»   » നായിക കരണത്ത് അടിച്ചിട്ടും പ്രതികരിക്കാതെ ടൊവിനോ തോമസ്.. കാരണം?

നായിക കരണത്ത് അടിച്ചിട്ടും പ്രതികരിക്കാതെ ടൊവിനോ തോമസ്.. കാരണം?

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമ ചിത്രീകരിക്കുമ്പോള്‍ സ്വാഭാവികത തോന്നിക്കാനായി പല കാര്യങ്ങളും അണിയറ പ്രവര്‍ത്തകര്‍ ചെയ്യാറുണ്ട്. ചില രംഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ തന്നെ ചെയ്ത് സ്വാഭാവികത തോന്നിപ്പിക്കുന്ന ടെക്‌നിക് പണ്ടു മുതല്‍ക്കെ സിനിമയില്‍ ഉപയോഗിക്കാറുള്ളതാണ്. അത്തരത്തിലൊരു കാര്യത്തെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രമായ തരംഗത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നടന്ന വളരെ രസകരമായ സംഭവമാണിത്.

ആദം ജോണില്‍ അഭിനയിക്കാന്‍ ഭാവന വിസമ്മതിച്ചിരുന്നു, പൃഥ്വി പറഞ്ഞപ്പോഴാണ് സമ്മതിച്ചത്!

ഷൂട്ടിങ്ങിനിടയില്‍ തിരികെ പോകുകയാണെന്ന് ഭാവന.. പൃഥ്വിരാജും സംവിധായകനും ഞെട്ടി!

രണ്‍ബീറിനോടൊപ്പമുള്ള ചൂടന്‍ രംഗങ്ങള്‍ ഐശ്വര്യയ്ക്ക് വിനയായി.. ജയ ബച്ചന് കലിയടങ്ങുന്നില്ല!

സ്വാഭാവികത ലഭിക്കുന്നതിനായി നായികയോട് ശരിക്കും അടിച്ചോളാന്‍ സംവിധായകന്‍ പറഞ്ഞു. ടൊവിനോ ഇതൊന്നും അറിഞ്ഞതുമില്ല. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് തംരഗം ചിത്രീകരണ അനുഭവത്തെക്കുറിച്ച് സംവിധായകന്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ടൊവിനോയുടെ പുതിയ ചിത്രം

നവാഗതനായ അരുണ്‍ ഡൊമിനിക് സംവിധാനം ചെയ്യുന്ന ചിത്രമാണ് തരംഗം. ബാലു വര്‍ഗീസ്, ഉണ്ണി മുകുന്ദന്‍, നേഹ അയ്യര്‍ ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

നായികയുടെ തല്ലു കിട്ടി

ചിത്രീകരണം സ്വഭാവികമാകുന്നതിനായാണ് നായികയോട് ശരിക്കും തല്ലാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇത് ടൊവിനോയോട് പറഞ്ഞിരുന്നില്ല. യഥാര്‍ത്ഥത്തില്‍ രണ്ട് തല്ല് കിട്ടിയിട്ടും താരത്തിന് പ്രതികരിക്കാന്‍ കഴിഞ്ഞുമില്ല.

ടൊവിനോ പ്രതികരിച്ചില്ല

ചിത്രീകരണത്തിനിടയില്‍ യഥാര്‍ത്ഥത്തില്‍ അടി കിട്ടിയിട്ടും ടൊവിനോയ്ക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ആ സംഭവത്തിന് ശേഷമുള്ള ടൊവിനോയുടെ മുഖം കാണേണ്ടതു തന്നെയായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.

തിയേറ്ററുകളില്‍ തരംഗം സൃഷ്ടിക്കുമോ?

പേരു പോലെ തന്നെ ഈ ചിത്രം തിയേറ്ററുകളില്‍ തരംഗം സൃഷ്ടിക്കുമോയെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ടൊവിനോയുടെ ആരാധകര്‍. ട്രാഫിക് പോലീസുകാരനായ പപ്പനായാണ് താരം ഈ ചിത്രത്തില്‍ വേഷമിടുന്നത്.

എന്റര്‍ടൈയിന്‍മെന്റ് ചിത്രം

പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന തരത്തിലുള്ള വിനോദ ചിത്രമാണ് തംരഗമെന്ന് സംവിധായകന്‍ പറയുന്നു. സന്ദര്‍ഭത്തിന് അനുയോജ്യമായ തരത്തിലുള്ള കോമഡിയാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ടൊവിനോയെ നായകനാക്കാന്‍ കാരണം?

തരംഗത്തിന്റെ സംവിധായകന്‍ ഡൊമിനിക് അരുണും ടൊവിനോയും അടുത്ത സുഹൃത്തുക്കളാണ്. ചിത്രത്തിന്റെ കഥ തീരുമാനിക്കുന്നതിനിടയില്‍ ആദ്യം മനസ്സിലുണ്ടായിരുന്നത് ടൊവിനോ ആയിരുന്നില്ല. പിന്നീടാണ് താരം ഈ ചിത്രത്തിലേക്ക് എത്തുന്നത്.

നല്ല സിനിമയെ പ്രേക്ഷകര്‍ സ്വീകരിക്കും

ഏതൊക്കെ തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാലും നല്ല സിനിമയെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന വിശ്വസമുണ്ടെന്ന് സംവിധായകന്‍ പറയുന്നു. പ്രേക്ഷകര്‍ ഈ ചിത്രത്തെയും സ്വീകരിക്കുമെന്നാണ് വിശ്വാസം.

നിര്‍മ്മാതാവായി ധനുഷ്

തെന്നിന്ത്യയുടെ സ്വന്തം താരമായ ധനുഷാണ് തംരഗം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് നിര്‍മ്മാതാവിനെ അന്വേഷിക്കുന്നതിനിടയിലാണ് ധനുഷിലേക്കത്തിയത്. നല്ലൊരു മലയാള ചിത്രം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം.

ഷൂട്ടിങ്ങിനിടയിലെ രസകരമായ സംഭവങ്ങള്‍

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലെ ഓരോ നിമിഷവും എല്ലാവരും ആസ്വദിച്ചാണ് ചെയ്തത്. ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

വ്യത്യസ്തമായ ടീസര്‍

പതിവില്‍ നിന്നും വ്യത്യസ്തമായി സംഭാഷണം മാത്രം ഉള്‍ക്കൊള്ളിച്ചുള്ള ടീസറായിരുന്നു പുറത്തിറക്കിയത്. ദൃശ്യങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന പതിവു രീതിയില്‍ നിന്നുള്ള മാറ്റം കൂടിയായിരുന്നു ഇത്.

English summary
Behind the scene moments of the film Tharangam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam