»   » ജയസൂര്യയുടെ കരിയര്‍ രക്ഷപ്പെട്ടത് ദിലീപ് കാരണം, ആ തിരക്കില്‍ സംഭവിച്ചത്!

ജയസൂര്യയുടെ കരിയര്‍ രക്ഷപ്പെട്ടത് ദിലീപ് കാരണം, ആ തിരക്കില്‍ സംഭവിച്ചത്!

Posted By: Sanviya
Subscribe to Filmibeat Malayalam

മിമിക്രിക്കാരനായ ജയസൂര്യ പത്രം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ദോസ്ത്, അപരന്മാര്‍, കാലചക്രം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ജയസൂര്യയുടെ കരിയറിന് ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു ഊമ പെണ്ണിന് ഉരിയാട പയ്യന്‍. ഊമയായി അഭിനയിച്ച ചിത്രം തിയേറ്ററുകളില്‍ വിജയം നേടി. പിന്നീട് ജയസൂര്യ അഭിനയിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധ നേടി.

Read Also: കാവ്യയുമായുള്ള വിവാഹത്തിന് ശേഷം തിയേറ്ററുകളില്‍ എത്തുന്ന ദിലീപിന്റെ ആദ്യ ചിത്രം

സ്വപ്‌നക്കൂട്, പുലിവാല്‍ കല്യാണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യ നായകനായി എത്തിയ ചിത്രമായിരുന്നു ചതിക്കാത്ത ചന്തു. റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ജയസൂര്യയുടെ കരിയറിന് വലിയൊരു മൈലേജ് നല്‍കിയ ചിത്രം കൂടിയായിരുന്നു. എന്നാല്‍ ജയസൂര്യയുടെ കരിയര്‍ രക്ഷപ്പെടാന്‍ നടന്‍ ദിലീപും ഒരു കാരണമായിരുന്നുവത്രേ.

ചതിക്കാത്ത ചന്തു

2004ല്‍ റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ചതിക്കാത്ത ചന്തു. ജയസൂര്യ, വിനീത്, ലാല്‍, നവ്യ നായര്‍, ഭാവന എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം.

ദിലീപിന് വേണ്ടി

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ചന്തുവിനെ അവതരിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത് ദിലീപിനെയായിരുന്നു. തെങ്കാശിപ്പട്ടണം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപിനെ വച്ചൊരു ചിത്രമൊരുക്കാനായിരുന്നു തീരുമാനം.

ദിലീപ് തിരക്കിലാണ്

ജോഷി, കമല്‍, ടിവി ചന്ദ്രന്‍, ഫാസില്‍ തുടങ്ങിയവരുടെ പ്രോജക്ടുകളുടെ തിരക്കിലായിരുന്നു ദിലീപ്. അതുക്കൊണ്ട് തന്നെ മറ്റ് ചിത്രങ്ങളൊന്നും ദിലീപ് സ്വീകരിക്കുന്നുമുണ്ടായിരുന്നില്ല.

ജയസൂര്യയെ ക്ഷണിക്കുന്നത്

ദിലീപ് ചിത്രത്തില്‍ നിന്ന് പിന്മാറിയതിന് ശേഷമാണ് ഇരട്ട സംവിധായകരായ റാഫി മെക്കാര്‍ട്ടിന്‍ ജയസൂര്യയെ സമീപിക്കുന്നത്. ചിത്രം വന്‍ വിജയമായി. 2004ല്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രം കൂടിയായിരുന്നു ചതിക്കാത്ത ചന്തു.

English summary
Behind the secret of Chathikkatha Chandu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X