»   » തിരക്കഥ വെട്ടിയെങ്കിലെന്താ, ദേശീയ പുരസ്കാരം ലഭിച്ചില്ലേ, മോഹന്‍ലാല്‍ എംടി സിനിമയുടെ പിന്നാന്പുറ കഥ

തിരക്കഥ വെട്ടിയെങ്കിലെന്താ, ദേശീയ പുരസ്കാരം ലഭിച്ചില്ലേ, മോഹന്‍ലാല്‍ എംടി സിനിമയുടെ പിന്നാന്പുറ കഥ

Posted By: Nihara
Subscribe to Filmibeat Malayalam

പ്രമേയം കൊണ്ട് ഏറെ വ്യത്യസ്തമായ ചിത്രമാണ് സിബിമലയില്‍ മോഹന്‍ലാല്‍ ടീമിന്റെ സദയം. എംടി വാസുദേവന്‍ നായരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ചിത്രം ബോക്‌സോഫീസില്‍ ഹിറ്റായില്ലെങ്കിലും എം ടിക്ക് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു.

മോഹന്‍ലാല്‍ സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന സദയത്തിലെ വിശ്വനാഥന്‍ എന്ന കഥാപാത്രത്തെ ഇത്രയും തന്‍മയത്തത്തോടെ അവതരിപ്പിക്കാന്‍ മോഹന്‍ലാലിനേ കഴിയൂവെന്ന് സിനിമ കണ്ട ഓരോ പ്രേക്ഷകനും സമ്മതിക്കും.

എംടിക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം

മലയാളത്തിന്റെ അതുല്യ സാഹിത്യ പ്രതിഭകളിലൊരാളായ എംടി വാസുദേവന്‍നായരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തിരക്കഥയുടെ കുറേ ഭാഗം വെട്ടിച്ചെറുതാക്കിയാണ് സിനിമ ചെയ്തത്. തിരക്കഥയില്‍ വെട്ടുവീണെങ്കിലും എംടിക്ക് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്‌കാരം ഈ ചിത്രത്തിലൂടെ ലഭിച്ചു.

മൂന്നര മണിക്കൂറുള്ള തിരക്കഥ വെട്ടിച്ചുരുക്കി ഒന്നര മണിക്കൂറാക്കി

മൂന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ടര മണിക്കൂറാക്കാന്‍ വേണ്ടിയാണ് വെട്ടി ചെറുതാക്കിയത്.

സത്യനാഥനെ അവിസ്മരണീയമാക്കി മോഹന്‍ലാല്‍

വധശിക്ഷ കാത്തുകഴിയുന്ന കുറ്റവാളിയുടെ മനോവ്യാപാരങ്ങള്‍ അത്യുജ്ജ്വലമായി അവതരിപ്പിച്ചിട്ടുണ്ട് മോഹന്‍ലാല്‍. തിലകന്‍, നെടുമുടി വേണു, ശ്രീനിവാസന്‍, ടിജി രവി, മാതു, കെപിഎസി ലളിത എന്നിവരാണ് മറ്റുവേഷങ്ങള്‍ ചെയ്തത്

ഇഷ്ടസിനിമകളിലൊന്ന്

താന്‍ അഭിനയിച്ച എല്ലാ ചിത്രങ്ങളും ഒരു പോലെ ഇഷ്ടമാണെങ്കിലും ഒരു പ്രേക്ഷകനെന്ന നിലയില്‍ ഇഷ്ടസിനിമകളുടെ കൂട്ടത്തില്‍ സദയവുമുണ്ടെന്നാണ് ഒരു അഭിമുഖത്തില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ പറഞ്ഞത്.

English summary
Background stories of the film Sadhayam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam