»   » ജഗതിയോടുള്ള പ്രത്യേക താത്പര്യംകൊണ്ട് പ്രിയദര്‍ശന്‍ ചെയ്തത്, പക്ഷേ ഭാഗ്യം തെളിഞ്ഞത് ജഗദീഷിന്!

ജഗതിയോടുള്ള പ്രത്യേക താത്പര്യംകൊണ്ട് പ്രിയദര്‍ശന്‍ ചെയ്തത്, പക്ഷേ ഭാഗ്യം തെളിഞ്ഞത് ജഗദീഷിന്!

Posted By: Sanviya
Subscribe to Filmibeat Malayalam

1984ല്‍ മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടനാണ് ജഗദീഷ്. സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഭാര്യ, സ്ത്രീധനം, മിമിക്‌സ് പരേഡ് തുടങ്ങി 250ഓളം ചിത്രങ്ങളില്‍ ജഗദീഷ് അഭിനയിച്ചിട്ടുണ്ട്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവ സാന്നിധ്യമായ ജഗദീഷ് ഹാസ്യ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.

ജഗദീഷിന്റെ സിനിമാ കരിയറിലെ ബ്രേക്ക് നല്‍കിയ രണ്ട് ചിത്രങ്ങളാണ് 1984ല്‍ പുറത്തിറങ്ങിയ ഓടരുതമ്മാവാ ആളറിയാം, 1989ല്‍ പുറത്തിറങ്ങിയ വന്ദനം എന്നീ ചിത്രങ്ങള്‍. എന്നാല്‍ രണ്ട് ചിത്രങ്ങളും പ്രിയദര്‍ശന്‍ നടന്‍ ജഗതിയ്ക്ക് വേണ്ടി മാറ്റി വച്ചതായിരുന്നു. എന്നാല്‍ മറ്റ് സിനിമകളുടെ തിരക്കുകള്‍ കാരണം ജഗതി രണ്ട് ചിത്രങ്ങളും ഉപേക്ഷിക്കുകയായിരുന്നു.

ഓടരുതമ്മാവാ ആളറിയാം

1984ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം. ശങ്കര്‍, നെടുമുടി വേണു, മേനക, ശ്രീനിവാസന്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കോര എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജഗദീഷ് അവതരിപ്പിച്ചത്. എന്നാല്‍ ജഗദീഷ് അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് പ്രിയദര്‍ശന്‍ ആദ്യം പരിഗണിച്ചത് ജഗതിയെയായിരുന്നു.

വന്ദനത്തിലെ പുരുഷോത്തമന്‍

1989ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വന്ദനത്തില്‍ ജഗദീഷ് അവതരിപ്പിച്ച പുരുഷോത്തമന്‍ എന്ന കഥാപാത്രവും ജഗതിയ്ക്ക് വേണ്ടിയായിരുന്നു. ആ സമയത്ത് മറ്റ് ചിത്രങ്ങളുടെ തിരക്കായതിനാല്‍ ജഗതി ചിത്രത്തില്‍ നിന്ന് പിന്മാറി. ജഗദീഷ് അവതരിപ്പിച്ച പുരുഷോത്തമന്‍ എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.

ലീലയിലെ തങ്കപ്പന്‍ നായര്‍

ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടന്‍ ജഗദീഷിന്റെ കരിയറിലെ വ്യത്യസ്തമായ റോളായിരുന്നു രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയിലെ തങ്കപ്പന്‍ നായര്‍ എന്ന കഥാപാത്രം. സ്വന്തം മകളെ റേപ്പ് ചെയ്യുന്ന ഒരു കഥാപാത്രമായിരുന്നു അത്.

കസബ

മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിലാണ് ജഗദീഷ് ഒടുവില്‍ അഭിനയിച്ചത്. രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ വിജയം നേടി.

English summary
Behind secret of jagadeesh role in Vandanam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam