»   » സംവിധായകനായിരുന്ന തന്നെ എഴുത്തുകാരനാക്കിയതിന് പിന്നില്‍ മമ്മൂട്ടിയാണെന്ന് ജയരാജ്, സിനിമ ??

സംവിധായകനായിരുന്ന തന്നെ എഴുത്തുകാരനാക്കിയതിന് പിന്നില്‍ മമ്മൂട്ടിയാണെന്ന് ജയരാജ്, സിനിമ ??

By: Nihara
Subscribe to Filmibeat Malayalam

മമ്മൂട്ടി എന്ന നടനെക്കുറിച്ച് സിനിമയിലുള്ളവര്‍ പല കാര്യങ്ങളും പങ്കുവെച്ചിരുന്നു. താരത്തിന്റെ പിന്തുണയെക്കുറിച്ചും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനെക്കുറിച്ചുമൊക്കെ പല കാര്യങ്ങളും പ്രേക്ഷകര്‍ കേട്ടിട്ടുണ്ട്. അത്തരത്തില്‍ താനും മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് വിവരിക്കുകയാണ് സംവിധായകന്‍ ജയരാജ്. അദ്ദേഹം നല്‍കിയ പിന്തുണയിലൂടെയാണ് താന്‍ എഴുതിത്തുടങ്ങിയത്.

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളിലൊരാളായ മമ്മൂട്ടിയാണ് സംവിധായകനായിരുന്ന തന്നെ എഴുത്തുകാരനാക്കിയതെന്ന് ജയരാജ്. പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

തന്നെ എഴുത്തുകാരനാക്കിയത് മമ്മൂട്ടി

ദേശീയപുരസ്‌കാരം നേടിയ സംവിധായകനാണ് ജയരാജ്. തന്നിലെ എഴുത്തുകാരനെ പുറത്തു കൊണ്ടുവന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്ന് സംവിധായകന്‍ പറയുന്നു. സംവിധാനത്തില്‍ കഴിവു തെളിയിച്ച പ്രതിഭയായിരുന്നെങ്കിലും എഴുത്തില്‍ ജയരാജ് കൈ വെച്ചിരുന്നില്ല.

മറ്റുള്ളവരെ മനസ്സിലാക്കുന്നതിനുള്ള കഴിവ്

നമ്മളറിയാതെ നമ്മളെ ശ്രദ്ധിക്കാനും നമ്മുടെ കഴിവുകളെ മനസ്സിലാക്കാനും മമ്മൂട്ടിക്ക് ഒരു പ്രത്യേക കഴിവുണ്ടെന്ന് സംവിധായകന്‍ പറയുന്നു. ഇതിനു മുന്‍പും ചില സിനിമാപ്രവര്‍ത്തകര്‍ താരത്തിന്റെ പിന്തുണയെക്കുറിച്ച് വാചാലരായിരുന്നു.

തിരക്കഥയെഴുതാന്‍ ധൈര്യമില്ലായിരുന്നു

സംവിധാനത്തില്‍ മികവു തെളിയിച്ചിരുന്നുവെങ്കിലും തിരക്കഥയില്‍ കൈവെക്കാനുള്ള ധൈര്യമില്ലായിരുന്നു. മമ്മൂട്ടിയാണ് തന്നെ എഴുതുവാന്‍ പ്രേരിപ്പിച്ചതെന്നും ജയരാജ് പറഞ്ഞു. ലൗഡ് സ്പീക്കറിന്റെ കഥയുമായി അദ്ദേഹത്തെ സമീപിച്ചപ്പോഴായിരുന്നു തിരക്കഥ തന്നോട് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടത്.

രഞ്ജിത്തിനെയായിരുന്നു സമീപിച്ചത്

ലൗഡ് സ്പീക്കറിന്റെ തിരക്കഥ ഒരുക്കുന്നതിനായി രഞ്ജിത്തിനെയായിരുന്നു സമീപിച്ചിരുന്നത്. എന്നാല്‍ അത് അന്തമില്ലാതെ നീണ്ടു പോവുകയായിരുന്നു. അതിനിടയിലാണ് തന്നോട് തിരക്കഥ എഴുതാന്‍ മമ്മൂട്ടി ആവശ്യപ്പെട്ടതെന്നും ജയരാജ് പറഞ്ഞു.

വേണമെങ്കില്‍ തിരുത്താം

നീ ധൈര്യമായി എഴുതിത്തുടങ്ങ് , വേണമെങ്കില്‍ തിരുത്തുന്നതിനായി രഞ്ജിത്തിന് നല്‍കാമല്ലോയെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. ആ ധൈര്യത്തിലാണ് താന്‍ ചിത്രത്തിന് തിരക്കഥ എഴുതിത്തുടങ്ങിയത്.

തിരക്കഥ വായിച്ച ശേഷം

ലൗഡ് സ്പീക്കറിന് താന്‍ എഴുതിയ തിരക്കഥ വായിച്ച ശേഷം ഇനി തിരുത്തലുകള്‍ ഒന്നും വേണ്ട, ഇതുമായി നമുക്ക് മുന്നോട്ട് പോവാമെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് സംവിധായകനായ താന്‍ തിരക്കഥാകൃത്തായതെന്ന് ജയരാജ് പറഞ്ഞു. മൈക്ക് ജോണി എന്ന കഥാപാത്രമായി മമ്മൂട്ടി ശരിക്കും ജീവിക്കുകയായിരുന്നു.

English summary
Jayaraj speaks about Mammootty.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam