»   » നായകനെ വെല്ലുന്ന കഥാപാത്രം,വെട്ടിച്ചുരുക്കാന്‍ ആവശ്യപ്പെട്ട് രണ്‍ജി പണിക്കര്‍, ഗോദയില്‍ സംഭവിച്ചത് ?

നായകനെ വെല്ലുന്ന കഥാപാത്രം,വെട്ടിച്ചുരുക്കാന്‍ ആവശ്യപ്പെട്ട് രണ്‍ജി പണിക്കര്‍, ഗോദയില്‍ സംഭവിച്ചത് ?

Posted By: Nihara
Subscribe to Filmibeat Malayalam

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദയില്‍ നായകനായ ടൊവിനോ തോമസിക്കാളും പ്രശംസ കിട്ടിയത് രണ്‍ജി പണിക്കര്‍ അവതരിപ്പിച്ച കഥാപാത്രത്തിനായിരുന്നു. തിരക്കഥാകൃത്തില്‍ നിന്നും അഭിനയത്തിലേക്ക് ചുവടു മാറ്റിയ രണ്‍ജി പണിക്കറിന് ഒന്നിനൊന്ന് മികച്ച കഥാപാത്രത്തെയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗോദയില്‍ നായകനെ കവച്ചു വെക്കുന്ന രീതിയിലുള്ള പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. എഴുത്തില്‍ മാത്രമല്ല അഭിനയത്തിലും തന്നെ വെല്ലാനാരുമില്ലെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം ഇപ്പോള്‍.

ഗോദയുടെ തിരക്കഥ വായിക്കാന്‍ നല്‍കിയ സമയത്ത് പല രംഗങ്ങളിലും നായകനെ കവച്ചു വെക്കുന്ന പ്രകടനമാണ് തന്റെ കഥാപാത്രത്തിന് എന്ന് രണ്‍ജി പണിക്കര്‍ മനസ്സിലാക്കിയിരുന്നു. ഇക്കാര്യം സംവിധായകനെ വിളിച്ച് അറിയിക്കുകയും നായകനെ മറികടക്കുന്ന തന്റെ രംഗങ്ങളില്‍ തിരുത്ത് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അത്തരം രംഗങ്ങള്‍ വെട്ടി മാറ്റിയില്ലെങ്കില്‍ അത് ചിത്രത്തിന്റെ വിജയത്തിനെ ബാധിക്കുമെന്ന് അദ്ദേഹം സംവിധായകനെ അറിയിച്ചു.

Renji Panicker

രണ്‍ജി പണിക്കരുടെ അഭിപ്രായ പ്രകാരം ആവസ്യമായ തിരുത്തലുകള്‍ വരുത്തിയാണ് ഗോദ തുടങ്ങിയത്. തിരുത്തലുകള്‍ വരുത്തിയെങ്കിലും നായകനെ വെല്ലുന്ന പ്രകടനം തന്നെയായിരുന്നു അദ്ദേഹം പുറത്തെടുത്തത്. ഗോദയില്‍ ഗുസ്തിക്കാരനായി തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്.

English summary
Behind the scene stories of the film Godha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam