാറ്റുകയായിരുന്നു. എന്നാല്‍ ഇതറിയാതെ മുമ്പ് തന്നെ സിനിമയുടെ റിവ്യൂ തയ്യാറാക്കിയ പ്രമുഖ മാസികയ്ക്ക് പണി കിട്ടിയിരിക്കുകയാണ്.

പ്രമുഖ മാസികയുടെ റിവ്യൂ

ഇനീഷ്യലില്‍ നഗര പ്രദേശങ്ങളിലൊഴികെ കാര്യമായ ചലനം സൃഷ്ടിക്കുവാന്‍ ചിത്രത്തിനായില്ല. എങ്കിലും രണ്ടാം ദിവസം മുതല്‍ മിക്ക തിയേറ്ററുകളും നിറയുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെക്കന്‍ കേരളം കഴിഞ്ഞ വെള്ളിയാഴ്ച മഴയുടെ പിടിയിലായി എന്നതും ഈ മ യൗ വിന് ദോഷമായി എന്നും മാസികയുടെ റിവ്യൂവില്‍ പറയുന്നുണ്ട്.

സിനിമകളുടെ പരാജയം

പല നല്ല സിനിമകളും തിയറ്ററുകളിലെത്തിയ ഉടനെ സിനിമയെ തകര്‍ക്കുന്ന തരത്തില്‍ വ്യാജ റിവ്യൂകള്‍ വരുന്നതോടെ സിനിമ മേഖല നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. പലരും സിനിമ കാണാതെയാണ് റിവ്യൂ എഴുതുന്നതെന്ന സത്യവും അതിന് പിന്നിലുണ്ട്.

റിവ്യൂ വായിച്ചിട്ട് പോവണം

പണ്ടെക്കെ ഒരു സിനിമ വന്നാല്‍ അത് മോശമാണെങ്കിലും നല്ലതാണെങ്കിലും ആളുകള്‍ പോയി കാണും. എന്നാല്‍ കാലം മാറുന്നതിനനുസരിച്ച് റിവ്യൂ വായിച്ചിട്ട് സിനിമ കാണാന്‍ പോവുന്ന പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. ഇവിടെ പ്രേക്ഷകരും സിനിമക്കാരും ഒരുപോലെ തന്നെയാണ് കബളിപ്പിക്കപ്പെടുന്നത്.

ഈ മ യൗ

പേര് കൊണ്ട് തന്നെ വ്യത്യസ്തമായ സിനിമയാണ് ഈ മ യൗ. മരണക്കുറിപ്പിന് മുകളില്‍ വെക്കുന്ന കുറിപ്പായ ഈശോ മറിയം യൗസേപ്പിന്റെ ചുരുക്കെഴുത്തായിട്ടാണ് ഈ മ യൗ സിനിമയില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്.

താരങ്ങള്‍


സംവിധായകന്‍ ദിലീഷ് പോത്തന്‍, സംസ്ഥാന പുരസ്‌കാര ജേതാവ് വിനായകന്‍, ക്യാരക്ടര്‍ ആക്ടര്‍ കൂടിയായ ചെമ്പന്‍ വിനോദ് എന്നിങ്ങനെ ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്ന മൂന്ന് താരങ്ങളാണ് ഈ മ യൗ വില്‍ അഭിനയിച്ചിരിക്കുന്ന പ്രധാന താരങ്ങള്‍. ബാക്കി കഥാപാത്രങ്ങളെല്ലാം പുതുമുഖങ്ങളാണ്.

ഹിറ്റായി ടീസറുകളും ട്രെയിലറുകളും

സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറുകളും ട്രെയിലറുകളും സൂപ്പര്‍ ഹിറ്റായിരുന്നു. സിനിമയെ കുറിച്ചുള്ള ഏകദേശ രൂപം മനസിലാക്കാന്‍ പുറത്ത് വന്ന ടീസറുകള്‍ക്ക് കഴിഞ്ഞിരുന്നു. വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ സിനിമയുടെ റിലീസ് കാത്തിരിക്കുന്നത്.

English summary
Before the release of the film EE. Ma. Yau, a review and a collection of stories were written by the famous magazine.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam