»   » പറഞ്ഞത് വളച്ചൊടിച്ചതാണ് സംഭവിച്ചത് അങ്ങനെയായിരുന്നില്ല, കലാഭവന്‍ ഷാജോണ്‍ പറയുന്നു !!

പറഞ്ഞത് വളച്ചൊടിച്ചതാണ് സംഭവിച്ചത് അങ്ങനെയായിരുന്നില്ല, കലാഭവന്‍ ഷാജോണ്‍ പറയുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ പ്രേക്ഷകരും സിനിമാലോകവും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ജനപ്രിയ താരത്തില്‍ നിന്നും ഇത്തരത്തിലൊരു പ്രവര്‍ത്തി പ്രതീക്ഷിച്ചിരുന്നില്ലെന്ന് സംഭവം അറിഞ്ഞവരെല്ലാം ഒന്നടങ്കം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്ന സംശയം നേരത്തെ തന്നെ സിനിമാപ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിന് പിന്നിലെ ഓരോ കാര്യങ്ങളും പുറത്തുവന്നത്.

സിനിമയെ വെല്ലുന്ന രംഗങ്ങളാണ് സംഭവത്തിന് പിന്നില്‍ അരങ്ങേറിയത്. സിനിമയില്‍ മികച്ച നടനായി അരങ്ങേറിയിരുന്ന ദിലീപിന് ജീവിതത്തില്‍ അത്ര മികവ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. കാര്യങ്ങളെല്ലാം ബുദ്ധിപരമായി നീക്കിയെങ്കിലും ജയിലഴിക്കുള്ളിലാവാനായിരുന്നു നിയോഗം. ദിലീപിന്റെ അറസ്റ്റിനു ശേഷമാണ് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സഹതാരങ്ങളും സംവിധായകരും രംഗത്തുവന്നത്. അത്തരത്തില്‍ ഒരു സംഭവത്തെക്കുറിച്ചാണ് കലാഭവന്‍ ഷാജോണ്‍ വിവരിച്ചിട്ടുള്ളത്.

സംഭവിച്ചതിനെക്കുറിച്ച്

ദിലീപില്‍ നിന്ന് ഇത്തരമൊരു കാര്യം പ്രതീക്ഷിച്ചില്ലെന്ന് പല താരങ്ങളും പറഞ്ഞിരുന്നു. അത്രയ്ക്ക് ഞെട്ടലുണ്ടാക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. എന്നാല്‍ ദിലീപിന് വൈരാഗ്യ ബുദ്ധിയുള്ള സ്വഭാവം പണ്ടു മുതല്‍ക്കേ ഉണ്ടായിരുന്നുവെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

കുഞ്ഞിക്കൂനനിലെ വില്ലന്‍ വേഷത്തില്‍ സംഭവിച്ചത്

മിമിക്രിയിലൂടെ സിനിമയിലേക്കെത്തി താരമായ മാറിയതാണ് ദിലീപ്. ശശിശങ്കര്‍ സംവിധാനം ചെയ്ത കുഞ്ഞിക്കൂനന്‍ ഷൂട്ടിങ്ങിനിടയില്‍ സംഭവിച്ച കാര്യത്തെക്കുറിച്ചാണ് ഷാജോണ്‍ വിവരിച്ചിട്ടുള്ളത്.

വില്ലന്‍ വേഷത്തില്‍ ഷാജോണ്‍

കുഞ്ഞിക്കൂനന്‍ സിനിമ കണ്ടവരാരും ചിത്രത്തില്‍ സായ്കുമാര്‍ അവതരിപ്പിച്ച വില്ലന്‍ വേഷവും മറക്കില്ല. എന്നാല്‍ ആ വേഷത്തില്‍ ഷാജോണിനെയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.

ഷാജോണിനെ മാറ്റിയില്ലെങ്കില്‍ അഭിനയിക്കില്ല

തന്റെ വില്ലനായി ഷാജോണ്‍ അഭിനയിച്ചാല്‍ പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു ദിലീപ്. ഷാജോണിനെ മേക്കപ്പിലൂടെ വില്ലനാക്കി മാറ്റിയതിന് ശേഷമാണ് ദിലീപ് ഇത്തരത്തിലൊരു അഭിപ്രായം പ്രകടിപ്പിച്ചതെന്ന തരത്തിലായിരുന്നു കാര്യങ്ങള്‍ പ്രചരിച്ചിരുന്നത്.

പൊട്ടിക്കരഞ്ഞ് ഇറങ്ങിപ്പോയി

വില്ലന്‍ വേഷത്തില്‍ ഷാജോണ്‍ ആണെങ്കില്‍ താന്‍ അഭിനയിക്കില്ലെന്ന് ദിലീപ് വാശി പിടിച്ചതോടെ സെറ്റില്‍ നിന്നും ഷാജോണ്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോവുകയായിരുന്നുവെന്നും പ്രചരിച്ചിരുന്നു. എന്നാല്‍ ഇതൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഷാജോണ്‍ പറയുന്നത്.

ആശുപത്രിയില്‍ നിന്നും സായ് കുമാറെത്തി

അമ്മയ്‌ക്കൊപ്പം ആശുപത്രിയില്‍ കഴിയുകയായിരുന്ന സായ് കുമാറാണ് പിന്നീട് കുഞ്ഞിക്കൂനനില്‍ വില്ലന്‍ വേഷത്തിലെത്തിയത്.

English summary
Kalabhavan Shajon is talking about dileep.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam