»   » വിനയന്‍ ചിത്രത്തില്‍ വിലക്ക്, ദിലീപിന്റെ വാക്കിനെ അവഗണിച്ച് പൃഥ്വിരാജ്, പിന്നീട് സംഭവിച്ചത് !!

വിനയന്‍ ചിത്രത്തില്‍ വിലക്ക്, ദിലീപിന്റെ വാക്കിനെ അവഗണിച്ച് പൃഥ്വിരാജ്, പിന്നീട് സംഭവിച്ചത് !!

Posted By: Nihara
Subscribe to Filmibeat Malayalam

യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ജനപ്രിയ താരം ദിലീപ് അറസ്റ്റിലായതോടെയാണ് താരത്തെക്കുറിച്ചുള്ള രഹസ്യങ്ങളുടെ ചുരുള്‍ അഴിഞ്ഞു വരുന്നത്. ദിലീപിന്റെ പകയെക്കുറിച്ചും പ്രതികാര മനോഭാവത്തെക്കുറിച്ചും ഇതുവരെ പുറം ലോകത്തിന് അറിയില്ലായിരുന്നു. സിനിമയെ വെല്ലുന്ന തരത്തിലുള്ള കഥകളായിരുന്നു പിന്നണിയില്‍ നടന്നത് . കൊച്ചിയിലെ യാത്രയ്ക്കിടയില്‍ യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സംശയമുനകള്‍ ദിലീപിന് നേരെ ഉയര്‍ന്നുവരുമ്പോഴും താരങ്ങളെല്ലാം ദിലീപിന് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. തെളിവുകള്‍ ഓരോന്നായി പുറത്തുവരുമ്പോഴും പ്രേക്ഷകര്‍ മാത്രമല്ല സിനിമാപ്രവര്‍ത്തകരും ഞെട്ടുകയാണ്. സഹപ്രവര്‍ത്തകനില്‍ നിന്നും ഇത്തരത്തിലൊരു പ്രവര്‍ത്തി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കൂടെ അഭിനയിച്ച താരങ്ങളടക്കം പ്രതികരിച്ചിരുന്നു. കുടുംബ പ്രേക്ഷകര്‍ക്കിടയിലെ സ്വീകാര്യതയാണ് ദിലീപിന് ജനപ്രിയനെന്ന പേര് നേടിക്കൊടുത്തത്. എന്നാല്‍ ഈ സംഭവത്തോട് കൂടി ദിലീപ് അപ്രിയനായി മാറിയിരിക്കുകയാണ്.

ജനപ്രിയനില്‍ നിന്നും അപ്രിയനിലേക്ക്

ജനപ്രിയ നായകന്‍ ദിലീപ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് അപ്രിയനാണ്. കുട്ടികളുടേയും കുടുംബ പ്രേക്ഷകരുടെയും പ്രിയതാരമായ ദിലീപില്‍ നിന്നും ഇത്തരത്തിലൊരു പ്രവര്‍ത്തി പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഫാന്‍സുകാര്‍ പോലും താരത്തെ പിന്തള്ളിയ അവസ്ഥയാണ് ഇപ്പോള്‍.

ദിലീപിനെ വിനയന്‍ വിലക്കിയിരുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു

ഉദയപുരം സുല്‍ത്താന്‍ സിനിമയുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവ് ദിനേഷ് പണിക്കരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വണ്ടിച്ചെക്ക് കേസുമായി ബന്ധപ്പെട്ട സംഭവമായിരുന്നു അറസ്റ്റിലേക്ക് നയിച്ചത്. നിര്‍മ്മാതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ സംഘടനയായിരുന്ന മാക്ട ആ സമയത്ത് ദിലീപിനെ വിലക്കിയിരുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിനയനായിരുന്നു ആ സമയത്ത് മാക്ടയുടെ സെക്രട്ടറി.

പ്രതികാരബുദ്ധി തുടങ്ങിയത്

മാക്ടയില്‍ നിന്നുള്ള വിലക്കിനെത്തുടര്‍ന്നാണ് ദിലീപിന്റെ നേതൃത്വത്തില്‍ നിര്‍മ്മാതാക്കളുടെയും ടെക്‌നീഷ്യന്‍സിന്റെയും സംഘടനയായ ഫെഫ്ക രൂപീകരിച്ചത്. ഇതോടെ മാക്ടയെന്ന സംഘടനയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുകയായിരുന്നു.

വിനയനെതിരെ ഫെഫ്കയുടെ വിലക്ക്

മുന്‍പ് തനിക്കെതിരെ സംവിധായകന്‍ പ്രയോഗിച്ച വിലക്ക് മറ്റൊരു തരത്തില്‍ ദിലീപ് വിനയനെതിരെ പ്രയോഗിക്കുകയായിരുന്നു ഫെഫ്കയുടെ വിലക്കിലൂടെ. വിനയനെതിരെയുള്ള വിലക്ക് തുടരുന്നതിനിടയില്‍ താരങ്ങളൊന്നും സംവിധായകനുമായി സഹകരിക്കാന്‍ തയ്യാറായിരുന്നില്ല.

വിനയന്റെ സിനിമകളില്‍ അഭിനയിക്കുന്നത് വിലക്കി

ഫെഫ്കയുടെ വിലക്ക് നിലനില്‍ക്കുന്നതിനിടയില്‍ വിനയന്‍ ചിത്രങ്ങളില്‍ അഭിനയിക്കരുതെന്ന് താരങ്ങള്‍ക്കു മുന്നില്‍ നിബന്ധന വെച്ചിരുന്നു. ഇതോടെ പല താരങ്ങളും വിനയന്‍ ചിത്രവുമായി സഹകരിക്കാന്‍ തയ്യാറായില്ല.

താരങ്ങള്‍ സഹകരിക്കാതെയായി

വിനയന്‍ സിനിമകളിലൂടെ താരമായി മാറിയവരാണ് അനൂപ് മേനോനും ജയസൂര്യയും. വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലൂടെയാണ് ജയസൂര്യ നായകനായി തുടക്കം കുറിച്ചത്. ഇതേ പോലെ തന്നെയായിരുന്നു അനൂപ് മേനോനും .വിനയന്‍ ചിത്രമായ കാട്ടുചെമ്പകത്തിലൂടെയാണ് താരം നായകനായി മാറിയത്. എന്നാല്‍ വിലക്ക് നിലനില്‍ക്കുന്നതിനിടയില്‍ വിനയനോട് സഹകരിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല.

വിലക്കിനെ അവഗണിച്ച് പൃഥ്വിരാജ്

വിലക്ക് നിലനില്‍ക്കുന്നതിനിടയിലാണ് വിനയന്‍ സിനിമയില്‍ അഭിനയിക്കാന്‍ പൃഥ്വിരാജ് തയ്യാറായത്. ഞാന്‍ സുകുമാരന്റെ മകനാണ് , വാക്ക് പാലിച്ചിരിക്കും , ആരെയും ഭയപ്പെടുന്നില്ലെന്നായിരുന്നു അന്ന് പൃഥ്വിരാജ് പ്രതികരിച്ചത്. വാക്ക് നല്‍കിയിരുന്നതു പോലെ തന്നെ വിനയന്‍ ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുകയും ചെയ്തു.

പൃഥ്വിരാജിന്റെ കരിയറിലെ മാറ്റത്തിന് തുടക്കം

ചോക്ലേറ്റ് ഹീറോ പരിവേഷത്തില്‍ നിന്നും ആക്ഷനിലേക്ക് പൃഥ്വിരാജ് മാറിയത് വിനയന്‍ ചിത്രങ്ങളിലൂടെയായിരുന്നു. വിലക്കിനെ അവഗണിച്ച് അഭിനയിച്ച വെള്ളിനക്ഷത്രവും സത്യവും സൂപ്പര്‍ ഹിറ്റ് സിനിമകളായിരുന്നു. പ്രണയനായകനില്‍ നിന്നും ആക്ഷനിലേക്ക് ചുവടുമാറ്റിയ താരത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.

English summary
Behind the background stories of the films named Vellinakshtram and sathyam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam