»   » മമ്മൂട്ടിയ്‌ക്കൊപ്പം സിനിമ കണ്ടപ്പോഴുള്ള അനുഭവം തുറന്ന് പറഞ്ഞ് അയല്‍ക്കാരന്‍!

മമ്മൂട്ടിയ്‌ക്കൊപ്പം സിനിമ കണ്ടപ്പോഴുള്ള അനുഭവം തുറന്ന് പറഞ്ഞ് അയല്‍ക്കാരന്‍!

By: Sanviya
Subscribe to Filmibeat Malayalam

ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് തനിയാവര്‍ത്തനം. ലോഹിതദാസ് ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായക വേഷത്തില്‍ അഭിനയിച്ചത്. തിലകന്‍, മുകേഷ്, സരിത, ബാബ നമ്പൂതിരി, ഇന്നസെന്റ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കുടുംബത്തില്‍ പാരമ്പര്യമായി പുരുഷന്മാര്‍ക്കുണ്ടാകുന്ന ഭ്രാന്തിന്റെ വിഹ്വലതകളിലുഴലുന്ന ബാലന്‍മാഷ് എന്ന കഥാപാത്രത്തിന്റെ സങ്കീര്‍ണ മനോഭാവമായിരുന്നു ചിത്രത്തിന്റെ പ്രമേയം. 1987ലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. തിയേറ്ററുകളില്‍ നിന്ന് ചിത്രം കണ്ട് പുറത്തിറങ്ങുമ്പോള്‍ കണ്ണ് കലങ്ങാത്തവരായി ആരുമുണ്ടായിരുന്നില്ല.

വമ്പന്‍ വിജയം

ചിത്രം ബോക്‌സോഫീസില്‍ വമ്പന്‍ വിജയം നേടി. കൂടാതെ കൊമേഷ്യല്‍ വിജയത്തിന് പുറമെ ചിത്രത്തിന് ഒട്ടേറെ പുരസ്‌കാരങ്ങളും എത്തിയിരുന്നു. ആദ്യ ദിവസം ചിത്രത്തെ കുറിച്ച് മികച്ച നിരൂപക പ്രശംസ ലഭിച്ചപ്പോള്‍ ചിത്രത്തിലെ ബാലന്‍ മാഷിന്റെ വേഷം അവതരിപ്പിച്ച മമ്മൂട്ടിയ്ക്കും ചിത്രം കാണാനൊരു മോഹം

കുഞ്ചനൊപ്പം

അയല്‍വക്കകാരനായ കുഞ്ചനെയും കൂട്ടിയാണ് മമ്മൂട്ടി തനിയാവര്‍ത്തനം കാണാന്‍ എത്തിയത്. മമ്മൂട്ടിയ്‌ക്കൊപ്പം സിനിമ കാണാന്‍ പോയപ്പോഴുള്ള അനുഭവത്തെ കുറിച്ച് ഒരിക്കല്‍ തുറന്ന് പറയുകയുണ്ടായി.

ചിത്രത്തിലെ അവസാന രംഗങ്ങള്‍

ചിത്രത്തിന്റെ അവസാനരംഗങ്ങള്‍ കണ്ടിട്ട് തിയേറ്ററിലിരുന്ന് കരയാത്തവരായി ആരുമില്ല. ആ രംഗങ്ങള്‍ കണ്ടപ്പോള്‍ എന്റെ കണ്ണും നിറഞ്ഞു. ഇടയ്ക്ക് ഞാന്‍ മമ്മൂട്ടിയെ നോക്കുമ്പോള്‍ അദ്ദേഹം വാ പൊത്തി ഇരിക്കുന്നു.

കണ്ണ് ചുവന്ന കലങ്ങിയിട്ടുണ്ട്

അതെ മമ്മൂട്ടിയുടെ കണ്ണ് നിറഞ്ഞ് കലങ്ങിയിട്ടുണ്ട്. ചിത്രത്തില്‍ നായകനായി അഭിനയിച്ച മമ്മൂട്ടി നിറഞ്ഞ കണ്ണുകളോടെ ഇരുന്ന് ആ സിനിമ കാണുന്നത് കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടെന്ന് കുഞ്ചന്‍ പറയുന്നു.

English summary
Behind the story of Thaniyavarthanam.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam