»   » ആ സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്ന് പൃഥ്വിരാജ് ഷാജി കൈലാസിനോട് പറഞ്ഞിരുന്നു.. ചെയ്തപ്പോള്‍ സംഭവിച്ചതോ

ആ സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്ന് പൃഥ്വിരാജ് ഷാജി കൈലാസിനോട് പറഞ്ഞിരുന്നു.. ചെയ്തപ്പോള്‍ സംഭവിച്ചതോ

Posted By:
Subscribe to Filmibeat Malayalam
പൃഥ്വിയുടെ കരിയറിലെ മോശം ചിത്രം ചെയ്യേണ്ടിയിരുന്നില്ലെന്ന് പൃഥ്വി | filmibeat Malayalam

എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ നാടുവാഴികളുടെ രണ്ടാം ഭാഗം ഒരുക്കാനുള്ള പദ്ധതിയുമായാണ് ഷാജി കൈലാസ് പൃഥ്വിരാജിനെ സമീപിച്ചത്. ജോഷി സംവിധാനം ചെയ്ത നാടുവാഴികള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രമായിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തിന്റെ തിരക്കഥ വേണ്ടത്ര ഭംഗിയാക്കാന്‍ എന്തുകൊണ്ടോ തിരക്കഥാകൃത്തിന് കഴിഞ്ഞില്ല.

പേടിച്ചു വിറച്ചാണ് ആ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്.. ജീവിതത്തില്‍ ഏറെ ഭയന്നിരുന്ന കാര്യം!

ഉപ്പും മുളകും പരമ്പരയിലെ കുട്ടു മാമന്‍ വിവാഹിതനായോ? സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ആ ചിത്രം?

വീരപുരുഷന്‍മാരാവാനുള്ള മത്സരത്തിലാണ് താരങ്ങള്‍. സൂപ്പര്‍ താരങ്ങള്‍ മാത്രമല്ല യുവതാരങ്ങളുമുണ്ട്!

തിരക്കഥാകൃത്തിനെ മാറ്റി സ്വന്തം തിരക്കഥയുമായി സിനിമയൊരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഷാജി കൈലാസ്. പൃഥ്വിരാജ് നായകനായെത്തിയ സിംഹാസനം ബോക്‌സോഫീസില്‍ വന്‍പരാജയമാണ് ഏറ്റുവാങ്ങിയത്. സിനിമയുടെ പ്രാരംഭ ഘട്ടത്തില്‍ ഈ ചിത്രം ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന തരത്തില്‍ പൃഥ്വി അഭിപ്രായം പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പൃഥ്വിരാജിന്റെ കരിയറിലെ വന്‍പരാജയങ്ങളിലൊന്ന്

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിരാജിന്റെ കരിയറിലെ തന്നെ വന്‍പരാജയ ചിത്രമാണ് സിംഹാസനം. ആക്ഷന്‍ ഹീറോയ്‌ക്കൊപ്പം ഹിറ്റുകളുടെ തമ്പുരാനും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ തുടക്കത്തില്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയായിരുന്നു. എന്നാല്‍ ഏറെക്കഴിയും മുന്‍പു തന്നെ അത് കെട്ടടങ്ങുകയും ചെയ്തു.

തിരക്കഥ വായിച്ച താരത്തിന്റെ അഭിപ്രായം

എസ് എന്‍ സ്വാമിയായിരുന്നു നാടുവാഴികള്‍ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. രണ്ടാം ഭാഗം എടുക്കുമ്പോഴും അദ്ദേഹം തന്നെ തിരക്കഥ എഴുതണമെന്നായിരുന്നു സംവിധായകന്‍ നിര്‍ദേശിച്ചത്. എന്നാല്‍ സകല പ്രതീക്ഷകളെയും തകിടം മറിക്കുന്ന തരത്തിലായിരുന്നു രണ്ടാം ഭാഗത്തിന്റെ തിരക്കഥ. പൃഥ്വിരാജ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

തിരക്കഥ മാറ്റി

എസ് എന്‍ സ്വാമിയുടെ തിരക്കഥയുമായി മുന്നോട്ട് പോകാതെ സ്വന്തമായി തിരക്കഥയൊരുക്കിയാണ് ഷാജി കൈലാസ് ഈ ചിത്രം പൂര്‍ത്തിയാക്കിയത്. 2012ലായിരുന്നു ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. വന്ദന മേനോന്‍, ഐശ്വര്യ ദേവന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

രണ്ടാം ഭാഗത്തില്‍ നിന്നും വ്യതിചലിച്ചു

നാടുവാഴികളുടെ രണ്ടാം ഭാഗം എന്നു പറഞ്ഞാണ് സിനിമ ആരംഭിച്ചെതങ്കിലും തിരക്കഥ ശരിയാവാത്തതിനാല്‍ പിന്നീട് അതില്‍ നിന്നും മാറ്റിയാണ് സിനിമ ഒരുക്കിയത്. അച്ഛനും മകനും തമമിലുള്ള ബന്ധത്തിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. സായ് കുമാറും പൃഥ്വിരാജുമായിരുന്നു അച്ഛനും മകനുമായി എത്തിയത്.

പൃഥ്വിരാജിന്റെ അഭിപ്രായം

സിനിമ തിയേറ്ററുകളിലേക്ക് എത്തിയപ്പോള്‍ പൃഥ്വിരാജിന്റെ അതേ അഭിപ്രായം തന്നെയായിരുന്നു പ്രേക്ഷകര്‍ക്കും പറയാനുണ്ടായിരുന്നത്. ഷാജി കൈലാസ് തിരക്കഥയെഴുതിയ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.

ബോക്‌സോഫീസില്‍ വന്‍പരാജയം

പൃഥ്വിരാജും ഷാജി കൈലാസും
ആദ്യമായി ഒരുമിച്ചെത്തിയ ചിത്രമായ സിംഹാസനം ബോക്‌സോഫീസില്‍ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. സിനിമ പുറത്തിറങ്ങിയപ്പോള്‍ പൃഥ്വിരാജിന്റെ അഭിപ്രായം തന്നെയായിരുന്നു പ്രേക്ഷകര്‍ക്കും പറയാനുണ്ടായിരുന്നത്.

English summary
Behind the scene stories of the film Simhasanam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam