»   » ബിലാല്‍ ജോണ്‍ കുരിശിങ്കലിന് വേണ്ടി തുടങ്ങി, ഇപ്പോള്‍ സിനിമയിലെ ബിഗ് ബിയായി മാറിയ എഴുത്തുകാരന്‍ !!

ബിലാല്‍ ജോണ്‍ കുരിശിങ്കലിന് വേണ്ടി തുടങ്ങി, ഇപ്പോള്‍ സിനിമയിലെ ബിഗ് ബിയായി മാറിയ എഴുത്തുകാരന്‍ !!

By: Nihara
Subscribe to Filmibeat Malayalam

മമ്മൂട്ടി ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള ചിത്രമാണ് ബിഗ് ബി. അമല്‍ നീരദും മമ്മൂട്ടിയും ആദ്യമായൊന്നിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന നിരവധി ഡയലോഗുകള്‍ ചിത്രത്തിലുണ്ട്. കൊച്ചി പഴയ കൊച്ചിയല്ല എന്ന ഡയലോഗ് പ്രേക്ഷകര്‍ക്കിന്നും മനപ്പാഠമാണ്. അത്രമേല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്നു ഈ ചിത്രം. മലയാള സിനിമയിലെ തന്നെ മുന്‍നിര സംവിധായകരിലൊരാളായി അമല്‍ നീരദ് മാറിയതും ഈ ചിത്രത്തിലൂടെയായിരുന്നു.

Unni R

ബിഗ് ബി എന്ന സിനിമ ഇറങ്ങിക്കഴിഞ്ഞ് കൃത്യം 10 വര്‍ഷം തികയുന്നതിനിടയില്‍ മെഗാസ്റ്റാറിന്റെ മകനുമായി സിനിമ ഒരുക്കിയും അമല്‍ നീരദ് എന്ന സംവിധായകന്‍ മലയാളിയെ അത്ഭുതപ്പെടുത്തിയ. സി ഐഎയ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററില്‍ നിന്നും ലഭിച്ചത്. പ്രേക്ഷകരെ കോരിത്തരിപ്പിച്ച ബിഗ് ബിയിലെ സംഭാഷണങ്ങള്‍ ഒരുക്കിയത് എഴുത്തുകാരനായ ഉണ്ണി ആര്‍ ആണ്. ഈ ചിത്രത്തിലൂടെയാണ് ഉണ്ണി ആര്‍ സിനിമയ്ക്ക് വേണ്ടി എഴുതിത്തുടങ്ങിയത്.

Script writer

ബിഗ് ബിയിലെ സംഭാഷണത്തില്‍ നിന്നും തുടങ്ങിയ അദ്ദേഹം പിന്നീട് നിരവധി സിനിമകള്‍ക്ക് തിരക്കഥയൊരുക്കി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന സര്‍ക്കരിന്റെ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. ചാര്‍ലിയിലൂടെയായിരുന്നു അദ്ദേഹത്തിന് ഇത്തരമൊരു നേട്ടം സമ്മാനിച്ചത്. കേരള കഫേ, അന്‍വര്‍, ചാപ്പാ കുരിശ്, ബാച്ചിലര്‍ പാര്‍ട്ടി, 5 സുന്ദരികള്‍, മുന്നറിയിപ്പ്, ഒഴിവുദിവസത്തെ കളി, ലീല തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയതും അദ്ദേഹമായിരുന്നു.

English summary
Behind the background stories of bigb

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam