»   » അഭിനയത്തിലല്ല ജീവിതത്തില്‍, മയക്കുമരുന്ന് കേസില്‍ അശോകന്‍ ദുബായ് പോലീസിന്റെ പിടിയില്‍???

അഭിനയത്തിലല്ല ജീവിതത്തില്‍, മയക്കുമരുന്ന് കേസില്‍ അശോകന്‍ ദുബായ് പോലീസിന്റെ പിടിയില്‍???

By: Nihara
Subscribe to Filmibeat Malayalam

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു അശോകന്‍. ഒരേ സമയം നായകനായും സഹനടനായും വില്ലനായും മലയാള സിനിമയില്‍ സജീവമായിരുന്ന താരം. പ്രണയവും വിരഹവും മാത്രമല്ല ഹാസ്യവും വില്ലത്തരവും വരെ അശോകന്റെ കൈകളില്‍ ഭദ്രമാണ്.

മലയാള സിനിമയിലെ ഗന്ധര്‍വ്വനായ പത്മരാജനാണ് അശോകനിലെ അഭിനയ പ്രതിഭയെ കണ്ടെത്തിയത്. പത്മരാജന്‍ മുതല്‍ മലയാളത്തിലെ ഒട്ടുമിക്ക സംവിധായകരോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യവും അശോകനെ തേടിയെത്തിയിട്ടുണ്ട്. സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം ഇടക്കാലത്ത് ബ്രേക്കെടുത്ത് മറ്റുമേഖലകളില്‍ സജീവമായിരുന്നു. അശോകന്‍റെ ജീവിതത്തിലെ രസകരമായ ഒരു അനുഭവത്തെക്കുറിച്ച് അറിയാന്‍ വായിക്കൂ...

ദുബായ് പോലീസിന്റെ പിടിയിലായ അശോകന്‍

പത്മരാജന്‍ ചിത്രമായ സീസണിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് അശോകന്‍ ഷാര്‍ജയിലേക്കാണ് പോയത്. പുറത്തെല്ലാം കറങ്ങി നടന്ന് രാത്രി ഹോട്ടല്‍ മുറിയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ദുബായ് പോലീസ് അശോകനെ അന്വേഷിച്ചു വന്നത്.

മയക്കുമരുന്ന് എവിടെയാണ് ഒളിപ്പിച്ചുവെച്ചത്??

രണ്ട് തടിമാടന്‍മാരായ പോലീസുകാര്‍ വന്ന് അശോകനെ തടഞ്ഞുവെച്ച് ശേഷം ചോദ്യം ചെയ്യലും ആരംഭിച്ചു. മയക്കുമരുന്ന് എവിടെയാണ് ഒളിപ്പിച്ചതെന്നായിരുന്നു അവര്‍ക്ക് അറിയേണ്ടത്.

നിരപരാധിത്വം തെളിയിക്കാനാവാതെ അശോകന്‍

പോലീസിന്റെ ചോദ്യം ചെയ്യലില്‍ വിരണ്ടു പോയ അശോകന്‍ താന്‍ സിഗരറ്റു പോലും വലിക്കില്ലെന്ന് ആണയിട്ടു പരഞ്ഞിട്ടും അതൊന്നും അവര്‍ വിശ്വസിച്ചില്ല. താമസിച്ചിരുന്ന മുറി മുഴുവന്‍ പരിശോധിച്ചു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അശോകനെ സ്‌റ്റേഷനിലേക്കും കൊണ്ടുപോയി. താന്‍ നിരപരാധിയാണെന്ന് അശോകന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും അതൊന്നും പോലീസ് കാര്യമാക്കിയില്ല.

അശോകന് കിട്ടിയത് ഒന്നൊന്നരപ്പണി ആയിപ്പോയി

വിവരമറിഞ്ഞെത്തിയ അശോകന്റെ സ്‌പോണ്‍സറിന് പോലും താരത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അശോകന്‍ മയക്കുമരുന്ന് കുത്തിവെക്കുന്ന ഫോട്ടോ സഹിതമാണ് അവര്‍ അന്വേഷണം ആരംഭിച്ചത്. പ്രണാമം എന്ന ചിത്രത്തിലെ രംഗമായിരുന്നു അത്. അശോകനോട് ദേഷ്യമുള്ള ശത്രുക്കളിലാരോ ആ ഫോട്ടോ പോലീസിന് കൈമാറുകയായിരുന്നു.

അറസ്റ്റ് അഭിനന്ദനത്തിലേക്ക് വഴിമാറി

സംഭവം നടന്ന് പിറ്റേന്ന് പുറത്തിറങ്ങിയ പത്രത്തില്‍ അശോകന് അവാര്‍ഡ് കിട്ടിയ വാര്‍ത്ത ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചിരുന്നു. അശോകന്‍ നിരപരാധിയാണെന്ന് മനസ്സിലാക്കിയ ദുബായ് പോലീസ് താരത്തോട് മാപ്പു പറഞ്ഞു. പുരസ്‌കാരം നേടിയതില്‍ അഭിനന്ദിക്കുകയും ചെയ്തു.

English summary
Actor Ashokan's shoking experience in Dubai.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam