»   » നിവിന്‍ പോളിയുടെ നായിക വേഷം റിമി ടോമി വേണ്ടന്ന് വച്ചു, കാരണം ആദ്യരാത്രി രംഗമോ?

നിവിന്‍ പോളിയുടെ നായിക വേഷം റിമി ടോമി വേണ്ടന്ന് വച്ചു, കാരണം ആദ്യരാത്രി രംഗമോ?

By: Sanviya
Subscribe to Filmibeat Malayalam


സിനിമാ ലോകവും ക്രിക്കറ്റ് പ്രേമികളും ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ് നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983. 1983ലെ ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് വിജയവും നാട്ടിന്‍ പുറത്തുകാരനായ രമേശന്റെ ക്രിക്കറ്റിന്റെ അഭിനിവേശവും ഉള്‍പ്പെടുത്തി ഒരുക്കിയ ചിത്രമായിരുന്നു 2014ല്‍ പുറത്തിറക്കിയ 1983.

നിവിന്‍ പോളി, അനൂപ് മേനോന്‍, നിക്കി ഗല്‍റാണി, സൃന്ദ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ സൃന്ദ അവതരിപ്പിച്ച സുശീല എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സച്ചിന്റെ ഫോട്ടോ കണ്ടിട്ട് ഇതാരുടെ ഫോട്ടോയാണെന്ന് സൃന്ദയുടെ ചോദ്യം സൂപ്പര്‍ ഹിറ്റായിരുന്നു.

സൃന്ദയ്ക്ക് വേണ്ടിയല്ല

എന്നാല്‍ ചിത്രത്തില്‍ സൃന്ദ അവതിരിപ്പിച്ച സുശീല എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ആദ്യം നിശ്ചയിച്ചിരുന്നത് റിമി ടോമിയെയായിരുന്നു.

റിമി ടോമി വേണ്ടന്ന് വച്ചു

എബ്രിഡ് ഷൈന്‍ കഥ പറയുന്നതിനിടെ നിവിന്‍ പോളിയുമായുള്ള ഫസ്റ്റ് നൈറ്റ് സീനാണെന്ന് പറഞ്ഞപ്പോഴാണ് റിമി ടോമി ചിത്രം വേണ്ടന്ന് വച്ചത്. അതിന് ശേഷമാണ് എബ്രിഡിനൊപ്പം ഫോട്ടോഗ്രഫിയില്‍ സഹപ്രവര്‍ത്തകയായിരുന്ന സൃന്ദയെ നായികയാക്കുന്നത്.

ആദ്യ ചിത്രം

ഫോട്ടോഗ്രാഫറായിരുന്നു എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായിരുന്നു 1983. നിവിന്‍ പോളി, അനൂപ് മേനോന്‍, നിക്കി ഗല്‍റാണി, സൃന്ദ, ജോയ് മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിത്.

കുഞ്ഞിരാമായണം

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത കുഞ്ഞിരാമയണത്തിലാണ് റിമി ഒടുവില്‍ അഭിനയിച്ചത്.

English summary
Behind the secret of 1983 malayalam movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos