»   » പറ്റില്ലെങ്കില്‍ പൊക്കോ, പിന്നെ സിനിമയില്‍ കാണില്ല, സുമലതയോട് പൊട്ടിത്തെറിച്ച് സംവിധായകന്‍

പറ്റില്ലെങ്കില്‍ പൊക്കോ, പിന്നെ സിനിമയില്‍ കാണില്ല, സുമലതയോട് പൊട്ടിത്തെറിച്ച് സംവിധായകന്‍

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന മിന്നും താരമായിരുന്നു സുമലത. നായികാ സങ്കല്‍പ്പങ്ങളെ മുഴുവന്‍ മാറ്റി മറിച്ചാണ് വിടര്‍ന്ന കണ്ണുകളുമായി സുമലത സിനിമയിലേക്ക് കടന്നുവന്നത്. പിന്നീടങ്ങോട്ട് അവരുടെ ഊഴമായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി നായകന്‍ ആരായാലും സുമലത ഇല്ലാതെ സിനിമ ഇറങ്ങാത്ത സ്ഥിതി വിശേഷമുണ്ടായിരുന്നു. അത്രത്തോളം പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്നു ഈ അന്യഭാഷാക്കാരിയെ.

മലയാളിയുടെ ഗന്ധര്‍വ്വനായ പത്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്പികളിലെ ക്ലാരയെ മറക്കാന്‍ മലയാളി മനസ്സിന് ഒരിക്കലും കഴിയില്ല. മഴയും പ്രണയവും ഒപ്പം ക്ലാരയും ജയകൃഷ്ണനും. മികച്ച പത്തു പ്രണയ ചിത്രങ്ങളെടുക്കുമ്പോള്‍ മുന്‍നിരയില്‍ സ്ഥാനം പിടിക്കുന്ന ചിത്രം കൂടിയാണിത്. കോളേജ് കുമാരിയായും വീട്ടമ്മയായും സിനിമയില്‍ തിളങ്ങിയ സുമലത ഇപ്പോള്‍ അംബരീഷിനൊപ്പം സ്വസ്ഥം കുടുംബിനി റോളിലാണ്. മമ്മൂട്ടിയും സുമലതയും മത്സരിച്ചഭിനയിച്ച ചിത്രമാണ് നിറക്കൂട്ട്. ജോഷി ചിത്രമായ നിറക്കൂട്ട് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. ചിത്രത്തിലെ പൂമാനമേ എന്ന ഗാനം ഇന്നും മലയാളിയുടെ നാവിലുണ്ട്.

മലയാളത്തില്‍ തുടക്കക്കാരി

ജോഷി മമ്മൂട്ടി ടീമിന്റെ നിറക്കൂട്ട് സിനിമ ഇറങ്ങുമ്പോള്‍ സുമലത മലയാള സിനിമയില്‍ തുടക്കക്കാരിയായിരുന്നു. പ്രേക്ഷകര്‍ താരത്തെ അറിഞ്ഞു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. 1985 ലാണ് ചിത്രം പുറത്തിറങ്ങിയത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ബാബു നമ്പൂതിരി, ഉര്‍വശി, ലിസി എന്നിവരും വേഷമിട്ടിരുന്നു.

വധശിക്ഷ കാത്തു കഴിയുന്ന തടവുപുള്ളിയായി മമ്മൂട്ടി

വധശിക്ഷ കാത്തു കഴിയുന്ന രവി വര്‍മ്മയായാണ് മമ്മൂട്ടി നിറക്കൂട്ടില്‍ വേഷമിട്ടത്. ഭാര്യയായ മേഴ്‌സിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന രവി വര്‍മ്മയുമായി അഭിമുഖം നടത്താന്‍ ശശികല എത്തുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. രവി വര്‍മ്മയുടെ ഭാര്യയായ മേഴ്‌സിയെ അവതരിപ്പിച്ചത് സുമലതയാണ്.

റേപ്പ് രംഗം ചിത്രീകരിക്കുന്നതിനിടയില്‍ സംഭവിച്ചത്

സുമലത അവതരിപ്പിച്ച മേഴ്‌സിയുടെ കൊലപാതകമാണ് ചിത്രത്തിന്റെ പ്രധാന കഥാതന്തു. നിറക്കൂട്ടിലെ റേപ്പ് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് അതു സംഭവിച്ചത്. ബാബു നമ്പൂതിരിയാണ് വില്ലനായി വേഷമിട്ടിരുന്നത്.

മുഖം മുറിഞ്ഞു

വില്ലനായ ബാബു നമ്പൂതിരി സുമലതയെ റേപ്പ് ചെയ്യുന്ന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ സുമലതയുടെ മുഖം ചെറുതായി മുറിഞ്ഞ് രക്തം പൊടിഞ്ഞു, ബാബു നമ്പൂതിരിയുടെ കൈവിരല്‍ തട്ടി അബദ്ധവശാല്‍ സംഭവിച്ചതായിരുന്നു.

രക്തം കണ്ടതോടെ ബഹളം വെച്ചു

മുഖത്തു നിന്നും ചെറുതായി രക്തം വരുന്നത് കണ്ടതോടെ സുമലതയും കൂടെയുണ്ടായിരുന്ന അമ്മയും ബഹളം വെച്ചു. ഷൂട്ടിങ്ങ് ലൊക്കേഷനില്‍ ആകെ ബഹളം വെച്ച് ഷൂട്ട് മുടങ്ങി.

സോറി പറഞ്ഞിട്ടും അടങ്ങിയില്ല

സംഭവത്തില്‍ ബാബു നമ്പൂതിരി സുമലതയോട് ക്ഷമാപണം നടത്തിയിട്ടും അഭിനേത്രിയും അമ്മയും അടങ്ങിയില്ല. ഇനി അഭിനയിക്കില്ലെന്നും പറഞ്ഞു സുമലത കാറില്‍ കയറി ഇരിക്കുകയും ചെയ്തു.

ഇതൊന്നുമറിയാതെ സ്ഥലത്തെത്തിയ മമ്മൂട്ടി

സുമലതയും അമ്മയും ബഹളം വെച്ച കാര്യമൊന്നും ചിത്രത്തിലെ നായകനായ മമ്മൂട്ടി അറിഞ്ഞിരുന്നില്ല. ഇതൊന്നുമറിയാതെ സെറ്റിലേക്ക് കറി വന്ന മമ്മൂട്ടി രോഷാകുലനായ സംവിധായകനെയാണ് കണ്ടത്. ഷൂട്ടിങ്ങ് സെറ്റ് ഒന്നടങ്കം നിശ്ചലവുമായിരുന്നു.

രോഷാകുലനായ സംവിധായകന്‍

ഷൂട്ടിങ്ങ് നടക്കുന്ന വീട്ടിലേക്ക് കയറിച്ചെന്ന മമ്മൂട്ടി രോഷാകുലനായി വരുന്ന ജോഷിയെയാണ് കണ്ടത്. സുമലതയുടെ അമ്മയോട് ക്ഷോഭത്തോടെ സംസാരിക്കുകയും ചെയ്തു.

പിന്നെ സിനിമയില്‍ കാണില്ല

ഇനി അഭിനയിക്കില്ലെന്നും പറഞ്ഞു മാറി നിന്ന സുമലതയോടും അമ്മയോടുമായി ജോഷി പറഞ്ഞത് ഇതാണ് പോകുന്നെങ്കില്‍ ഇപ്പോ പോണം, പിന്നെ അമ്മയും മോളും ഇന്‍ഡസ്ട്രിയില്‍ കാലു കുത്തില്ല. ഇത് ജോഷിയാണ് പറയുന്നത്.

ഭീഷണി ഏറ്റു, സിനിമ ക്ലിക്കായി

സംവിധായകന്റെ സംസാരം കേട്ട സുമലതയും അമ്മയും കാറില്‍ നിന്നിറങ്ങി ഓടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇതെല്ലാം കണ്ട് അമ്പരന്നു നില്‍ക്കുകയായിരുന്നു മമ്മൂട്ടി.

English summary
Background stories of the film Nirakkoottu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam