»   » മമ്മൂട്ടിയുടെ സ്വപ്‌ന ചിത്രത്തില്‍ അഭിനയിക്കാന്‍ പൃഥ്വിരാജും ദുല്‍ഖറും മടിച്ചു, പക്ഷേ യുവനടന്‍

മമ്മൂട്ടിയുടെ സ്വപ്‌ന ചിത്രത്തില്‍ അഭിനയിക്കാന്‍ പൃഥ്വിരാജും ദുല്‍ഖറും മടിച്ചു, പക്ഷേ യുവനടന്‍

Posted By: സാൻവിയ
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത ചിത്രമാണ് സാമ്രാജ്യം. നവാഗതന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഒരു പരീക്ഷണ ചിത്രമായാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുകയും വലിയ വിജയമാകുകയും ചെയ്തു.

അപ്രതീക്ഷിതമായ ക്ലൈമാക്‌സില്‍ അവസാനിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരുന്നു. പ്രേക്ഷകരുടെ കാത്തിരിപ്പ് പിന്നീട് മമ്മൂട്ടിയുടെയും ഏറ്റവും വലിയ ആഗ്രഹമായി മാറുകയായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഒരുക്കാന്‍ സംവിധായകന്റെ കൈയില്‍ കഥയില്ലാതെ പോയത് മമ്മൂട്ടിയെയും ആരാധകരെയും ഒരുപോലെ വിഷമിപ്പിച്ചു.

വര്‍ഷങ്ങള്‍ കഴിഞ്ഞു

1990ല്‍ പുറത്തിറങ്ങിയ സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ചര്‍ച്ചകള്‍ വീണ്ടും നടന്നു. 2014-15ലാണ് ചിത്രത്തെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ നടക്കുന്നത്. അതിന്റെ ഫലമായാണ് 2015 ജൂണില്‍ പുറത്തിറങ്ങിയ സണ്‍ ഓഫ് അലക്‌സാണ്ടര്‍ എന്ന ചിത്രം.

സാമ്രാജ്യം-രണ്ടാം ഭാഗത്തിന് പിന്നില്‍

2015 ല്‍ സംവിധായകന്‍ പേരരശാണ് സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളില്‍ എത്തിക്കുന്നത്. വലിയൊരു കാത്തിരിപ്പിനൊടുവില്‍ പേരരശ് സംവിധാനം ചെയ്ത സണ്‍ ഓഫ് അലക്‌സാണ്ടര്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി.

നായകന്‍ -ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായക വേഷം അവതരിപ്പിച്ചത്. സുബ്രമണ്യം ശിവ സംവിധാനം ചെയ്ത സീഡന്‍ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിച്ച തമിഴ് ചിത്രം കൂടിയായിരുന്നു സണ്‍ ഓഫ് അലക്‌സാണ്ടര്‍.

കഥാപാത്രങ്ങള്‍

മധു, രാഹുല്‍ മേനോന്‍, ആകാന്‍ക്ഷ പുരി, വിജയ രാഘവന്‍, കെസി ശങ്കര്‍, മനോജ് കെ ജയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വിജയിച്ചില്ല

ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് ലഭിച്ച സ്വീകാര്യത രണ്ടാം ഭാഗം സണ്‍ ഓഫ് അലാക്‌സാണ്ടറിന് ലഭിച്ചില്ല. ഗായത്രി ഫിലിംസിന്റെ ബാനറില്‍ അജ്മല്‍ ഹസനാണ് ചിത്രം നിര്‍മ്മിച്ചത്.

പൃഥ്വിരാജ്-ദുല്‍ഖര്‍ അഭിനയിച്ചില്ല

സണ്‍ ഓഫ് അലക്‌സാണ്ടറിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള തീരുമാനം എടുക്കുമ്പോള്‍ പേരരശു ആദ്യം സമീപിച്ചത് പൃഥ്വിരാജിനെയും ദുല്‍ഖറിനെയുമായിരുന്നു. എന്നാല്‍ പല കാരണങ്ങളാലും ഇരുവരും ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായില്ല.

English summary
Behind the story of Samrajyam second part.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam