»   » ജയറാമിനോട് മിമിക്രി നിര്‍ത്താന്‍ പറഞ്ഞ പത്മരാജന്‍ ഷൂട്ടിങിനിടെ ചെയ്തത്!

ജയറാമിനോട് മിമിക്രി നിര്‍ത്താന്‍ പറഞ്ഞ പത്മരാജന്‍ ഷൂട്ടിങിനിടെ ചെയ്തത്!

By: Sanviya
Subscribe to Filmibeat Malayalam


മിമിക്രിയിലൂടെ സിനിമാ രംഗത്ത് എത്തിയ നടനാണ് ജയറാം. പത്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രത്തിലൂടെ. ആദ്യ ചിത്രത്തിലൂടെ നായക വേഷം അവതരിപ്പിക്കാന്‍ കഴിഞ്ഞ അപരന്‍ 1988ലാണ് പുറത്തിറങ്ങുന്നത്.

ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് പത്മരാജന്‍ ജയറാമിന് ഒരു നിര്‍ദ്ദേശം കൊടുത്തിരുന്നു. മിമിക്രി ഇനി ചെയ്യേണ്ടന്നനും മിമിക്രി ഉപേക്ഷിക്കണമെന്നും ജയറാമിനോട് പറഞ്ഞു. പത്മാരാജന്റെ നിര്‍ദ്ദേശം കേട്ട് ജയറാം ഒന്ന് ഞെട്ടി. ഇദ്ദേഹം എന്താണ് ഒരു കാര്യവുമില്ലാതെ ഇങ്ങനെ പറയുന്നത്.

കാരണം ഇതായിരുന്നു

മറ്റുള്ളവനെ പോലെ നടക്കുകയും ചെയ്യുകയും ചെയ്താല്‍ നമ്മുടെ ഐഡിന്റിറ്റി ഇല്ലാതെയാകും. അപരന്‍ എന്ന് പറയുന്നതും ഐഡിന്റിറ്റി നഷ്ടപ്പെടുന്ന ഒരാളുടെ കഥയാണെന്നും പത്മരാജന്‍ പറഞ്ഞു.

ഷൂട്ടിങിനിടെ

അപരന്റെ ആദ്യ ദിവസത്തെ ഷൂട്ടിങിന്റെ ഇടവേളയില്‍ പത്മരാജന്‍ ജയറാമിനെ വിളിച്ചു. എന്നിട്ട് പറഞ്ഞു പ്രേം നസീറിനെ അനുകരിക്കാന്‍.

ജയറാമിന്റെ പ്രതികരണം

സാറല്ലേ പറഞ്ഞത് മിമിക്രി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. അതൊക്കെ പറയാമെന്നായിരുന്നു പത്മരാജന്റെ മറുപടി.

അതൊരു കഴിവല്ലേ

അതൊരു കഴിവല്ലേ, അതുക്കൊണ്ട് പൂര്‍ണമായും അതങ്ങ് വിടണ്ട. അങ്ങനെ അപരന്റെ ചിത്രീകരണം അവസാനിക്കുന്നത് വരെ ജയറാമിനെകൊണ്ട് നൂറ് തവണയെങ്കിലും പ്രേം നസീറിനെ അനുകരിക്കാന്‍ പത്മരാജന്‍ പറഞ്ഞിട്ടുണ്ടാകണം.

English summary
Behind the secret of Aparan malayalam film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam