»   » മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിക്കാനിരുന്നതല്ല, ട്വന്റി ട്വന്റിയിലെ ആ സത്യം പുറത്തായി

മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിക്കാനിരുന്നതല്ല, ട്വന്റി ട്വന്റിയിലെ ആ സത്യം പുറത്തായി

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളത്തിലെ പ്രമുഖ നടിനടന്മാരെ അണിനിരത്തി 2009ല്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ട്വന്റി-ട്വന്റി. മമ്മൂട്ടിയും മോഹന്‍ലാലുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാല്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കേന്ദ്ര കഥാാത്രമാക്കി ഒരുക്കാനിരുന്ന ഒരു ചിത്രമായിരുന്നില്ല ട്വന്റി ട്വന്റി.

ദിലീപും റോമയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജൂലൈ 4 എന്ന ചിത്രത്തിന് വേണ്ടി ഉദയ്കൃഷ്ണയും സിബി കെ തോമസും ചേര്‍ത്ത് ഒരുക്കിയതാണ് പിന്നീട് ട്വന്‍ി ട്വന്റിയായി മാറിയത്. ദിലീപിനെയും ഇന്ദ്രജിത്തിനെയുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാക്കി നിശ്ചയിച്ചിരുന്നത്. തുടര്‍ന്ന് വായിക്കൂ..


ട്വന്റി-ട്വന്റി

2009ല്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ട്വന്റി-ട്വന്റി. ഉദയ്കൃഷ്ണയും സിബി കെ തോമസും ചേര്‍ന്ന് ഒരുക്കിയ ചിത്രം ആ വര്‍ഷം ഏറ്റവും കൂടുതല്‍ ബോക്‌സോഫീസില്‍ പണം വാരിയ ചിത്രം കൂടിയായിരുന്നു.


നിശ്ചയിച്ചിരുന്നത്

ദിലീപിനെയും ഇന്ദ്രജിത്തിനെയും കേന്ദ്രകഥാപാത്രമാക്കി ഒരു ചെറിയ തിരക്കഥയായിരുന്നു ഒരുക്കിയത്. എന്നാല്‍ ജോഷിക്കും ദിലീപിനും തിരക്കഥ ഇഷ്ടമായില്ല.


തിരക്കഥ വീണ്ടും എഴുതി

എന്നാല്‍ ജോഷിക്കും ദിലീപിനും വേണ്ടി ഉദയ്കൃഷ്ണയും സിബി കെ തോമസും ചേര്‍ന്ന് മറ്റൊരു തിരക്കഥ ഒരുക്കി. അതാണ് ജൂലൈ 4. ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോള്‍ പരാജയവും നേരിട്ടു.


വീണ്ടും പഴയ തിരക്കഥയിലേക്ക്

പിന്നീട് ദിലീപാണ് ആദ്യത്തെ തിരക്കഥ മാറ്റി എഴുതാന്‍ ഉദയ്കൃഷ്ണനോടും സിബി കെ തോമസിനോടും ആവശ്യപ്പെടുന്നത്. അങ്ങനെയാണ് ദിലീപിനും ഇന്ദ്രജിത്തിനും പകരക്കാരനായി ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും എത്തുന്നത്.


English summary
Behind the Secret of Twenty Twenty Malayalam movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam