»   » റെക്കോര്‍ഡ് തുകയ്ക്ക് തെലുങ്കുകാര്‍ റീമേക്ക് അവകാശം വാങ്ങിയ മമ്മൂട്ടി ചിത്രം!

റെക്കോര്‍ഡ് തുകയ്ക്ക് തെലുങ്കുകാര്‍ റീമേക്ക് അവകാശം വാങ്ങിയ മമ്മൂട്ടി ചിത്രം!

Posted By: ഗൗതം
Subscribe to Filmibeat Malayalam

1988ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ആഗസ്റ്റ് ഒന്ന്. എസ്എന്‍ സ്വാമിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മമ്മൂട്ടി, ക്യാപ്റ്റന്‍ രാജു, ഉര്‍വശി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം. 'ദ ഡേ ഓഫ് ദ ജാക്കല്‍' എന്ന പശ്ചാത്യ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു ഇത്.

ചിത്രം പിന്നീട് തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഒരു മലയാള സിനിമ സ്വന്തമാക്കുന്ന റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രം തെലുങ്കുകാര്‍ ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. മലയാളത്തില്‍ വമ്പന്‍ ഹിറ്റായ ആഗസ്റ്റ് ഒന്ന് തെലുങ്ക് തിയേറ്ററുകളില്‍ എത്തിയപ്പോള്‍.

14 ലക്ഷം രൂപയ്ക്ക്

ആ സമയത്ത് 14 ലക്ഷം രൂപയ്ക്കാണ് നാഗാര്‍ജുനയുടെ പിതാവായ അക്കിനേനി നാഗേശ്വരറാവു ആഗസ്റ്റ് ഒന്നിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്.

രാജകീയ ചതുരംഗം

കൃഷ്ണ രാജുവിനെ നായകനാക്കിയാണ് ചന്ദ്ര ശേഖര റെഡ്ഡി രാജകീയ ചതുരംഗം എന്ന പേരില്‍ ആഗസ്റ്റ് ഒന്നിന്റെ റീമേക്ക് പുറത്തിറക്കിയത്. ചിത്രം തെലുങ്ക് തിയേറ്ററുകള്‍ ഇളക്കി മറിച്ചു.

മറ്റ് കഥാപാത്രങ്ങള്‍

അക്കിനേനി നാഗേശ്വര റാവു, സുജാത എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1989 ജനുവരി 14നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

നിര്‍മ്മാണം

പത്മലയ സ്റ്റുഡിയോസിന്റെ ബാനറില്‍ ജി അധിശേഷാദ്രി റാവു, ഹനുമന്ദ റാവു, കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

English summary
Behind the secret of August 1 Malayalam film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam